സി-വിജില്‍: 289 പരാതികള്‍ ലഭിച്ചു

    സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ തിങ്കളാഴ്ച 289 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 2348 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് സി- വിജില്‍ ആപ്ല് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം.

    Read More

      ഹോം വോട്ടിംഗ് തുടങ്ങി; ജില്ലയില്‍ 4437 പേര്‍ സേവനം പ്രയോജനപ്പെടുത്തും

      85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കമായി. മാനന്തവാടി, കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളിലെ ആര്‍ ഒ മാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ച് വരെ ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും. ആദ്യദിവസം 800ലേറെ പേര്‍ ഹോം വോട്ട് ചെയ്തു.   ബി.എല്‍.ഒ, പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സെര്‍വര്‍, പോലീസ്, വീഡിയോഗ്രാഫര്‍ ഉള്‍പ്പെടുന്ന സംഘമാണ് വീടുകളില്‍ എത്തുന്നത്. 80…

      Read More

        വോട്ട് ആന്‍ഡ് റൈസ് ക്യാമ്പയിന്‍ ആരംഭിച്ചു

        സ്വീപിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വോട്ട് ആന്‍ഡ് റൈസ് ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുക, വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, യുവാക്കളെയും കായികതാരങ്ങളെയും ജനാധിപത്യ പ്രചാരണങ്ങളില്‍ സജീവമായി ഉള്‍പ്പെടുത്തുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ജനാധിപത്യത്തിനായി ഉയരങ്ങളിലേക്ക് കയറൂ എന്നതാണ് ക്യാമ്പയിന്റെ ആപ്ത വാക്യം.   ക്യാമ്പയിന്റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളില്‍ എത്തുന്ന സന്ദര്‍ശകരിലേക്ക് ജനാധിപത്യത്തിന്റെ സന്ദേശം എത്തിക്കാന്‍ ദേശീയ…

        Read More

          വോട്ടര്‍മാര്‍ക്കായി ജനാധിപത്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

          വോട്ടര്‍ അവബോധം ശക്തിപ്പെടുത്തുന്നതിന് വയനാട് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീപ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ബാണാസുര സാഗറില്‍ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എന്റെ വോട്ട് എന്റെ ശബ്ദം, എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്തം എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ തീമാറ്റിക് നൃത്തം ശ്രദ്ധേയമായി. വോട്ടിങ് ബോധവത്ക്കരണവും ചൂടുകാല ആരോഗ്യ മുന്‍കരുതലുകളും പനമരം സ്‌കൂള്‍ ഓഫ് നഴ്സിങിലെ വിദ്യാര്‍ത്ഥികള്‍ നൃത്തിലൂടെ അവതരിപ്പിച്ചു….

          Read More

            “ഡമരു2K26” വാർഷികാഘോഷ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

            കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. യുപി സ്കൂൾ 124 -മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ കോൺവെക്കേഷനും ശ്രീ ഹരിദാസ് (പ്രസിഡണ്ട്, വ്യാപാരി വ്യവസായി ഏകോപനസമിതി കണിയാമ്പറ്റ ) ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന വൈത്തിരി എ ഇ ഒ ബാബു.ടി, പ്രധാന അധ്യാപിക ലിസി ജോസഫ്, സി.കെ വിജയലക്ഷ്മി എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഇൻസ്പയർ അവാർഡ് -2026 ജേതാവായ മാസ്റ്റർ മിദ് ലാജ് ടി.പി, മോഡൽ ഇൻക്ലൂസീവ് കായിക മത്സരത്തിൽ സംസ്ഥാനതല ജേതാവ്…

            Read More

              അതിജീവിതയോട് പോലീസുദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

              കൽപ്പറ്റ: അമ്പലവയൽ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ അതിജീവിതയോട് മോശമായി പെരുമാറിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. വയനാട് ജില്ലാ പോലീസ് മേധാവി പരാതിയെകുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ മേയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സിറ്റിംഗ് തീയതി പിന്നീട് അറിയിക്കും. ജേലിക്ക് നിന്നിരുന്ന വീട്ടിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടപ്പോഴാണ് 23 കാരിയായ പെൺകുട്ടി അമ്പലവയൽ പോലീസ് സ്റ്റേഷനിൽ…

              Read More

                എടപ്പെട്ടി സ്കൂളിൽ പ്രീ-പ്രൈമറി കൺവോക്കേഷൻ നടത്തി

                എടപ്പെട്ടി: പ്രീ-പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ കൺവോക്കേഷൻ സെറിമണി സംലടിപ്പിച്ചു. വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം വന്ന് പ്രധാനാധ്യാപകനിൽ നിന്നും ബഹുമതി പത്രം സ്വീകരിച്ചു. ക്ലാസ് അധ്യാപകരായ അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്ന എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

                Read More

                  മോളിങ് വാക്ക്‌ ക്യാമ്പയിൻ ആരംഭിച്ചു.

