കുരങ്ങുപനിക്കെതിരെ പ്രതിരോധ പദ്ധതി രൂപീകരണ ശില്പശാല സംഘടിപ്പിച്ചു

    ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും അഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ കുരങ്ങു പനി പ്രധിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രതിരോധ പ്രവർത്തന പദ്ധതി രൂപകൽപന ചെയ്യുന്നതിനുള്ള ശിൽപശാല സംഘടിപ്പിച്ചു. കൽപ്പറ്റ ഡി ആൻറ് സി ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്‌ഥിരം സമിതി ചെയർപേഴ്സൺ ബുഷ്റ വൈശ്യൻ ഉദ്ഘാടനം ചെയ്തു. ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറൽ ഹെമറാജിക് രോഗമാണ് കുരങ്ങ് പനി. ശാസ്ത്രീയമായി ക്യാസനൂർ ഫോറസ്റ്റ് ഡിസീസ്…

    Read More

      മുണ്ടക്കൈ പുനരധിവാസത്തിന് കൈത്താങ്ങ്; വീട് നിർമ്മിക്കാൻ പെൻഷൻ കാശിൽനിന്ന് 20 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി അധ്യാപക ദമ്പതികൾ

      മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി സർക്കാർ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി റിട്ട. പ്രൊഫസർ പി. കരുണാകരനും ഭാര്യ ഗീതയും. ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളിൽ ഒന്നിനായി 20 ലക്ഷം രൂപ ഇരുവരും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വേങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ വികസന സംവാദ സദസ്സിൽ വെച്ചായിരുന്നു ഈ മാതൃകാപരമായ സംഭാവന.   അതിവേഗത്തിൽ പുനരധിവാസം സാധ്യമാക്കുന്ന എൽഡിഎഫ് സർക്കാരിലുള്ള വിശ്വാസമാണ് ഇത്തരമൊരു സഹായത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് അഴീക്കോട് തെക്കുംഭാഗം സ്വദേശിയായ പി. കരുണാകരൻ…

      Read More

        കടകള്‍-സംരംഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം വിതരണം ചെയ്യും: മന്ത്രി ഒ.ആര്‍ കേളു

        മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കടകള്‍, സംരംഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വേഗത്തില്‍ വിതരണം ചെയ്യുമെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന 178 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനുള്ള നറുക്കെടുപ്പില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നറുക്കെടുപ്പ് സുതാര്യവും കൃത്യതയും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നിതാന്ത ജാഗ്രതയാണ് പുലര്‍ത്തിയത്.ഗുണഭോക്താക്കള്‍ നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കുന്ന വീടുകള്‍ മറ്റു ഗുണഭോക്താക്കള്‍ക്ക് വെച്ചു മാറാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ടൗണ്‍ഷിപ്പില്‍ വീടുകള്‍ കൈമാറുന്നത്….

        Read More

          പെരിക്കല്ലൂർ നിന്നും നിർത്തലാക്കിയ 11 ഓളം കെ.എസ്.ആർ.ടി.സി സർവ്വീസുകൾ പുന:രാരംഭിക്കാൻ പ്രിയങ്കാ ഗാന്ധി ഇടപെടണം: പെരിക്കല്ലൂർ ബസ്സ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ

          പുൽപ്പള്ളി: വയനാട്ടിലെ കുടിയേറ്റ മേഖലയും, വന്യമൃഗശല്യത്താലും പൊറുതിമുട്ടുന്ന പ്രദേശവുമാണ് പെരിക്കല്ലൂർ. മുള്ളൻകൊല്ലി ,പുൽപ്പള്ളി, പൂതാടി പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറ്റവും ആത്യാവശ്യവുമായ മൂന്ന് സർവീസുകൾ ആയിരുന്നു. 03.30am പെരിക്കല്ലൂർ -പാലാ സൂപ്പർഫാസ്റ്റ് പുലർച്ചെ പെരിക്കല്ലൂർ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകേണ്ട രോഗികൾക്കും, മേൽ പഞ്ചായത്തിലെ പ്രദേശവാസികൾക്ക് തങ്ങളുടെ സ്വദേശത്തേക്ക് പോകാനും വളരെ ഉപകാരപ്രദവുമായിരുന്നു. പെരിക്കല്ലൂർ നിന്നും പാലായ്ക്ക് ദിനംപ്രതി ദീർഘദൂര ടിക്കറ്റ് ഇല്ല എന്ന വ്യാജ മാനദണ്ഡം ഉപയോഗിച്ച് കിഫ് കോൺ എന്ന ഏജൻസി മുഖാന്തിരം കള്ളക്കണക്ക്…

          Read More

            അവന്തികയ്ക്കും ടൗണ്‍ഷിപ്പില്‍ വീട്

            ദുരിന്തത്തില്‍ മാതാപിതാക്കളും സഹോദരങ്ങളും നഷ്ടപ്പെട്ട അവന്തിക പ്രശോഭിന് ടൗണ്‍ഷിപ്പിലെ ഒന്നാം സോണില്‍ 22-ാം നമ്പര്‍ വീട് ലഭിച്ചു. അച്ചച്ഛന്‍ കറുപ്പയ്യനും അച്ഛമ്മ ജ്യോതിമണിയ്ക്കും ഒപ്പമാണ് അവന്തിക നറുക്കെടുപ്പിന് എത്തിയത്. പരിയാരം സ്‌കൂളിലെ നാലാം ക്ലാസുകാരിയാണ് അവന്തിക. നറുക്കെടുത്ത ശേഷം ജില്ലാ കളക്ടറെ കണ്ട അവന്തികയോട് മിടുക്കിയായി പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ നന്നായി പഠിക്കുമെന്ന് പറഞ്ഞാണ് മടങ്ങിയത്. അവന്തിക പഠനത്തില്‍ മിടുക്കിയാണെന്നും നര്‍ത്തകി കൂടിയാണ് അവന്തികയെന്നും കറുപ്പയ്യ പറഞ്ഞു.

