സബ്ജില്ല കായികമേളയ്ക്ക് ഉജ്വല തുടക്കം

    കൽപ്പറ്റ : മാനന്തവാടി സബ്ജില്ലാ അത്‌ലറ്റിക് മീറ്റിന് കൽപ്പറ്റ മുണ്ടേരി സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം. മാനന്തവാടി എഇഒ സുനിൽകുമാർ M പതാക ഉയർത്തിയ തോടുകൂടിയാണ് മീറ്റിന് തുടക്കം കുറിച്ചത്. ഏകദേശം 1500 ഓളം അത്‌ലറ്റുകളാണ് ഈ സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടനയോഗത്തിൽ റോബി TJ, വർക്കി ടി പി, മുരളീദാസ് പി, ജെറിൽ സെബാസ്റ്റ്യൻ, ബിജുഷ് കെ ജോർജ്, അരുൺ ടി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

    Read More

    അബ്ദുൾ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ

    അബ്ദുൾ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ. 2023 വർഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ സൈബർ കുറ്റന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ വയനാട് സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സലാം കെ എ അർഹനായി. 2023 ൽ കൽപ്പറ്റ സ്വദേശിയെ സൈബർ തട്ടിപ്പിന് ഇരയാക്കി 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരനെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്ത കേസിലാണ് അവാർഡ് ലഭിച്ചത്. 2021 മുതൽ വയനാട് സൈബർ…

    Read More

    തെരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ക്ക് സമ്മതിദാനം വിനിയോഗിക്കാന്‍ ക്രമീകരണം

    കൽപ്പറ്റ : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ഡ്യൂട്ടിയിലും മറ്റു തെരഞ്ഞെടുപ്പ് ജോലികളിലും ഏര്‍പ്പെടുന്നവര്‍ക്ക് സമ്മദിധാനം വിനിയോഗിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇ.ഡി.സി) ലഭിക്കുന്നതിന് ഫോറം 12അ ലാണ് അപേക്ഷിക്കേണ്ടത്. മറ്റു ലോക്‌സഭാ മണ്ഡലത്തിലുള്ളവര്‍ പോസ്റ്റല്‍ ബാലറ്റിനായി (പിബി) ഫോം 12 ലും അപേക്ഷിക്കണം. അപേക്ഷയോടൊപ്പം തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിള്ള ഉത്തരവിന്റെയും വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പുകള്‍ നല്‍കണം. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അതത് പരിശീലന കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം. മറ്റുള്ളവര്‍…

    Read More

      പുതുവര്‍ഷത്തെ കരുതലോടെ വരവേല്‍ക്കാം; സജ്ജമായി വയനാട് ജില്ലാ പോലീസ്

      കല്‍പ്പറ്റ: പുതുവത്സരാഘോഷവേളയില്‍ അനിഷ്ട സംഭവങ്ങളില്ലാതിരിക്കാനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും സജ്ജമായി വയനാട് ജില്ലാ പോലീസ്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് പെട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാണ്. പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കര്‍ശനമാക്കുന്നതിന് സ്‌പെഷ്യല്‍ ടീമുകളും രൂപവത്കരിച്ചിട്ടുണ്ട്. വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കും.   ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളുണ്ടാകും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും…

      Read More

        ഡബ്ലിയു ഓ എച്ച് എസ് എസ് ഗ്ലോബൽ അലൂംനി മീറ്റ്, പൂർവ്വ വിദ്യാർത്ഥി യോഗം വ്യാഴാഴ്ച.

        പിണങ്ങോട്: വയനാട് ജില്ലയിലെ ഒന്നാം നിര സ്കൂളുകളിൽ ഒന്നായ വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പിണങ്ങോട് കർമ്മപഥത്തിൽ 46 വർഷം പൂർത്തിയാവുകയാണ്. പഠന മികവിന്റെയും വിജയശതമാനത്തിന്റെ കാര്യത്തിലും കലാ കായിക ശാസ്ത്ര സാംസ്കാരിക പ്രവർത്തനങ്ങളിലും മികവോടെ മുന്നേറുന്ന സ്കൂളിൽ വിദ്യ അഭ്യസിച്ച ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജീവിച്ചു വരുന്നവവർക്ക് പഠനകാലത്തെ ഓർമ്മകൾ അയവിറക്കുന്നതിനും പഴയ സഹപാഠികളെ നേരിട്ട് കണ്ട് സൗഹൃദങ്ങൾ പുതുക്കുന്നതിനും അവസരം ഒരുങ്ങുകയാണ്. 46 വർഷക്കാലത്തെ പൂർവ്വ വിദ്യാർത്ഥികളെ ഒരുമിപ്പിച്ചുകൊണ്ട് ഗ്ലോബൽ അലൂംനി മീറ്റ്…

        Read More

          ഡിജിറ്റൽ സർവ്വേ: നട്ടം തിരിഞ്ഞ് നല്ലൂർനാട് വില്ലജ് നിവാസികൾ.

