23 ലിറ്റർ മദ്യവുമായി കുപ്രസിദ്ധ വിൽപ്പനക്കാരൻ ‘മുത്തപ്പൻ സുരേഷ്’ പിടിയിൽ

കൽപ്പറ്റ: ക്രിസ്മസ്-ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുപ്രസിദ്ധ മദ്യവിൽപ്പനക്കാരൻ പിടിയിൽ. വെണ്ണിയോട് വലിയകുന്ന് സ്വദേശി ‘മുത്തപ്പൻ സുരേഷ്’ എന്ന വി.എ. സുരേഷ് ആണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 23 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു.   വെണ്ണിയോട് വലിയകുന്ന് ഭാഗത്ത് വ്യാപകമായി മദ്യവിൽപ്പന നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. 10 വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണിത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.  …

Read More

വയനാട് ജില്ലയിൽ യു.ഡി.എഫ് വൻ വിജയം നേടും

കെല്ലൂർ….വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്ന് ജില്ലാ യു.ഡി.എഫ്.ചെയർമനും,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ കെ.കെ.അഹമ്മദ് ഹാജി പറഞ്ഞു.നാടിന്റെ വികസനത്തിനും,ജനങ്ങളുടെ ക്ഷേമത്തിനും യു.ഡി.എഫ് അധികാരത്തിൽ വരേണ്ടതുണ്ടന്ന് കെല്ലൂരിൽ പഞ്ചായത്ത് യു.ഡി.എഫ്.സ്ഥാനാർഥികളുടെ പര്യടന പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.കെ.കെ.ഇബ്രാഹിം അദ്ധ്യക്ഷം വഹിച്ചു.പാലാടൻ കണ്ടി മമ്മൂട്ടി സ്വാഗതം പറഞ്ഞു.വി.ആസ്സയ്നർ ഹാജി,ദയരോത് അബ്ദുള്ള, കെ.സി.അസീസ്,കൊച്ചിഹമീദ്,വി.അബ്ദുള്ള ഹാജി, പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,ഉസ്മാൻ പള്ളിയാൽ,ഷാജി ജേകബ്,ടി.കെ.മമ്മൂട്ടി,സി.പി.മൊയ്‌ദു ഹാജി,കെ.കെ.സി.റഫീഖ്‌,ഈ.വി.സിദീഖ്‌,കെ.കെ.സി.മൈമൂന,ശറഫു മാഡംബള്ളി,സി.സി.അബ്ദുള്ള,പി.കെ.ഉസ്മാൻ,എ.കെ.നാസർ,കെ.സി.സലീം,തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു

Read More

ഭാര്യയെ കൊന്ന കേസിലെ പ്രതി ജയിലിൽ ആത്മഹത്യ ചെയ്‌തു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിവു പോലെ ഭക്ഷണം കഴിച്ചശേഷം കിടന്നതായിരുന്നു ജിൽസണെന്നും പുലർച്ചെയാണ് കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടതെന്നും സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. ഈ വർഷം ഏപ്രിലിലാണ് ജിൽസൺ കേണിച്ചിറ സ്വദേശിനി ലിഷ (39)യെ കൊന്നത്. കടബാധ്യ തയുമായി ബന്ധപ്പെട്ട തർക്കിലാണ് ഭാര്യയെ ജിൽസൺ കഴുത്ത്…

Read More

മലങ്കര ശ്രേയസ് മലങ്കര യൂണിറ്റിൽ കേക്ക് ചലഞ്ചിന് തുടക്കമായി.

മലങ്കര ശ്രേയസ് മലങ്കര യൂണിറ്റിൽ കേക്ക് ചലഞ്ചിന് തുടക്കമായി. മലങ്കര യൂണിറ്റിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള കേക്ക് ചലഞ്ചിന് തുടക്കം കുറിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ് ഉദ് ഘാടനം ചെയ്തു.യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പിന് ഡോക്ടർമാരായ അഖിത,ആശാറാണി എന്നിവർ നേതൃത്വം നൽകി.വിവിധ ഇൻഷുറൻസ് സ്കീമിനെക്കുറിച്ച്‌ ബോവാസ്,ബാങ്കിംഗ് സാമ്പത്തിക സാക്ഷരതയെക്കുറിച്ച് ജിലി ജോർജ് എന്നിവർ ക്ലാസെടുത്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്,സാബു പി.വി, ഷീജ മനു,സുപ്രഭ…

Read More

യുവാവിനെ കാട്ടാന ആക്രമിച്ചു:പരീക്ഷയ്ക്ക് പോകുമ്പോഴാണ് സംഭവം

നീർവാരം : പനമരം നീർവാരം അമ്മാനി കവലയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നീർവാരം നെടുംകുന്നിൽ സത്യജ്യോതി(22)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെ യാണ് സംഭവം. മൈസൂരിൽ റെയിൽവേയുടെ പരീക്ഷക്കായി ബസ് കയ റുന്നതിനായി പിതാവ് മോഹനനോടൊപ്പം പുഞ്ചവയൽ ഭാഗത്തേക്ക് നടന്നു പോകുകയായിരുന്നു. ഇതിനിടെ കാട്ടാന പൊടുന്നനെ മുന്നിലേക്ക് വരികയായിരുന്നുവെന്ന് മോഹനൻ പറഞ്ഞു. ഓടിരക്ഷപ്പെടാൻ ശ്രമിക്കു ന്നതിനിടെ തങ്ങൾ രണ്ട് പേരും വീണുപോയതായും പാഞ്ഞടുത്ത കാട്ടാന സത്യജനാതിയെ തട്ടിതെറിപ്പിച്ചെന്നും മോഹനൻ പറഞ്ഞു. അതിന് ശേ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: 75,644 സ്ഥാനാർത്ഥികൾ; 52.36% വനിതകൾ.

