Headlines

കള്ളാടി മണ്ണിടിച്ചിൽ: കാണാതായ ബിക്രം സിങ് റാണയു മൃതദേഹവും കണ്ടെത്തി

കള്ളാടി മണ്ണിടിച്ചിൽ കാണാതായ ബിക്രം സിങ് റാണയുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശിയാണ് ഇദ്ദേഹം. ആറാം ദിവസം സോൺ രണ്ടിൽ നടത്തിയ വ്യാപക തിരച്ചിലിലാണ് മണ്ണിടിച്ചിലിൽ ഇരുമ്പ് ഭാഗങ്ങൾ അടിഞ്ഞ് കൂടിയ ഭാഗത്ത് നിന്നും മൃതദേഹം ലഭിച്ചത്. മൃതദേഹം ബിക്രം സിങ്ങിന്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞ ശേഷം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് എംബാം ചെയ്യുന്നതിന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇതോടെ കള്ളാടി മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം എട്ടായി.

Read More

പോലീസ് സ്റ്റേഷനുകളും ഓഫീസുകളും ശുചീകരിച്ചു.

കൽപ്പറ്റ: ശുചിത്വവും മികച്ച പ്രവർത്തനാന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ പോലീസ് ഓഫീസിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്. നേതൃത്വം നൽകി. സബ് ഡിവിഷൻ ഓഫീസുകളിലും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, എസ് എം എസ് യൂണിറ്റുകളിൽ ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലും, പോലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒമാരും, ജില്ലാ ഹെഡ്‌ക്വാർട്ടേഴ്സിൽ റിസർവ് ഇൻസ്‌പെക്ടറും, മറ്റു യൂണിറ്റുകളിൽ സബ്…

Read More

വയനാട്ടിൽ ലോറിയിൽ കടത്തുന്നതിനിടെ ഈട്ടി മരങ്ങൾ പിടികൂടി

മാനന്തവാടി : വയനാട്ടിൽ ലോറിയിൽ കടത്തുന്നതിനിടെ ഈട്ടി മരങ്ങൾ പിടികൂടി. കണ്ണൂർ ഫോറസ്റ്റ് വിജിലൻസിന് ഡി എഫ് ഒ എ ഷജ്നക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി റെയിഞ്ചിലെ വെള്ളമുണ്ട സെക്ഷൻ പരിധിയിലെ കൊമ്മയാട് അഞ്ചാംമൈൽ ഭാഗത്ത്‌ നിന്നും രേഖകളില്ലാതെ KL 10 B J 0758 നാഷണൽ പെർമിറ്റ്‌ ലോറിയിൽ കടത്തികൊണ്ട് പോകാൻ ശ്രമിച്ച 9 കഷ്ണം ഈട്ടി മരത്തടികൾ പിടികൂടി.വിജിലൻസ് റെയ്ഞ്ച് ഓഫീസർ പി രതീശൻ, ഫോറസ്റ്റർ സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ…

Read More

ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ നാളെ

*ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷനും മണ്ഡലം കൗൺസിൽ യോഗവും 12/ 7/ 2026 വൈകിട്ടു 2.30 ന് ( ജൂലൈ 7 ഞായർ) മാനന്തവാടി വയനാട് സ്ക്വയർ ഹോട്ടലിൽ വച്ച് നടക്കുന്നു. മാനന്തവാടി നിയോജകമണ്ഡലം പ്രസിഡണ്ട് മനോജ് കുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അജി കൊളോണിയ, ജില്ലാ പ്രസിഡണ്ട് കെ ടി സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി പോൾസൺ എന്നിവർ പങ്കെടുക്കും.

Read More

തുരങ്കപാതാ ദുരന്തത്തിന്‍റെ അന്വേഷണ പരിധിയിൽ നിയമലംഘനങ്ങൾ മാത്രം പോരാ: പരസ്ഥിതി സംഘടനകൾ.

കൽപ്പറ്റ: കളളാടിയിൽ തുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും സർക്കാരിന് വിദഗ്ദ്ധ ശുപാർശകൾ സമർപ്പിക്കുന്നിനുമായി സമിതിയെ നിശ്ചയിക്കാനും സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതു വരെ തുരങ്കത്തിൻറെ പണികൾ നിർത്തിവെക്കാനുമുള്ള സംസ്ഥാന സർക്കാറിൻറെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വിദഗ്ദ്ധ സമിതിയുടെ അന്വേഷണ പരിധിയിൽ തുരങ്കനിർമ്മാണത്തിന് പരിസ്ഥിതി അനുമതി നൽകിയതിന് കേന്ദ്രവനം- പരിസ്ഥിതി മന്ത്രാലയവും സുപ്രിം കൊടതിയും കർശനമായി നൽകിയ ഉപാധികളുടെയും നിബന്ധനകളുടെയും ലംഘനത്തെക്കറിച്ചു മാത്രം അന്വേഷിച്ചാൽ പോരെന്നും തുരങ്ക നിർമ്മിതിക്കു മുൻപ് ലഭിക്കേണ്ട പരിസ്ഥിതി അനുമതിയടക്കമുളള വിവിധ ക്ലിയറൻസുകൾ നേടിയെടുക്കുന്നതിന്നു…

