സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്; പവന് 2,120 രൂപ കുറഞ്ഞു

കൊച്ചി: തകർച്ചയിൽ നിന്നു കരകയറിയ സ്വർണം ഇന്ന് വീണ്ടും കൂപ്പുകുത്തി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണം ഗ്രാമിന് 265 രൂപ കുറഞ്ഞു. പവന് 2,120 രൂപ ഇടിഞ്ഞ് 1,16,040 രൂപയായി. ഗ്രാമിന് 14,505 രൂപയാണ് വില.   തുടർച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ ഉച്ചക്ക് ശേഷം സ്വർണം 960 രൂപ വർധിച്ചിരുന്നു. എന്നാൽ ഇന്ന് വിപണി ആരംഭിച്ചപ്പോൾ ഇത് തകർന്നടിഞ്ഞു.   ഇന്നലെ രാവിലെ പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കുറഞ്ഞിരുന്നു….

Read More

ഗുരുവർഷം 172: ബത്തേരിയിൽ എസ്.എൻ.ഡി.പി. യോഗം ജയന്തി മഹാസമ്മേളനം സംഘടിപ്പിച്ചു

ബത്തേരി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി. യോഗം ബത്തേരി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ നഗറിൽ (മുനിസിപ്പൽ ടൗൺഹാൾ) സംഘടിപ്പിച്ച ജയന്തി മഹാസമ്മേളനം കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കേരളം കൈവരിച്ച സാമൂഹ്യ-മാനവിക നവോത്ഥാന മുന്നേറ്റങ്ങൾക്ക് അടിത്തറയിട്ടത് ശ്രീനാരായണ ഗുരുദേവന്റെ ഉദ്ബോധനങ്ങളാണെന്നും സ്വാതന്ത്ര്യവും അസമത്വത്തിന്റെ വേലിക്കെട്ടുകളും തകർത്ത് മുന്നേറാൻ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു നൽകിയ ഗുരുദർശനങ്ങൾ കാലാതീതമായി കാത്തുസൂക്ഷിക്കേണ്ടത് ഓരോ കേരളീയന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി. യോഗം ബത്തേരി…

Read More

‘ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും’; ഇന്ന് ദേശീയ കായിക ദിനം

ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ താരം മേജർ ധ്യാൻ ചന്ദിൻ്റെ ജന്മദിനമാണ് ഈ ദിനം. 2012 മുതലാണ് ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായി ഈ ദിനം രാജ്യത്ത് ദേശീയ കായിക ദിനമായി ആചരിക്കാൻ തുടങ്ങിയത്. 1928, 1932, 1936 വർഷങ്ങളിലെ ഒളിമ്പിക്സുകളിൽ ഇന്ത്യക്ക് തുടർച്ചയായി മൂന്ന് സ്വർണ്ണ മെഡലുകൾ നേടിക്കൊടുത്തതിൽ ധ്യാൻ ചന്ദിന് നിർണായക പങ്കാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ നാനൂറിലധികം ഗോളുകൾ നേടിയ ധ്യാൻ ചന്ദ് ലോക കായികരംഗത്തു…

Read More

ഗുരുദേവ ദർശനങ്ങൾ കാലാതീതം: സ്വാമിനി മാതാ നാരായണ ചൈതന്യമയി

പുൽപള്ളി ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ കാലാതീതമാണെന്ന് ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി അഭിപ്രായപ്പെട്ടു. ഗുരുധർമ്മ പ്രചരണ സഭ, മാതൃസഭ, യുവജനസഭ വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 172-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിനി. നൂറുവർഷം മുമ്പ് ഗുരു പറഞ്ഞ കാര്യങ്ങൾ ഇന്ന് ആധുനികലോകം ചർച്ച ചെയ്യുന്ന ഏറ്റവും പുതിയ ആശയങ്ങളാണ്. ജാതിയെ മതത്തിന്റെ വേലിക്ക് അപ്പുറത്തേക്ക് കൊണ്ടുപോകുകയാണ് ഗുരുദേവൻ ചെയ്തത്.മനുഷ്യൻ…

Read More

ഗുരുദേവ ജയന്തി ആഘോഷിച്ചു.

