അഞ്ചുവർഷത്തെ വേദനയ്ക്ക് അവസാനം; ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു

    കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടന്ന ശസ്ത്രക്രിയയിലൂടെ ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക വിജയകരമായി പുറത്തെടുത്തു. ശനിയാഴ്‌ച ഉച്ചയോടെ പൂർത്തിയായ ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തെടുത്ത കത്രിക കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക്‌ കൈമാറി. മെഡിക്കൽ അനാസ്ഥയിൽ പോലീസ് കേസെടുത്ത സാഹചര്യത്തിൽ കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ട‌ർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടപടികൾ പൂർത്തിയാക്കിയത്. വയറ്റിൽ നിന്ന് നീക്കം ചെയ്‌ കത്രിക നിലവിൽ കേസിലെ പ്രധാന തൊണ്ടിമുതലാണ്.   അഞ്ചുവർഷം മുൻപ് ആലപ്പുഴ വണ്ടാനം ഗവ….

    Read More

      കാരുണ്യ റീഫണ്ട് വൈകുന്ന സംഭവം; ആരോഗ്യ മന്ത്രിക്കും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർക്കും എസ്ഡിപിഐ നിവേദനം നൽകി

      മാനന്തവാടി: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (KASP) പ്രകാരമുള്ള റീഫണ്ട് വിതരണം മാസങ്ങളായി വൈകുന്നതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിക്കും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർക്കും നിവേദനം നൽകി. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്ക് അവിടെ ലഭ്യമല്ലാത്ത മരുന്നുകളും പരിശോധനകളും പുറത്തുനിന്ന് നടത്തേണ്ടിവരുന്ന സാഹചര്യത്തിൽ, ബില്ലുകൾ നിയമാനുസൃതമായി സമർപ്പിച്ചിട്ടും റീഫണ്ട് തുക ലഭിക്കാൻ ദീർഘകാല താമസം നേരിടുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏപ്രിൽ മാസം…

      Read More

        വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്.ചെയർപേഴ്സൺ സകീന കുടുവ

        തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്.ചെയർപേഴ്സൺ ആയി മുസ്ലിം ലീഗിലെ സകീന കുടുവ തിര ഞ്ഞെടുക്കപ്പെട്ടു.വാശിയെറിയ തിരഞ്ഞെടുപ്പിൽ എട്ടിനെതിരെ പതിനാറു വോട്ടുകൾക്കാണ് സകീന തെരഞെടു ക്കപ്പെട്ടത്.കോൺഗ്രസിലെ അലീസ് ചെറിയാനാണ് വൈസ് ചെയർപേഴ്സൺ.സി.പി.എം.ലെ ഇന്ദുലേഖയെയാണ് സകീന കുടുവ പരാജയപ്പെടുത്തിയത്

        Read More

          ആരോഗ്യമന്ത്രിയുടെ വസതിയില്‍ തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വച്ചു; തലസ്ഥാനത്ത് വന്‍ സംഘര്‍ഷം

          തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാര്‍ വാതിലിന് മുന്നില്‍ റീത്ത് വച്ചു. സംഭവസമയത്ത് രണ്ട് പൊലീസുകാര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.   പൊലീസ് കമ്മിഷണറുടെ ഓഫീസിന് സപമീമുള്ള മന്ത്രിയുടെ വസതിയില്‍ അതിക്രമിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ചത് വലിയ സുരക്ഷ വീഴ്ചയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. തൈക്കാട്…

          Read More

            ആരോഗ്യമന്ത്രിക്കെതിരെ വയനാട്ടിൽ ചികിത്സാ പിഴവിന് ഇരയായ യുവതി; ‘ഒന്ന് ഫോൺ വിളിച്ചതല്ലാതെ ഒന്നും ചെയ്തില്ല’

            കൽപ്പറ്റ: ആലപ്പുഴയിലെ സ്ത്രീയുടെ വേദന തനിക്ക് മനസ്സിലാകുമെന്ന് വയനാട്ടിൽ പ്രസവ ചികിത്സാപ്പിഴവിന് ഇരയായ യുവതി. വയനാട് മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ യുവതിയുടെ ശരീരത്തിൽ ഡോക്ടർമാർ കോട്ടൺ തുണി വച്ച് മറക്കുകയായിരുന്നു. താനും അതേ വേദന അനുഭവിച്ച ആളാണ്. ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. ആരോഗ്യമന്ത്രി ഒരു തവണ ഫോൺ വിളിച്ചതല്ലാതെ പിന്നീട് ഒരു അന്വേഷണവും ഉണ്ടായില്ല.   തൻറെ ചികിത്സാ പിഴവിൽ റിപ്പോർട്ടോ നടപടിയോ ഇതുവരെ ഉണ്ടായില്ലെന്നും യുവതി പറഞ്ഞ . രണ്ടുമാസത്തിനു ശേഷമാണ് കോട്ടൺ തുണി…

