യുഡിടിഎഫ് ബിഎസ്എൻഎൽ ഓഫിസിലേക്ക് മാർച്ച് നടത്തി

    കൽപറ്റ : തൊഴിൽ കോഡുകളും, ചട്ടങ്ങളും റദ്ദാക്കുക, ഔദ്യോഗിക അനൗപചാരിക മേഖലകളിലെ എല്ലാ തൊഴിലാളികൾക്കും യൂണിയൻ രൂപീകരിക്കുവാനുള്ള അവകാശം, രജിസ്ട്രേഷൻ അംഗീകാരം, എട്ടു മണിക്കൂർ പ്രവർത്തി ദിനം, ജോലി സ്ഥലത്തെ സുരക്ഷ, സാമൂഹിക സുരക്ഷ, പണിമുടക്കുവാനുള്ള അവകാശം, കൂട്ടായ ചർച്ചകൾക്കുള്ള അവകാശം ഉറപ്പാക്കുക, നിശ്ചിത കാല തൊഴിൽ അവസാനിപ്പിക്കുക, എല്ലാ വിളകൾക്കും സംഭരണത്തോടെ C2+50% നിരക്കിൽ തറവില ഉറപ്പാക്കുക, ഇലക്ട്രിസിറ്റി ബിൽ 2025 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യുഡിടിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ…

    Read More

      ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മിക്സി വിതരണം ചെയ്‌ത്‌ കോട്ടത്തറ ഗ്രാമപഞ്ചായത്ത്

      വെണ്ണിയോട്: ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മിക്സി വിതരണം ചെയ്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത്. വെണ്ണിയോട് എസ്.എ.എൽ.പി.എസ്, കോട്ടത്തറ ജി.എച്ച്.എസ്.എസ്, കരിങ്കുറ്റി ജി.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾക്ക് എസ്.ഡി.ആർ.എഫ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മിക്സി വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.സി രജിത ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡൻറ് ഇ.സി അജീഷ്, വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.ആർ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി രനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലീലാമ്മ ജോസഫ്, മെമ്പർമാരായ ജോൺസി…

      Read More

        ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി.

        നെല്ലിമാളം : നെല്ലിമാളം യൂണിറ്റിലെ പുലരി സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ശ്യാമള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബീന ദേവസ്യ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ചാമി,സി ഡി ഒ സെലീന സാബു,മിനി എന്നിവർ സംസാരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

        Read More

          പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവ് ചെറുവയൽ രാമനെ വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി ടി സിദ്ദീഖ്

          കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സ‍ർക്കാറിന്റെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവായ പത്മശ്രീ ചെറുവയൽ രാമനെ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് കമ്മനയിലെ വീട്ടിലെത്തി സന്ദർശിച്ചു. ചിങ്ങം ഒന്നിന് ഏറണാകുളത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കർഷക ദിനാചരണം സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനാണ് പുരസ്കാരം സമ്മാനിക്കും. അഭിനന്ദനം അറിയിക്കുകയും പുരസ്കാര വിതരണ ചടങ്ങിലേക്ക് കുടുംബസമേതം ക്ഷണിക്കുന്നതിനുമാണ് മന്ത്രി ചെറുവയൽ രാമന്റെ വസതിയിലെത്തിയത്. അതിജീവനത്തിനായി പോരാടുന്ന കർഷകന്റെ പ്രതീകമായ പത്മശ്രീ ചെറുവയൽ രാമന്…

          Read More

            പത്മശ്രീ ചെറുവയൽ രാമനെ ബദ്റുൽഹുദ അനുമോദിച്ചു.

            പനമരം; കേരള സർക്കാർ ഏർപ്പെടുത്തിയ മുൻ മുഖ്യ മന്ത്രിയുടെ പേരിലുള്ള സംസ്ഥാന കർഷക അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട പത്മശ്രീ ചെറുവയൽ രാമനെ ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അദ്ദേഹത്തിന്റെ വീട്ടിൽ എത്തി അനുമോദിച്ചു ഏറ്റവും അർഹതപ്പെട്ട ഒരംഗീകരമാണ് വയനാടിന്റെ നെല്ലച്ചനായ ചെറുവയൽ രാമന് ലഭിച്ചതെന്ന് ഉസ്മാൻ മൗലവി പറഞ്ഞു 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് ഇതിന് തിരഞ്ഞെടുത്തതിന് വലിയ സന്തോഷവും നന്ദിയും ഉണ്ടെന്ന് രാമൻ പറഞ്ഞു

            Read More

              ചീരാൽ പ്രദേശത്തെ വന്യമൃഗ ശല്യം; ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി ആക്ഷൻ കമ്മിറ്റി.