2025-ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരിക്കുന്നത് 75,644 സ്ഥാനാർത്ഥികൾ. 39,609 സ്ത്രീകളും, 36,034 പുരുഷൻമാരും, ഒരു ട്രാൻസ്‌ജെൻഡറും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് വാർഡിലാണ് ട്രാൻസ്ജെൻഡർ മത്സരിക്കുന്നത്. ശരാശരി സ്ത്രീ സ്ഥാനാർത്ഥി പ്രാതിനിധ്യം 52.36% ആണ്. കൊല്ലം (55.26%), ആലപ്പുഴ (54.62%), പത്തനംതിട്ട (53.82%), കോട്ടയം (53.47%), തൃശ്ശൂർ (53.28%), എറണാകുളം (53.12%), വയനാട് (52.59%), തിരുവനന്തപുരം (52.58%), കോഴിക്കോട് (52.56%) എന്നീ ജില്ലകളാണ് വനിതാ സ്ഥാനാർത്ഥി പ്രാതിനിധ്യത്തിൽ മുന്നിൽ. ഗ്രാമപഞ്ചായത്ത് തലത്തിൽ 29,262 സ്ത്രീ…

Read More

യുഡിഎഫ് കല്‍പ്പറ്റ മുനിസിപ്പല്‍ പ്രകടന പത്രിക പുറത്തിറക്കി

കല്‍പ്പറ്റ: യുഡിഎഫ് കല്‍പ്പറ്റ മുനിസിപ്പല്‍ പ്രകടന പത്രിക പുറത്തിറക്കി. വീടില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ഭവനം, ഹൈസ്‌കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഘട്ടങ്ങളായി ലാപ്‌ടോപ്പ്, നഗരത്തിലെ പ്രധാന റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം സൗകര്യം, ജനസൗഹൃദ കേന്ദ്രം, ബൈപാസ് നാലുവരിയാക്കല്‍, ടൗണ്‍ഹാള്‍ നിര്‍മാണം തുടങ്ങിയവ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ്. ടി. സിദ്ദിഖ് എംഎല്‍എ പത്രിക പ്രകാശനം ചെയ്തു. മുനിസിപ്പല്‍ ഭരണം വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് നിലനിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുജീബ് കേയെംതൊടി അധ്യക്ഷത വഹിച്ചു….

Read More

ലോക എയ്ഡ്സ് ദിനത്തിൽ വ്യത്യസ്ത പ്രവർത്തനവുമായി പനമരം കുട്ടി പോലീസ്

പനമരം : ഡിസംബർ 1 ലോക എയിഡ്സ് ദിനത്തിൽ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എയിഡ്സ് രോഗത്തെ ഈ ഭൂമുഖത്തു നിന്ന് തൂത്തെറിയണമെന്ന ഉദ്ദേശ്യത്തോടെ പട്ടം പറത്തൽ മത്സരം സംഘടിപ്പിച്ചു. കേഡറ്റുകൾ തയാറായി കൊണ്ടുവന്ന പട്ടത്തിൽ എയിഡ്സ് ബാൻ്റ് ഒട്ടിച്ചു ആകാശത്തേക്ക് പറഞ്ഞി എയിഡ്സ് ഈ ലോകത്ത് നിന്ന് മാറേണ്ടത് മുഴുവൻ വ്യക്തികളുടെയും ആവശ്യമാണെന്നും സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എയിഡ്സ് രോഗം സമൂഹത്തിനെ നശിപ്പിക്കുന്ന വിപത്താണെന്ന് കേഡറ്റുകൾ തിരിച്ചറിയണമെന്നും അതിനെതിരെ തങ്ങളാൽ കഴിയുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് വേണി ചെയ്യണമെന്നുമുള്ള…

Read More

ലോക എയ്ഡ്‌സ് ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ പി.പിഅര്‍ച്ചന നിര്‍വഹിച്ചു. പ്രതിസന്ധികള്‍ അതിജീവിച്ച് പ്രതിരോധവുമായി മുന്നോട്ടു പോകാം എന്നതാണ് എയ്ഡ്‌സ് ദിനാചരണ സന്ദേശം. കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പ്രതീകാത്മകമായി എച്ച്.ഐ.വി പോസ്റ്റര്‍ കത്തിച്ച് ജാലവിദ്യയിലൂടെ പ്രാവിനെ പറത്തിയാണ് ഉദ്ഘാടനം ചെയ്തത്.   ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ജേക്കബ് അധ്യക്ഷയായ പരിപാടിയില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ സമീഹാ സൈദലവി റെഡ്…

Read More

കൽപ്പറ്റയിൽ ഇനി പൂക്കാലം:വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ വർണ്ണാഭമായ തുടക്കം.

കൽപ്പറ്റയിൽ ഇനി പൂക്കാലം:വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ വർണ്ണാഭമായ തുടക്കം. വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നാണ് കാഴ്ചയുടെ വർണ്ണ വസന്തമൊരുക്കി വയനാട് ഫ്ളവർ ഷോ നടത്തുന്നത്. വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയാണ് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിൽ നടക്കുന്നത് .   പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, എ.ഐ.റോബോർട്ടിക് ഷോ തുടങ്ങി വിപുലമായ പരിപാടികളോടെയാണ്…

Read More