സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ബയോളജി, അക്കൗണ്ടന്‍സി പരീക്ഷകളുടെ സമയക്രമത്തിലാണ് മാറ്റം. പുതുക്കിയ ടൈംടേബിള്‍ പ്രകാരം രണ്ട് പരീക്ഷകളും ആഗസ്റ്റ് 14ന് രാവിലെ നടക്കും. നേരത്തെ ആഗസ്റ്റ് 18, 20 തിയ്യതികളില്‍ ഉച്ചയ്ക്ക് ശേഷം ഈ പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചത്. വിദ്യാര്‍ഥികളുടെ സൗകരാര്‍ത്ഥ്യമാണ് പരീക്ഷകള്‍ ഒരുമിച്ച് 14ാം തിയ്യതിയിലേക്ക് മാറ്റിയത്. കനത്ത മഴയും പ്രളയ സാഹചര്യവും കാരണം അക്കാദമിക ദിനങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ ഓണപ്പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും വിദ്യാഭ്യാസ…