              കഴിഞ്ഞ കാലങ്ങളിൽ ചീരാൽ പ്രദേശത്ത് ഉണ്ടായ വന്യമൃഗ അക്രമണങ്ങളിൽ ശക്തമായ രീതിയിൽ പ്രതിഷേധിക്കാൻ തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ, ഇതിനായി രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കും.   പുലി, കടുവ തുടങ്ങിയവയുടെ ആക്രമണങ്ങളും പ്രദേശത്ത് നിത്യ സംഭവം ആവുകയാണ്. കഴിഞ്ഞദിവസം വെള്ളച്ചാലിൽ രണ്ട് പോത്തുകളെ കടുവ ഭക്ഷിച്ചിരുന്നു, തൊട്ടുമുന്നത്തെ ദിവസമാണ് ചീരാലിൽ നിന്നും ഒരു ആടിനെയും കടുവ കൊണ്ടുപോയത്. വെള്ളച്ചാലിൽ ഒരു യുവാവ് കടുവയെ നേരിൽ കാണുകയുണ്ടായി, ഭീതിയോടെയാണ് പ്രദേശവാസികൾ ഇവിടെ ജീവിക്കുന്നത്.   എന്നാൽ വന്യമൃഗങ്ങൾ…

              Read More

                വയനാടിന്റെ കണ്ണീരൊപ്പാൻ മാനന്തവാടിയിൽ മെഡിക്കൽ കോളേജ് വേണം: ഇൻകാസ് കുവൈറ്റ്

                കുവൈറ്റ്: ചികിത്സയ്ക്കായി ചുരം ഇറങ്ങുന്നതിനിടെ പലപ്പോഴും ജീവൻ നഷ്‌ടപ്പെടുന്ന വയനാട്ടുകാരുടെ ദീർഘകാല വേദനയ്ക്ക് ശാശ്വത പരിഹാരം കാണാൻ മാനന്തവാടിയിൽ തന്നെ സമ്പൂർണ്ണ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് ഇൻകാസ് കുവൈറ്റ് വയനാട് ജില്ലാ കൺവീനർ അലക്സ് കൂട്ടുങ്കൽ ആവശ്യപ്പെട്ടു. ഇൻകാസ് കുവൈറ്റ് വയനാട് ജില്ലാ ഘടകം കുവൈറ്റിൽ സംഘടിപ്പിച്ച യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അലക്‌സ് കൂട്ടുങ്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, മാനന്തവാടിയിൽ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഏകകണ്‌ഠമായി പാസാക്കി. പദ്ധതി വൈകിപ്പിക്കാനോ വഴിതിരിച്ചുവിടാനോ അട്ടിമറിക്കാനോ…

                Read More

                  റിഥം -2026 കുടുംബ സംഗമം നടത്തി

                  പുൽപ്പള്ളി :പുൽപ്പള്ളി ചിലങ്ക നാട്യ കലാക്ഷേത്രയുടെ കുടുംബസംഗമം നടത്തി.ഷൈൻ പി ദേവസ്യ ( പി ടി എ സെക്രട്ടറി ) സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡന്റ് ശിവാനന്ദൻ കെ കെ അധ്യക്ഷ പ്രസംഗം നടത്തി.പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.   ചിലങ്ക നാട്യ കലാക്ഷേത്രയുടെ പ്രിൻസിപ്പലും, നിരവധി പുരസ്കാരങ്ങൾ നൃത്തരംഗത്ത് ലഭിച്ച കലാമണ്ഡലം ഡോ : റെസി ഷാജി ദാസിന് കുടുംബ സംഗമത്തിൽ ആദരം നൽകി. ചിലങ്ക നാട്യ കലാക്ഷേത്രയിലെ…

                  Read More

                    ആടികൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ സിഗ്‌വി ബസാർ ഉദ്ഘാടനം ചെയ്തു

                    മാനന്തവാടി രൂപതയുടെ കീഴിൽ ബയോവിൻ അഗ്രോ റിസർച്ചിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിതാ ശാക്തീകരണ സംരംഭമായ **സിഗ്‌വി (SIGWE)**യുടെ ബസാർ 2026 ഓഗസ്റ്റ് 9 (ഞായറാഴ്ച) ആടികൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ ഉദ്ഘാടനം ചെയ്തു.   ഇടവക വികാരിയായ റവ. ഫാ.ഐസക് വട്ടുകുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വിൽപ്പന ആടികൊല്ലി അഡോറേഷൻ കോൺവെൻറ് മദർ സുപ്പീരിയർ ഏറ്റുവാങ്ങി. ബയോവിൻ സ്റ്റാഫ്‌ – ലൻസ്, പ്രിൻസ്, ആൽബിൻ, സുജ ജോയ് എന്നിവർ നേതൃത്വം നൽകുകയും, ജാസ്മിൻ പുത്തൻപുര, സുമ പുത്തൻപുര…

                    Read More