യുണിസെഫ് റിപ്പോർട്ട്: ദേശീയ പശ്ചാത്തലവുമായി താരതമ്യം ചെയ്യുമ്പോൾ കേരളം പ്രകാശഗോപുരം; കൊഴിഞ്ഞുപോക്ക് നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം:മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: രാജ്യത്തെ ഇരുപതര കോടി കുട്ടികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന യുണിസെഫ് റിപ്പോർട്ട് (UNICEF’s report State of the World’s Children 2025) ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അതേസമയം, ഈ വെല്ലുവിളി നിറഞ്ഞ ദേശീയ സാഹചര്യത്തിൽ നിന്നും കേരളം തികച്ചും വ്യത്യസ്തമായ ഒരു മാതൃകയാണ് രാജ്യത്തിന് മുന്നിൽ കാഴ്ചവയ്ക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. യുണിസെഫ്…