Read More

വയനാട് മെഡിക്കൽ കോളേജ്: നിർദ്ദിഷ്ട സ്ഥലം വൈദ്യുതി മന്ത്രി സന്ദർശിച്ചു

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മാനന്തവാടി കുഴിനിലത്തെ സ്ഥലം വൈദ്യുതി മന്ത്രി സന്ദർശിച്ചു. വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമി. മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക വിലയിരുത്തലുകൾക്കായാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയത്. സന്ദർശന വേളയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. മെഡിക്കൽ കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ ഈ സന്ദർശനം സഹായകരമാകും.

Read More

വയനാട് മെഡിക്കൽ കോളേജിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ വരുന്നു; ആർ.ജി.സി.ബി സംഘം സന്ദർശനം നടത്തി

മാനന്തവാടി: കായകൽപ്പം നൂറുദിന പദ്ധതിയുടെ ഭാഗമായി വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൂടുതൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB) സംഘം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. മെഡിക്കൽ കോളേജ് അധികൃതരുമായി സംഘം ചർച്ചകൾ നടത്തുകയും ചെയ്തു.

Read More

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർ‍ഥിനിയുടെ കൈ തല്ലിയൊടിച്ചു; അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം∙ അധ്യാപകൻ ചൂരൽകൊണ്ട് ‌അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടിയ സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപകൻ ബെൽരാജാണ് പിടിയിലായത്. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ചാണ് അധ്യാപകൻ വിദ്യാർഥിയെ ഉപദ്രവിച്ചത്. കൽപകഞ്ചേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അധ്യാപകനെതിരെ കേസെടുത്തത്.   കല്ലിങ്ങൽ വല്ലകത്ത് സുരേഷ് ബാബുവിന്റെ മകൾ ശ്രിയയ്ക്കാണ് (10)‌ പരുക്കേറ്റത്. പനി ബാധിച്ചു മൂന്നുദിവസം അവധിയെടുത്ത ശേഷം ഇന്നലെ സ്കൂളിലെത്തിയ കുട്ടി കഴിഞ്ഞദിവസത്തെ പാഠഭാഗങ്ങൾ സഹപാഠിയുടെ നോട്ട്ബുക്ക്…

Read More

സലാല കെഎംസിസി റിലീഫ് വിതരണം ചെയ്തു.

കൽപ്പറ്റ: വയനാട് ജില്ലയിലെ നിർധനരായ കിഡ്നി, ക്യാൻസർ പോലുള്ള മാരകരോഗികൾക്കുള്ള സലാല കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു.നിർദ്ധനരും ആശ്രയറ്റവരുമായ രോഗികൾ ഉൾപ്പെടെ യുള്ളവർക്ക് കെഎംസിസി കൾ ചെയ്യുന്ന ഇത്തരം സേവനങ്ങൾ സ്ത്യുത്യർഹമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് വയനാട് ജില്ല ട്രഷറർ പി കെ അബൂബക്കർ അഭിപ്രായപ്പെട്ടു.കല്പറ്റ ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ സലാല കെഎംസിസി സ്ഥാപക പ്രസിഡന്റും വയനാട് ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷനുമായ റസാഖ് കൽപ്പറ്റ അധ്യക്ഷൻ ആയിരുന്നു….

Read More

പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി

പടിഞ്ഞാറത്തറ. വയനാട് കോഴിക്കോട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന 1994ൽ തറക്കല്ലിട്ട പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. വയനാട് നേരിടുന്ന ഏറ്റവും വലിയ യാത്ര പ്രശ്നങ്ങളിൽ ഒന്ന് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുറുക്കും. കാല വർഷം ശക്തമാകുന്ന സമയത്ത് ഉണ്ടാകുന്ന ഉരുൾപൊട്ടൽ ഭീഷണിയും ആണ്. ഈ സമയത്ത് വയനാട് ജില്ലയിലെ വിവിധ ചുരങ്ങളിൽ ഉണ്ടാകുന്ന ഗതാഗത തടസ്സം മൂലം ജില്ലയിൽ നിന്നും മറ്റു ജില്ലകളിലേക്ക് ബന്ധപ്പെടാൻ…

Read More