പേരിയയിൽ ജനവാസ മേഖലയിൽ ഭീതി പരത്തി ചെന്നായ് കൂട്ടം; പുള്ളിമാനിനെ കടിച്ചു തിന്നു

പേരിയ:. താഴെ പേരിയയിൽ ചെന്നായ കൂട്ടം പുള്ളിമാനിനെ ആക്രമിച്ചു കൊന്നുതിന്നു, ജനവാസ മേഖലയിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം 12 ഓളം വരുന്ന ചെന്നായ്ക്കൾ നാട്ടുകാർ നോക്കിനിൽക്കുകയാണ് പുള്ളിമാനിനെ ആക്രമിച്ച് കടിച്ചുകീറി ദൂരേക്ക് വലിച്ചു കൊണ്ടു പോയത്. രാവിലെ കുട്ടികൾ സ്കൂളിലേക്ക് നടന്നുപോകുന്ന വഴിയരികിലാണ് ഈ സംഭവം എന്നുള്ളത് നാട്ടുകാരിൽ ഭീതി പടർത്തിയിട്ടുണ്ട്

Read More

പൂർത്തിയാക്കാത്ത വീടുകൾ; കരാറുകാരന്റെ സ്ഥാപനത്തിന് മുന്നിൽ ഗോത്രകുടുംബങ്ങളുടെ സമരം

പുൽപ്പള്ളി: എട്ടു വർഷം മുൻപ് നിർമ്മാണം ആരംഭിച്ച് പാതിവഴിയിൽ ഉപേക്ഷിച്ച വീടുകൾ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരന്റെ സ്ഥാപനത്തിന് മുന്നിൽ ഗോത്ര കുടുംബങ്ങൾ സമരം ആരംഭിച്ചു. പുൽപ്പള്ളി കൊളവള്ളി അംബേദ്‌കർ കോളനിയിലെ താമസക്കാരാണ് കരാറുകാരനായ കൊല്ലപ്പള്ളി സജീവന്റെ പുൽപ്പള്ളി ബസ് സ്റ്റാൻഡിന് സമീപമുള്ള കടയ്ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്.   ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഗോത്ര വനിതകളടക്കമുള്ളവർ സമരം തുടങ്ങിയത്. നിർമ്മാണം പൂർത്തിയാക്കുമെന്ന് കരാറുകാരനിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് കുടുംബങ്ങൾ. പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും…

Read More

സോളാർ ഫെൻസിംഗ് അറ്റകുറ്റപ്പണി വനംവകുപ്പ് ഏറ്റെടുക്കുന്നു; 1500 ജീവനക്കാർക്ക് പരിശീലനം

തിരുവനന്തപുരം: സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി, തകരാറിലാകുന്ന സോളാർ ഫെൻസിംഗുകളുടെ അറ്റകുറ്റപ്പണികൾ ഇനി മുതൽ വനംവകുപ്പ് ജീവനക്കാർ നേരിട്ട് നടത്തും. കരാറുകാരെ ആശ്രയിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കി അടിയന്തരമായി വേലികൾ പുനഃസ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ആദ്യഘട്ട പരിശീലനം സംസ്ഥാന വ്യാപകമായി പൂർത്തിയായി.   ആദ്യഘട്ടത്തിൽ 1500 ജീവനക്കാർക്കാണ് പരിശീലനം നൽകിയത്. ഇവർ ഓരോ ഫോറസ്റ്റ് സ്റ്റേഷനുകളിലെയും മറ്റ് ജീവനക്കാർക്ക് പരിശീലനം നൽകും. വേലികൾ നന്നാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനായി സ്റ്റേഷനുകളിൽ പ്രത്യേക ടൂൾ റൂമുകളും സ്ഥാപിക്കും….

Read More

മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി “തെരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ” എന്ന പോഗ്രാം കൽപ്പറ്റ ഓഷ്യൻ ഹാളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ ടി സിദ്ദിഖ്, ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് റ്റി ജെ ഐസക്, എ ഐ സി സി മെമ്പർ എൻ ഡി അപ്പച്ചൻ, പി കെ ജയലക്ഷ്മി,പി പി ആലി ,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജിനി തോമസ്…

Read More

ഒപ്പം പദ്ധതി: തടിയുത്പന്ന നിര്‍മാണ പരിശീലനക്കളരി സംഘടിപ്പിച്ചു

കല്‍പ്പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ സംരഭകത്വ വിജ്ഞാന വ്യാപന വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള’ഒപ്പം’ഉപജീവന പദ്ധതിയുടെ ഭാഗമായി നാരങ്ങാക്കണ്ടി ഉന്നതിയില്‍ വിദ്യാര്‍ഥികള്‍ക്ക് തടിയുത്പന്ന നിര്‍മാണ പരിശീലനക്കളരി നടത്തി. പരിശീലനത്തിന്റെ ഭാഗമായി മൂന്നു വീതം ബെഞ്ചും സ്റ്റൂളും 20 കളിപ്പാട്ടങ്ങളും കുട്ടികള്‍ നിര്‍മിച്ചു. കാര്‍പെന്ററി ട്രെയിനര്‍ ജയ്‌സണ്‍ നേതൃത്വം നല്‍കി. യൂണിവേഴ്‌സിറ്റി റിസര്‍ച്ച് അസിസ്റ്റന്റ് ജിപ്‌സ ജഗദീഷ്, ടീച്ച് ഫോര്‍ നേച്ചര്‍ ഫെലോ സുശ്രുതന്‍ എന്നിവര്‍ പങ്കെടുത്തു.

