പനവല്ലി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരുനെല്ലി കോളിദാർ ഉന്നതിയിലെ ചിന്നന്റെയും, ചിന്നുവിന്റേയും മകൻ സജി (30) യാണ് മരിച്ചത്. ഇയ്യാൾ രണ്ട് ദിവസമായി വീട്ടിൽ എത്തിയില്ലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. സർവ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് ഇന്ന് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി.തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Read More

35 ദിവസത്തിൽ 433.81 കോടി; ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് റെക്കോർഡ് വിറ്റുവരവ്, കഴിഞ്ഞ വർഷത്തേക്കാൾ 48 കോടിയുടെ വർധന

തിരുവനന്തപുരം: ഓണക്കാലത്തെ 35 ദിവസത്തെ വിൽപ്പനയിൽ റെക്കോർഡ് വിറ്റുവരവുമായി സപ്ലൈക്കോ. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 433.81 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 385 കോടി രൂപയെ അപേക്ഷിച്ച് 48 കോടിയിലധികം രൂപയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്. (Supplyco Onam sales)   ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. അന്നേദിവസം മാത്രം 27.85 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ രേഖപ്പെടുത്തിയത്. ഓണം…

Read More

രക്തദാന ക്യാംപ് നടത്തി

മാനനവാടി: തൃശ്ശിലേരി മാർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളി പെരുന്നാളിൻ്റെ ഭാഗമായി യൂത്ത് അസോസിയേഷൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാംപ് നടത്തി. മാനന്തവാടി ഗവ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാംപ് മെഡിക്കൽ ഓഫിസർ ഡോ. ബിനിജ മെറിൻ ജോയി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഷിൻസൺ മത്തായി മത്തോക്കിൽ അധ്യക്ഷത വഹിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി ജിൻസി ബെന്നി കട്ടയ്ക്കാമേപ്പുറത്ത്, പള്ളി സെക്രട്ടറി ബേസിൽ ജോർജ് ഞാറക്കുളങ്ങര, ജോ. സെക്രട്ടറി ബിനോയി കണ്ടത്തിൽ, ജ്യോതിർഗമയ…

Read More

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭേദഗതി നീതികേട്: സംഷാദ് മരക്കാര്‍

    കല്‍പ്പറ്റ: ഗ്രാമീണ മേഖലയുടെ വികസനം ലക്ഷ്യമാക്കി 2005ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 20 വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്ത് പദ്ധതിയുടെ പേരും ഘടനയും മാറ്റാന്‍ കേന്ദ്രം കൊണ്ടുവന്ന പുതിയ ബില്‍ നീതികേടാണെന്നും പദ്ധതിയെ തകര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് സംഷാദ് മരക്കാര്‍. മഹാത്മാഗാന്ധിയുടെ പേരിനെ പോലും ഭയപ്പെടുന്ന സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമായാണ് പേരു മാറ്റത്തിന്റെ കാരണം. അതിനോടൊപ്പം പദ്ധതിയുടെ നടത്തിപ്പില്‍ ഘടനാപരമായ മാറ്റം മേഖലയെ ഇല്ലാതാക്കുകയും ചെയ്യും. നിലവില്‍…

    Read More

      കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

      പുൽപ്പള്ളി : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടിൽ മുഹമ്മദ്‌ മൻസൂർ (20), കണ്ടോത്ത് കണ്ടി വീട്ടിൽ ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. 05.10.2025 വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവ് ഭാഗത്തു നിന്നാണ് ഇരുവരും പിടിയിലായത്. മൻസൂറിൽ നിന്ന് 88 ഗ്രാമും, ബ്രിജിത്തിന്റെ കയ്യിൽ നിന്ന് 82 ഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഡി. മിഥുന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

      Read More

      അവസരങ്ങളെ സാധ്യതകളാക്കി മാറ്റി വളരാൻ പുതു തലമുറ ശ്രമിക്കണം: മന്ത്രി കെ.എം ഷാജി

      കൽപ്പറ്റ: “മികച്ച ശമ്പളം ലഭിക്കുന്ന ഹോസ്പിറ്റാലിറ്റി, ഷെഫ് തുടങ്ങിയ തൊഴിൽ മേഖലകളിലേക്ക് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുകയാണ് കുടുംബശ്രീയുടെ ഡിഡിയു-ജികെവൈ പരിശീലന പദ്ധതി.” കൽപ്പറ്റ പുളിയാർമല ലവ് ഗ്രീൻ അസോസിയേഷൻ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി കെ. എം ഷാജി. വിദേശ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് രൂപ ചിലവുവരുന്ന ഹോസ്പിറ്റാലിറ്റി കോഴ്സുകൾ സാധാരണക്കാർക്ക് ലഭ്യമാക്കി, അവർക്ക് സുരക്ഷിതമായ ജീവിതവും ആത്മാഭിമാനവും ഉറപ്പാക്കുന്നതോടൊപ്പം, ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തി വളരാൻ പുതുതലമുറ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.   ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം…

      Read More

      മെഡിക്കല്‍ എന്‍ട്രന്‍സ്: ഷീന്‍ ഇന്റര്‍നാഷണല്‍ 100 പേര്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു.