            Read More

              അതിജീവനത്തിന്റെ നറുക്കെടുപ്പ്: ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 178 പേര്‍ ടൗണ്‍ഷിപ്പിലെ വീടുകള്‍ തിരഞ്ഞെടുത്തു

              അപ്രതീക്ഷിത ദുരന്തത്തില്‍ വീടും സ്വന്തക്കാരും നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ കൈപ്പടിച്ചുയര്‍ത്തിയത് അതിവേഗത്തിലായിരുന്നു. ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന 178 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ ഗുണഭോക്താക്കള്‍, ജന പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. മൂന്ന് ഡിജിറ്റുകളിലായി സോണ്‍, ക്ലസ്റ്റര്‍, പ്ലോട്ട് നമ്പര്‍ എന്നിങ്ങനെ രേഖപ്പെടുത്തിയ നറുക്കുകളാണ് ഗുണഭോക്താക്കള്‍ തിരഞ്ഞെടുത്തത്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ് പഞ്ചില്‍ വീട്ടില്‍ പി. അഷറഫാണ് ഒന്നാമതായി നറുക്കെടുത്ത്. ടൗണ്‍ഷിപ്പിലെ ഒന്നാം സോണിലെ ക്ലസ്റ്റര്‍ ജെയിലുള്‍പ്പെട്ട…

              Read More

                മാനന്തവാടിയിൽ ലോക സാമൂഹ്യ നീതി ദിനാഘോഷം ആചരിച്ചു

                മാനന്തവാടി:ലോക സാമൂഹ്യ നീതി ദിനാഘോഷത്തിൻ്റെ ഭാഗമായി ജി. വി.എച്ച്.എസ്.എസ്. മാനന്തവാടിയിൽ എൻ.സി.സി. യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്ന സെമിനാർ ഹെഡ്മാസ്റ്റർ കെ.കെ. സുരേഷ് കുമാർ സാർ ഉദ്ഘാടനം നിർവഹിച്ചു .അഡ്വക്കേറ്റ് ജോഷി മുണ്ടക്കൽ ക്ലാസ് എടുത്തു. അധ്യാപകരായ ഹെൻറി മരിയ ദാസ് എം.ആർ, കെ വി ജിജോ, സീനിയർ കേഡറ്റ് ദിൽന ഷാജി എന്നിവർ പ്രസംഗിച്ചു.

                Read More

                  ഡോക്ടർമാർക്കായി നേത്ര ഫൗണ്ടേഷൻ ഐ മെഡ് സെമിനാർ സംഘടിപ്പിച്ചു: നേത്രചികിത്സയിലെ പുതുവഴികൾ തുറന്ന് ഐ മെഡ് സെമിനാർ

                  താമരശ്ശേരി: നേത്രരോഗ ചികിത്സാ രംഗത്തെ നവീന സാങ്കേതിക വിദ്യകളും അത്യാധുനിക ചികിത്സാ രീതികളും അവതരിപ്പിച്ച് താമരശ്ശേരി നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ ഐ മെഡ് സെമിനാർ സംഘടിപ്പിച്ചു. കൈതപ്പൊയിൽ മർക്കസ് നോളജ് സിറ്റി കാപ്കോൺ ക്ലബ് ഹൗസിൽ നടന്ന പരിപാടി ഡോ. കെ.പി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.എം.ഡി. സി.എം. ദിൽഷാദ് അധ്യക്ഷത വഹിച്ചു. തുടർ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ നേത്രരോഗ ചികിത്സയിലെ പുതിയ പ്രവണതകളും ശസ്ത്രക്രിയാ സാങ്കേതികതകളും രോഗികൾക്കുള്ള സമഗ്രപരിചരണ മാർഗങ്ങളും സംബന്ധിച്ച്…

                  Read More

                    മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളുടെ പുനർനിർമ്മാണം വേഗത്തിലാക്കണം: കെ.എസ്.ടി.സി

                    കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളുടെ പുനർനിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻ്റർ (കെ.എസ്.ടി.സി) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.   ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. വെള്ളാർമല പരിസരത്ത് തന്നെ സ്കൂളിനായി ഭൂമി കണ്ടെത്തുകയും ഫണ്ട് മാറ്റിവെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങൾ ഇനിയും വേഗത്തിലാകേണ്ടതുണ്ട്. നിലവിൽ മേപ്പാടി ഗവ. സ്കൂളിലും പഞ്ചായത്ത് കെട്ടിടത്തിലുമായാണ് സ്കൂളുകൾ താൽക്കാലികമായി പ്രവർത്തിക്കുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും ചൂരൽമല…

                    Read More

                      പച്ചക്കറി തൈ വിതരണം ചെയ്തു

                      പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025/ 26 ൽ ഉൾപ്പെടുത്തി പഞ്ചായത്ത് തല പച്ചക്കറി തൈ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ . അസ്മ. നിർവഹിച്ചു

                      Read More