സീറോ മലബാർ മാതൃവേദി ഭാരവാഹികളുടെ സംഗമവും, സെമിനാറും നടത്തി

    ദ്വാരക : മാനന്തവാടി രൂപതയിലെ സീറോ മലബാർ മാതൃവേദി ഭാരവാഹികളുടെ സംഗമവും സെമിനാറും ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് എ. കെ. സി.സി രൂപത ഡയറക്ടർ ഫാദർ ജോബി മുക്കാട്ടുകാവുങ്കൽ ഉദ്ഘാടനം ചെയ്തു. മാതൃവേദി രൂപത പ്രസിഡണ്ട് ശ്രീമതി. മേഴ്സി അമരികാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാതൃവേദി മാനന്തവാടി രൂപത ഡയറക്ടർ ഫാദർ. ഇമ്മാനുവൽ വടക്കേൽ സ്വാഗത പ്രഭാഷണം നടത്തി. ശ്രീമതി ഗ്രേസി ചിറ്റിനപ്പള്ളി “നേതൃത്വവും മാതൃത്വവും” എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. രൂപതാ ആനിമേറ്റർ സിസ്റ്റർഷോളി…

    Read More

      വ്യാപാരി നേതാക്കളെ മർദ്ദിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നു: കെ ആർ എഫ് എ

      കൽപ്പറ്റ : കൽപ്പറ്റ ടൗണിൽ അധനികൃതമായി ഗുഡ്സ് വാഹനങ്ങളിൽ വ്യാപാരം നടത്തുന്ന സംഘങ്ങൾ കഴിഞ്ഞദിവസം കടകളുടെ ഓരങ്ങളിൽ നിന്നും ടൗണുകളിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ വൈസ് പ്രസിഡന്ററും കൽപ്പറ്റ യൂണിറ്റ് പ്രസിഡന്റുമായ ഇ ഹൈദ്രുവിനേയും കെ ആർ എഫ് എ വയനാട് ജില്ലാ കമ്മിറ്റി അംഗവും കൽപ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റും യൂത്ത് വിങ്ങ് ജില്ലാ വൈസ് പ്രസിഡന്റ്മായ സി എച്ച് ഷൈജൽ ഉൾപ്പെടെയുള്ള വ്യാപാരികളെ മർദ്ദിച്ചതിൽ…

      Read More

        മാനന്തവാടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ദിശാസൂചികയും ബൈക്കുകളും തകർന്നു

        മാനന്തവാടി: മാനന്തവാടി ചെറുപ്പാലത്ത് നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ ദിശാസൂചികയിലും ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിലും ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.   അപകടത്തിൽ കാർ തകരുകയും ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വലിയ അപകടമാണ് നടന്നതെങ്കിലും ആർക്കും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

        Read More

          വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട; 35 ഗ്രാം എം.ഡി.എം.എയുമായി കൊല്ലം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

          മുത്തങ്ങ: വയനാട് മുത്തങ്ങയിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ 35 ഗ്രാം എം.ഡി.എം.എയുമായി ബസ് യാത്രക്കാരനായ കൊല്ലം സ്വദേശിയെ ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു.   കൊല്ലം നല്ലിളം അഞ്ജനം വീട്ടിൽ അനു മാമച്ചൻ (29) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലെ പ്രത്യേക അറയിൽ പ്ലാസ്റ്റിക് ട്രാൻസ്പരന്റ് സിപ് ലോക്ക് കവറുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത എം.ഡി.എം.എ…

          Read More

            ടൗണുകളിൽ നടത്തുന്ന വഴിയോര ഗുഡ്സ് കച്ചവടങ്ങൾ അനുവദിക്കില്ല: യൂത്ത് വിംഗ്

            കൽപ്പറ്റ: നഗരത്തിലെ വ്യാപാര മേഖലയിൽ അനധികൃതമായി ഗുഡ്സ് വാഹനങ്ങളിൽ കച്ചവടം നടത്തുന്ന സംഘങ്ങൾ വ്യാപാരി നേതാക്കളെ മർദ്ദിച്ച സംഭവം ഗൗരവകരവും ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ യൂത്ത് വിംഗ് കമ്മിറ്റി പ്രസ്താവിച്ചു.   ജൈത്ര തീയേറ്ററിന് സമീപം അനധികൃത കച്ചവടം ടൗണിൽ നിന്ന് മാറ്റി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച്. ഷൈജലിനെ ആക്രമിച്ചതായാണ് ആരോപണം. തുടർന്ന് സ്ഥലത്തെത്തിയ ജില്ലാ വൈസ് പ്രസിഡണ്ടും കൽപ്പറ്റ യൂണിറ്റ്…

            Read More

              നഴ്സ‌്, സപ്പോർട്ടിംഗ് സ്റ്റാഫ് കുറവ് : ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു

              മാനന്തവാടി: ആവശ്യത്തിന് നഴ്‌സുമാരും, സപ്പോർട്ടിംഗ് സ്റ്റാഫും ഇല്ലാത്തത് ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു.   ആശുപത്രിയിൽ 389 കിടക്കകളുണ്ടെങ്കിലും ഇതിനു ആനുപാതികമായി നഴ്‌മാരും സപ്പോർട്ടിംഗ് ജീവനക്കാരും ഇല്ല. ഇത് നഴ്സു‌മാർക്ക് വലിയ ജോലി ഭാരത്തിന് കാരണമാകുന്നതിന് പുറമേ രോഗികൾക്ക് മതിയായ പരിചരണം ലഭിക്കാതിരിക്കുന്നതിനും ഇടയാക്കുകയാണ്.   127 നഴ്സു‌മാരിൽ സ്ഥിരം ജോലിയുള്ള നഴ്സ‌ിംഗ് ഓഫീസർമാർ 60 പേർ മാത്രമാണ്. തീവ്ര പരിചരണ വിഭാഗത്തിൽ ഒരു രോഗിക്ക് ഒരു നഴ്സ് എന്നാണ് കണക്ക്. എന്നാൽ ഒരു…

