വയനാട് ഗവ.മെഡിക്കൽ കോളജ് മടക്കിമലയിൽ വേണം: ജനകീയ കൂട്ടായ്‌മ
കൽപറ്റ: വയനാട് ജില്ലയ്ക്ക് അനുവദിച്ച ഗവ.മെഡിക്കൽ കോളജ് ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്‌റ്റ് മടക്കിമലയിൽ സൗജന്യമായി നൽകിയ 54 ഏക്കർ ഭൂമിയിൽ സ്‌ഥാപി ക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മടക്കിമലയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഹനീഫ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.പി.റനീഷ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീ നർ സലാം നീലിക്കണ്ടി നയ പ്രഖ്യാപന രേഖ അവതരിപ്പിച്ചു. 2015 ൽ ഭൂമി ഏറ്റെടുത്ത ശേഷം…