      കല്‍പ്പറ്റ: വെള്ളമുണ്ട ആസ്ഥാനമായി വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഷീന്‍ ഇന്റര്‍നാഷണല്‍ 100 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാപരിശീലനം നല്‍കുന്നു. വയനാട്, നീലഗിരി, കൂര്‍ഗ്, മംഗളൂരു, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നടത്തുന്ന നീറ്റ് മോഡല്‍ കം സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍നിന്നു തെരഞ്ഞെടുക്കുന്നവര്‍ക്കാണ് കോഴിക്കോട് കേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ സൗജന്യ പരിശീലനം. പ്ലസ് ടു(ബയോളജി)വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഭക്ഷണ, താമസച്ചെലവ് വിദ്യാര്‍ഥികള്‍ വഹിക്കണം. പരിശീലനത്തിനു വിദഗ്ധര്‍ നേതൃത്വം നല്‍കും. താത്പര്യമുള്ളവര്‍ സ്‌കൂള്‍ മുഖേനയോ www.sheenintl.com എന്ന…

      Read More

      ദുരിതബാധിതരോടും തൊഴിലാളികളോടുമുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന മെയ് 16ന് യുഡിഎഫ് കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തും

      കൽപ്പറ്റ: ക്യാബിനറ്റ് തീരുമാനമെടുത്തിട്ടും ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതർക്ക് ദിനബത്ത നല്കാൻ തയാറാവാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും, വാടക നൽകാത്തതിലും, ദുരിതബാധിതരുടെ ജീവനോപാധിക്ക് യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചും, ടൗൺഷിപ്പ് ഭൂമിയിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളും, അവരുടെ ജീവിതവും പ്രശ്നങ്ങളും പരിഹരിക്കാത്തത്തിലും, തൊഴിലാളികൾ താമസിക്കുന്ന കോട്ടേഴ്സുകളിൽ നിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ ഉള്ള ശ്രമത്തിൽ പ്രതിഷേധിച്ചും സർക്കാർ മാനേജ്മെന്റ് നിലപാടിൽ പ്രതിഷേധിച്ചും യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 16 വെള്ളിയാഴ്ച രാവിലെ കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും…

      Read More

        കുഷ്‌ഠരോഗം: വിവേചനം അവസാനിപ്പിക്കാൻ സ്പർശ് ക്യാമ്പയിൻ

        വിവേചനം അവസാനിപ്പിക്കുക, അന്തസ്സ് ഉറപ്പാക്കുക എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ സ്പർശ് – കുഷ്‌ഠരോഗ ബോധവൽക്കരണ ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി. കുഷ്ഠരോഗ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാൻ ജനങ്ങളെ പ്രാപ്തരാക്കുക, പരിശോധനയും ശാസ്ത്രീയ ചികിത്സയും ഉറപ്പാക്കുക , പകർച്ചാ സാധ്യതകൾ ഇല്ലാതാക്കുക, കുഷ്ഠ രോഗ ബാധിതരോടുള്ള വിവേചനങ്ങൾ അവസാനിപ്പിച്ച് സാമൂഹ്യ പിന്തുണ ഉറപ്പ് വരുത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. കുഷ്ഠരോഗ ബാധിതരോടുള്ള വിവേചനങ്ങൾക്കെതിരെ മുന്നിൽ നിന്ന് പ്രവർത്തിച്ച മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി രക്തസാക്ഷി ദിനമായ ജനുവരി…

        Read More

        ഓള്‍ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 17ന്

        കല്‍പ്പറ്റ: ഓള്‍ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 17ന് മുട്ടില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് പ്രസിഡന്റ് വി.വി. രാജു, വൈസ് പ്രസിഡന്റ് പി. ഭാസ്‌കരന്‍, ട്രഷറര്‍ എം.കെ. സോമസുന്ദരന്‍, സംസ്ഥാന സമിതിയംഗം ജോയ് ഗ്രെയ്‌സ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് ട്രേഡ് ഫെയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. ജോണ്‍സനും ഫോട്ടോ പ്രദര്‍ശനം സംസ്ഥാന സെക്രട്ടറി സജീഷ് മണിയും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ക്ഷേമനിധി എന്ന വിഷയത്തില്‍ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്…

        Read More