Read More

വയനാട് അതിദാരിദ്ര്യ മുക്തം, പ്രഖ്യാപനം യാഥാർത്ഥ്യം മറച്ചുവെക്കാനുള്ള കപട പ്രചാരണം: എസ്ഡിപിഐ

കൽപ്പറ്റ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വയനാട് അതിദാരിദ്ര്യ മുക്തം പദ്ധതി ജില്ലയുടെ നിജസ്ഥിതി മറച്ചുവെക്കാനുള്ള പ്രചാരണ തന്ത്രം മാത്രമാണെന്നും ഭരണകൂടം നാടിൻ്റെ പിന്നോക്കാവസ്ഥ ആഘോഷമാക്കുകയാണെന്നും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി. ഐ) വയനാട് ജില്ലാ കമ്മറ്റി ആരോപിച്ചു. പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന, നിത്യരോഗികളും ഭൂരഹിതരും ഭവനരഹിതരുമായ നിരവധി ആദിവാസി-ഗോത്ര വിഭാഗങ്ങൾ ജില്ലയിലുണ്ട്. സാമ്പത്തീക പരാധീനതകളാൽ വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിക്കേണ്ടി വരുന്ന കുടുംബങ്ങളനവധിയുണ്ട്. ആരോഗ്യമേഖലയും പരിതാപകരമായ അവസ്ഥയിലാണ്. വയനാട് മെഡിക്കൽ കോളേജ് ഇന്നും പൂർണ്ണാർത്ഥത്തിൽ യാഥാർത്യമായിട്ടില്ല. ഏത്…

Read More

‘ഡിജിറ്റൽ എടവക’ വയനാടിന് മാതൃക: സംഷാദ് മരയ്ക്കാർ

എടവക: പഞ്ചായത്ത് അതിർത്തിക്കുള്ളിലെ ഭൂമിശാസ്ത്രപരവും സാമൂഹ്യ, സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനത്തിനും ഭാവി ആസൂത്രണത്തിനും ഉപകാരപ്പെടുന്ന ‘ദൃഷ്ടി’ ഡിജിറ്റൽ പോർട്ടലിന് എടവകയിൽ തുടക്കം കുറിച്ചു. ഇതോടെ എടവക ഗ്രാമ പഞ്ചായത്ത് ജില്ലയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ പഞ്ചായത്തായി മാറി. സ്വരാജ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഡിജിറ്റൽ പോർട്ടൽ ഉദ്ഘാടനം ചെയ്തു. 2022 – 23 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച് ഡ്രോൺ സർവ്വേയിലൂടെയും എടവകയിലെ മുഴുവൻ വീടുകളും കെട്ടിടങ്ങളും പൊതു ആസ്തികളും…

Read More

വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു

    പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ എം എസ് സി മൈക്രോ ബയോളജി വിദ്യാർത്ഥിനി ഹസ്നീന ഇല്യാ സ് (23) കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ സ്വദേശിനിയാ ണ്. വൈകീട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപ ത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഗെയിംസ് റസ്‌ലിംങ്ങിൽ സംസ്ഥാനത്തെ എറ്റവും മികച്ച വിദ്യാലയമായി ജി വി എച്ച് എസ് എസ് മാനന്തവാടി

മാനന്തവാടി : സംസ്ഥാന മത്സരത്തിൽ 3 സ്വർണവും 6 വെങ്കലവും നേടിയാണ് വിദ്യാലയം ഈ നേട്ടം കൈവരിച്ചത് . സംസ്ഥാനത്തെ മികച്ച സ്പോർട്സ് സ്കൂളുകളോട് മത്സരിച്ചാണ് ഈ നേട്ടം എന്നത് എറെ അഭിമാനകരമാണ് . വിദ്യാലയത്തിലെ കായികാധ്യാപകനും ജില്ലാ സ്പോർട്സ് കോർഡിനേറ്ററുമായ ജെറിൽ സെബാസ്റ്റ്യൻ്റെ കീഴിലാണ് പരിശീലനം . അഭിഷേക് എ.വി , നോയൽ മാനുവൽ , ജൂഡ്‌സിയ വില്യംസ് എന്നിവർ സ്വർണ മെഡൽ നേടി ദേശീയ മത്സരത്തിന് യോഗ്യത നേടി . വിജയ് , അഫ്രീദ…

Read More

മോൻതാ ചുഴലിക്കാറ്റ് തീവ്രമായി; ഇന്നും നാളെയും മഴ കനക്കും, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്*

  സംസ്ഥാനത്ത് ഇന്നും ബു ധനാഴ്‌ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ചുദിവസം നേരിയ തോ ഇടത്തരമോ ആയ മഴയോ ഇടിയോടു കൂടിയ മഴയ്ക്കോ സാധ്യതയുണ്ടെന്നും കേ ന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.   ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കി ലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവ സ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. *ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതി ട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകു ളം, തൃശൂർ ജില്ലകളിലും ബുധനാഴ്ച തിരുവ നന്തപുരം,…

Read More