                  കൽപ്പറ്റ: ഉരുൾ ദുരന്തബാധിതരെ ചൂണ്ടികാണിച്ച്‌ കോൺഗ്രസ്‌ ജനങ്ങളിൽനിന്നും പിരിച്ച പണമെവിടെയെന്ന ചോദ്യമുയർത്തി എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ ‘മോളിങ് വാക്ക്‌ ക്യാമ്പയിൻ’ ആരംഭിച്ചു. രാവിലെ നടക്കാനിറങ്ങി ‘ചിരിക്കുന്ന കോൺഗ്രസ്‌ സ്ഥാനാർഥികളുടെ ചിത്രത്തിനുപിന്നിൽ വയനാട്ടിൽ ജീവൻപൊലിഞ്ഞ മനുഷ്യരുടെ വിലാപമുണ്ട്‌’ എന്ന പോസ്റ്ററുകൾ യുഡിഎഫ്‌ സ്ഥാനാർകളുടെ പ്രചാണ ബോർഡുകൾക്കരിൽ സ്ഥാപിച്ചാണ്‌ പ്രതിഷേധം. ദുരന്തബാധിതർക്കായി പിരിച്ചപണം തന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്ക‍ൗണ്ടിലുണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞകള്ളം ഇരുവരും തെരഞ്ഞെടുപ്പ്‌ നാമനിർദേശ പത്രിക നൽകിയപ്പോൾ പുറത്തുവന്നിരുന്നു. കോൺഗ്രസ്‌ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌…

                  Read More

                    ലോക ക്ഷയ രോഗ ദിനാചരണം സംഘടിപ്പിച്ചു

                    സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക ക്ഷയ രോഗ ദിനാചരണം സുൽത്താൻ ബത്തേരി മണ്ടോക്കര ഊരിൽ സംഘടിപ്പിച്ചു.ഡോ അരുൺ ബേബി ബോധവൽക്കരണ ക്ലാസിനു നേതൃത്വം കൊടുത്തു.എഡിഎസ് സ്മിത നന്ദി രേഖപ്പെടുത്തി.2026 ലെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം “അതെ! നമുക്ക് ക്ഷയരോഗം അവസാനിപ്പിക്കാൻ കഴിയും!” എന്നതാണ്.നൂതനാശയങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിലും, ആഗോള ക്ഷയരോഗ പകർച്ചവ്യാധിയുടെ അന്ത്യം ത്വരിതപ്പെടുത്തുന്നതിന് പുതിയ ശുപാർശകൾ വേഗത്തിൽ സ്വീകരിക്കുന്നതിലും ഈ സന്ദേശം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സിദ്ധ മെഡിക്കൽ ക്യാമ്പും…

                    Read More

                      ടോൾ ഭാരം കൂടും; ഏപ്രിൽ 1 മുതൽ ഫാസ്ടാഗ് പാസ് നിരക്ക് വർധിക്കുന്നു, ലാഭിക്കാൻ ഇപ്പോൾത്തന്നെ വാങ്ങാം

                      ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഇനി അല്പം അധികം പണം ചെലവാക്കേണ്ടി വരും. ദേശീയപാതാ അതോറിറ്റി ഫസ്റ്റാഗ് വാർഷിക പാസ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചു. 2026 ഏപ്രിൽ 1 മുതൽ പരിഷ്ക്കരിച്ച നിരക്ക് പ്രകാരം 3,000 രൂപയുണ്ടായിരുന്ന പാസ് തുക ഇനി മുതൽ 3,075 രൂപയായി മാറും. വാണിജ്യ ആവശ്യങ്ങൾക്കല്ലാത്ത സ്വകാര്യ വാഹനങ്ങൾക്കാണ് ഈ നിരക്ക് വർധനവ് ബാധകമാകുന്നത്. വർധനവ് വളരെ ചെറുതാണെങ്കിലും, പതിവായി ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.   2025 ആഗസ്റ്റിൽ…

                      Read More