പുൽപ്പള്ളി: എസ്എൻഡിപി യോഗം എംകെ രാഘവൻ വക്കീൽ മെമ്മോറിയൽ യൂണിയന്റെയും ശാഖാ യോഗങ്ങളുടെയും യൂത്ത് മൂവ്മെന്റ് വനിതാ സംഘം, തുടങ്ങിയ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. ക്ഷേത്രത്തിൽ നടന്ന വിശേഷാൽ ചടങ്ങുകൾക്ക് ക്ഷേത്രം ശാന്തിമാരായ ഷാജി ശാന്തി,രാജു ശാന്തി പാല തുടങ്ങിയവർ നേതൃത്വം നൽകി. ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന വ ർണ്ണശബളമായ ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തർ അണിനിരന്നു. തുടർന്ന് നടന്ന ചതയ ദിന സദ്യയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചതയ ദിന ആഘോഷത്തിന്റെ ഭാഗമായിയൂണിയൻ…

Read More

കെ.ജി. നഗർ റസിഡൻസ് അസോസ്സിയേഷൻ ഓാണാലോഷവും കുടുംബ സംഗമവും നടത്തി

കൽപ്പറ്റ : കൽപ്പറ്റ മുണ്ടേരി കെ.ജി. നഗർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും മുണ്ടേരി ശ്വാദേ ലൂപ്പേ പള്ളി ഹാളിൽ വെച്ച് വളരെ ഗംഭീരമായി നടത്തി. ഓണാഘോഷത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം ഗ്വാദേ ലൂപ്പേ പള്ളി വികാരി ഫാദർ റോയ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.എസ്. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.ശ്രീ.. ശിവരാമൻ ഓണ സന്ദേശം നൽകി. അംഗങ്ങളുടെ കലാപരിപാടികൾ, മത്സരങ്ങൾ, മാജിക്ക് ഷോ എന്നിവ ഉണ്ടായിരുന്നു. തങ്കച്ചൻ. പി.ജെ, വി.ജി .ശിവരാമൻ എന്നിവർ സംസാരിച്ചു അസോസിയേഷൻ സെക്രട്ടറി…

Read More

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം: ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യയമായി തടഞ്ഞു വെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.   രാവിലെ 11ന് കോടതിയിൽ ഹാജരാക്കും. അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീകാര്യം പൊലീസാണ് ചേന്തി അനിലിനെ കസ്റ്റഡിയിൽ എടുത്തത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. മുഖ്യമന്ത്രി ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്.   ചെന്തഴന്തി…

Read More

എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി

പനങ്കണ്ടി: ജിഎച്ച്എസ്എസ് പനങ്കണ്ടിയിൽ എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി. മീനങ്ങാടി എസ് ഐ ശ്രീ.ശിവാനന്ദ് സാർ പതാകയുയർത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് ശ്രീ വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ,സീനിയർ അസിസ്റ്റൻറ് ശ്രീമതി മിനി ഫിലിപ്പ് സ്വാഗതവും, എസ്. പി .സി ഗാർഡിയൻ പ്രസിഡൻറ് ശ്രീ. വിവീന്ദ്രൻ , ഡി ഐ മീരാ ചന്ദ്രൻ , സി പി ഓ ശ്രീ സുരേഷ് സാർ , എ സി…

Read More

ഓപ്പറേഷൻ തണ്ടർ; ഡ്രൈഡേയിൽ മദ്യവിൽപ്പന, 22 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ.

കരണി കല്ലൻചിറ : എക്സൈസ് പ്രിവൻ്റീവ് ഓഫീസർ രജിത്ത്.പി.വി യുടെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസ് സംഘം ഓപ്പറേഷൻ തണ്ടറിൻ്റേയും ഓണം സ്പെഷ്യൽ എൻഫോഴ്‌സ്മെൻ്റ് ഡ്രൈവിൻ്റേയും ഭാഗമായി കരണി കല്ലൻചിറ ഭാഗത്ത് നടത്തിയ റെയിഡിൽ ഡ്രൈഡേയിലെ വിൽപ്പനക്കായി 22 കുപ്പികളിലായി സൂക്ഷിച്ചുവച്ച 11 ലിറ്റർ വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കരണി കല്ലൻചിറ സ്വദേശി ആലിലക്കുഴി വീട്ടിൽ ജിജി.എ.ടി (52) എന്നയാളെയാണ് ഡ്രൈഡേയിലെ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച വിദേശമദ്യ ശേഖരവുമായി എക്‌സൈസ് സംഘം പിടികൂടിയത്. റെയിഡിൽ സിവിൽ…

Read More

ചതയ ദിനം ആഘോഷിച്ചു

കാട്ടിക്കുളം: കാട്ടിക്കുളം എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന വർണ്ണശബളമായ യാത്രയിൽ നാരായണീയ ഭക്തർ അണിചേരുന്നു ചതയ ദിനാഘോഷത്തിന്റെ ഭാഗമായി വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന കലാകായിക മത്സരങ്ങളിൽ സമ്മാനദാനവും വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും അനുമോദിച്ചു മുതിർന്ന ശാഖ അംഗങ്ങളെയും ആദരിച്ചു വിശിഷ്ട വ്യക്തികളായ മോഹനൻ ഏറനാട് കുറീസ് തമ്പി മാസ്റ്റർ ചിത്രകല അധ്യാപകൻ എന്നിവരെയും ആദരിച്ചു തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം തിരുനെല്ലി…

Read More