            Read More

              വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്ക്

              അപ്പപ്പാറ: തിരുനെല്ലി അപ്പപ്പാറ എടയൂരിൽ വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പതിവ് പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ ജംഗിൾ റിസോർട്ടിന് സമീപം കുതിരക്കോട് വെച്ചാണ് അപകടം. നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു.   ബി.എഫ്.ഒ നീതു (32), വാച്ചർമാരായ രാമചന്ദ്രൻ (58), ശ്രീജ (42), ഓമന (42), സുജിത്ത് (32), രാകേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർക്ക് അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം വയനാട് മെഡിക്കൽ…

              Read More

                വൈത്തിരി താലൂക്കിലെ മുഴുവൻ ലൈബ്രറികളും ഹരിത ഗ്രന്ഥശാലകൾ.

                കൽപറ്റ : ഹരിത കേരളം മിഷൻ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ “ഹരിത ഗ്രന്ഥശാല “ക്യാമ്പയ്നിന്റെ ഭാഗമായി വൈത്തിരി താലൂക്കിലെ മുഴുവൻ ലൈബ്രറികളും ഹരിത ഗ്രന്ഥശാലകളായി. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സമ്പൂർണ ഹരിത ഗ്രന്ഥശാല പ്രഖ്യാപന ചടങ്ങ് എടഗുനി ടി. ആർ. വി സ്മാരക ഗ്രന്ഥശാലയിൽ നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷൻ ജില്ല കോ – ഓർഡിനേറ്റർ ഇ. സുരേഷ് ബാബു ഹരിത…

                Read More

                  മന്ത്രിയുടെ മണ്ഡലത്തിൽ ഒരു പതിറ്റാണ്ടായി നീതി തേടി ഗോത്ര ജനത.

                  കൽപ്പറ്റ:വനാവകാശ നിയമപ്രകാരം അവകാശപ്പെട്ട ഭൂമിക്ക് പട്ടയം അനുവദിക്കുന്നതില്‍ അധികാരികള്‍ക്ക് വിമുഖത. ഇതില്‍ പ്രതിഷേധിച്ച് പട്ടികവര്‍ഗ കുടുംബങ്ങള്‍ നിയമപ്രകാരം ലഭിക്കേണ്ട ഭൂമിയില്‍ കാര്‍ഷിക വൃത്തി തുടങ്ങുമെന്ന് വനാവാകാശ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ഗോത്ര ജനത നീതിക്കായി നടത്തുന്ന പോരാട്ടത്തിൽ മന്ത്രി ഇടപെടുന്നില്ലന്നും ഇവർ പറഞ്ഞു.     തവിഞ്ഞാല്‍ പഞ്ചായത്തിലെ മേലേ തലപ്പുഴ വനാവകാശ കമ്മിറ്റിയുടേതാണ് കൃഷി ഇറക്കാനുള്ള തീരുമാനം. തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല, കൈതക്കൊല്ലി…

                  Read More

                    പശ്ചാത്തല വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം; മന്ത്രി പി.എ മുഹമ്മദ് റിയാസ്

                    പശ്ചാത്തല വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം; മന്ത്രി പി.എ മുഹമ്മദ് റിയാസ് പുലിക്കാട്ട് കടവ് പാലം യഥാര്‍ത്ഥ്യമായി 102.8 കോടി ചെലവിൽ ഇ.പി.സി മോഡലിൽ മാനന്തവാടി – പേര്യ റോഡ് സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം കൈവരിച്ചെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാനന്തവാടി – പേര്യ റോഡിന്റെയും പി.ഡബ്ല്യു.ഡി ബ്രിഡ്‌ജസിൻ്റെ കീഴിൽ നിർമ്മാണം പൂർത്തീകരിച്ച പുലിക്കാട്ട്കടവ് പാലത്തിൻ്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മേൽപ്പാലങ്ങൾ, ഫ്ലൈഓവറുകൾ, ബൈപാസുകൾ,…

                    Read More

                      ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം

                        വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരഭകർക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കും. ദുരന്തത്തിൽ പൂർണ്ണമായി നഷ്ടം സംഭവിച്ച കടകൾക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കടയുടമയ്ക്ക് ഒന്നിൽക്കൂടുതൽ കടമുറികൾ നഷ്ടമായിട്ടുണ്ടെങ്കിൽ അധികമുള്ള ഓരോ കടമുറിയ്ക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. സംരംഭകർക്ക് സംരംഭങ്ങൾ പുനരാരംഭിക്കുന്നതിനായി ഓരോ സംരംഭത്തിനും അവർക്കുണ്ടായ നഷ്ടത്തിന്‍റെ 50% അല്ലെങ്കിൽ താഴെപ്പറയുന്ന പ്രകാരമുള്ള പരമാവധി തുക ഓരോ…

                      Read More