          ഡിജിറ്റൽ സർവ്വേ: നട്ടം തിരിഞ്ഞ് നല്ലൂർനാട് വില്ലജ് നിവാസികൾ. വയനാട്ടിൽ ആദ്യമായി ഡിജിറ്റൽ സർവ്വേ പൂർത്തീകരിച് രേഖകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത വില്ലേജ് ആണ് നല്ലൂർനാട്. അതോടെ സാധാരണക്കാരൻ നട്ടം തിരിയാൻ തുടങ്ങി.വേണ്ടത്ര ഒരുക്കമില്ലാതെ സർക്കാർ ധൃതി പിടിച്ച് നടത്തിയ ഡിജിറ്റലൈസേഷന്റെ ദുരിതം അനുഭവിക്കുന്നത് നിരവധി കുടുംബങ്ങളാണ്.മാർച്ചിൽ സാമ്പത്തിക വർഷവസാനം, ലോൺ പുതുക്കാൻ, സബ്‌സിഡി അവശ്യങ്ങൾ എന്നിവയ്ക്കായി,തണ്ടപേര് , നികുതി ചീട്ട്, കുടിക്കടം, കൈവശം,തുടങ്ങിയ രേഖകൾക്കായി വില്ലേജ് ഓഫീസും, ലാൻഡ് സർവ്വേ ഓഫിസും കയറിയിറങ്ങി നിരാശയോടെ മടങ്ങുകയാണ്…

          Read More

          കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി വയനാട് ജില്ല സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു.

          മാനന്തവാടി: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി വയനാട് ജില്ല സമ്മേളനസംഘാടകസമിതി രൂപീകരിച്ചു. സമ്മേളനം 2026 സെപ്റ്റംബർ 9ന് മാനന്തവാടി പാറക്കൽ റിവർ ഡെയിൽസ് ഓഡിറ്റോറിയത്തിൽ നടക്കും .പ്രതിനിധി സമ്മേളനം സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യും.സംസ്ഥാന നേതാക്കൾ പങ്കെടുക്കും.യോഗത്തിൽ കെ പി ശ്രീധരൻ അധ്യക്ഷത വഹിച്ചു.പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു.പി പ്രസന്നകുമാർ,എം എസ് വിശ്വനാഥൻ,ടി കെ പുഷ്പൻ,ബാബു ഷജിൽ കുമാർ,കെ എം വർക്കി മാസ്റ്റർ,കെ ടി വിനു ,കെ…

          Read More

          വയനാട് തുരങ്ക പാത: കേന്ദ്രാനുമതി ഇനി വിദഗ്ധ സമിതി റിപ്പോർട്ടിനു ശേഷം

          കൽപറ്റ: വയനാട്- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്ക പാതയ്ക്കു കേന്ദ്രാനുമതി ഇനി വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനു ശേഷം.കള്ളാടി ആനക്കാംപൊയിൽ ഇരട്ട തുരങ്ക പാതയുടെ പരിസ്ഥിതി ആഘാതത്തെ കുറിച്ച് കൂടുതൽ വിശദീകരണം തേടിയിരിക്കുകയാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളിലൂടെയാണ് തുരങ്കപാത കടന്നു പോകുന്നതെന്നും വയനാട്ടിൽ കഴിഞ്ഞവർഷം ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം പാത കടന്നു പോകുന്നതിനു സമീപമാണെന്നും മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തൽ സമിതി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കൂടുതൽ വിശദീകരണം തേടിയത്. മറുപടി ലഭിക്കും വരെ…

          Read More

          മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസം: സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശവും അഭിപ്രായവും സ്വീകരിക്കും

          കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ചവരുടെ പുനരധിവാസം ഒരുക്കാന്‍ സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശവും അഭിപ്രായവവും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു. കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ഉരുള്‍പൊട്ടല്‍ മേഖലയിലുള്ളവരുടെ പുനരധിവാസം ഒരുക്കുന്നതിന് സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

          Read More

          പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

          കൽപ്പറ്റ: ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർക്കായി Basic Life Support പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർക്കായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (IMA) ആഭിമുഖ്യത്തിൽ Basic Life Support (BLS) എന്ന വിഷയത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഡോ. രാജേഷ് കുമാർ എം.പി (Wayanad District Chairman, IMA), ഡോ. സുഷമ പി.എസ് (NCD Nodal Officer, Wayanad), കൃഷ്ണകുമാർ എം.പി (BSN, AHA Instructor, Johns Hopkins Medicine, Maryland,…

          Read More