              Read More

                ലഹരിക്കെതിരെ ‘കയ്യൊപ്പ്’ ചാർത്തി പനമരം സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ

                പനമരം: ലഹരി എന്ന വിപത്തിനെതിരെ സമൂഹത്തെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ (എസ്.പി.സി) ആഭിമുഖ്യത്തിൽ ‘കയ്യൊപ്പ്’ പദ്ധതിക്ക് തുടക്കമായി. സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ച കൂറ്റൻ സ്ക്രീനിൽ കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് ജില്ല വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ലഹരിമുക്തമായ ഒരു യുവതലമുറയെ കെട്ടിപ്പടുക്കുന്നതിൽ ഇത്തരം ബോധവൽക്കരണ പരിപാടികൾക്ക് വലിയ പങ്കുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ…

                Read More

                  ചൂരല്‍മലയിലെ ആ വീട്ടമ്മയുടെ ആനന്ദക്കണ്ണീരിനാണ് തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ പ്രാധാന്യം: കെ.ആര്‍ മീര

                  കൽപ്പറ്റ : ചൂരല്‍മലയിലെ വീട്ടമ്മയുടെ ആനന്ദക്കണ്ണീരിനാണ് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ താൻ പ്രാധാന്യം കൊടുക്കുന്നതെന്ന് എഴുത്തുകാരി കെ ആർ മീര. ആ കണ്ണീരിനൊപ്പം നില്‍ക്കുക എന്നതാണ് ഇടതുപക്ഷത്തിന് ഇന്ന് ചെയ്യാന്‍ കഴിയുന്നത്. കേരളത്തിൽ ജീവിച്ചിരിക്കുന്ന വ്യക്തി എന്ന നിലയിൽ ആഹ്ലാദം ഇവിടെ പങ്കുവയ്ക്കുന്നുവെന്നും കെ ആർ മീര പറഞ്ഞു. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ നിർമിച്ച ടൗൺഷിപ്പിലെ വീട്ടുനമ്പർ നറുക്കെടുപ്പായിരുന്നു, ലഭിച്ച വീട്ടുനമ്പർ ഉയർത്തിക്കാട്ടി സന്തോഷ കണ്ണീരോടെ വിതുമ്പുന്ന മുണ്ടക്കൈ ചൂരൽമലയിലെ വീട്ടമ്മയുടെ ദൃശ്യം…

                  Read More

                    മീൻമുട്ടി ഇക്കോടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

                    നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റെയ്ഞ്ച് , മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ ,ചാലിൽ വനസംരക്ഷണ സമിതിയ്ക്കു കീഴിലുള്ള മീൻമുട്ടി ഇക്കോ ടൂറിസം സെന്ററിനെ ഹരിത ടൂറിസം കേന്ദ്രമായി ബഹു തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രമോദ് മാസ്റ്റർ പ്രഖ്യാപിച്ചു. ഉദ്ഘാടനചടങ്ങിൽ 12ാം വാർഡ് മെമ്പർ ശ്രീമതി. ഷബീറ മൊയ്തു അധ്യക്ഷപദം അലങ്കരിച്ചു. യോഗത്തിൽ ചാലിൽ വനസംരക്ഷണ സമിതി സെക്രട്ടറി ശ്രീ.ആൽബിൻ. കെ. അഗസ്റ്റിൽ BFO സ്വാഗതം ആശംസിച്ചു. ബഹു: നോർത്ത് വയനാട് FDA കോർഡിനേറ്റർ ശ്രീ .KV…

                    Read More

                      മുണ്ടക്കൈ–ചൂരല്‍മല ദുരന്തബാധിതർക്കുള്ള സ്മാർട്ട് കാർഡ് അദാലത്ത്: 106 അപേക്ഷകൾ സ്വീകരിച്ചു

                      മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വിതരണം ചെയ്ത സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കാത്തവര്‍ക്കും, അപ്പീല്‍ അപേക്ഷ നൽകിയ ഗുണഭോക്താക്കള്‍ക്കും സാമാര്‍ട്ട് കാര്‍ഡ് നൽകുന്നതിനായി വിവര ശേഖരണവും കറക്ഷന്‍ ഫോറം വിതരണവും സംഘടിപ്പിച്ചു. അദാലത്തിൽ വിവര ശേഖരണത്തിനായി 106 അപേക്ഷകൾ തുടർ നടപടികൾക്കായി സ്വീകരിച്ചു. മുൻപ് അപേക്ഷ സമർപ്പിച്ച 19 പേർ തിരുത്തലുകൾക്കായി അപേക്ഷ നൽകി. ലഭിച്ച അപേക്ഷകൾ സൂക്ഷ്മ പരിശോധനകൾക്ക് ശേഷം അർഹർക്ക് സ്മാർട്ട് കാർഡുകൾ ലഭ്യമാക്കും. ഭാവിയിൽ വിവിധ ആവശ്യങ്ങൾക്കായി ദുരന്തബാധിതർ സമീപിക്കുമ്പോൾ അവരെ തിരിച്ചറിയാനും അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി…

                      Read More