പുതിയിടംകുന്ന് ഇടവകയിൽ മിഷൻ ഞായർ ആചരിച്ചു 

പുതിയിടംകുന്ന് : വി. ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയിൽ മിഷൻ ഞായർ ആചരിച്ചു. സീയോൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ജിന്റോ തട്ടുപറമ്പിൽ വി. കുർബാന അർപ്പിച്ചു വചന സന്ദേശം നൽകി. മിഷൻ ചൈതന്യത്താൽ നിറഞ്ഞ വർണ്ണാഭമായ മിഷൻ റാലിയും വി. കൊച്ചുത്രേസ്യയുടെ ജീവിതത്തെ ആസ്പദമാക്കി അവതരിപ്പിച്ച നൃത്തവും പരിപാടിയെ വേറിട്ടതാക്കി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഫാ. ജിന്റോ തട്ടുപറമ്പിൽ, വികാരി ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട് എന്നിവർ സമ്മാനങ്ങൾ നൽകി. പരിപാടികൾക്ക് ശേഷം എല്ലാവർക്കും നേർച്ചഭക്ഷണം വിതരണം…

Read More

മുട്ടിൽ സ്കൂളിൽ നിന്നും ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്

തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് ഹാൻഡ് ബോൾ മത്സരത്തിൽ പങ്കെടുത്ത WOVHSS മുട്ടിലിലെ അബിദിൻ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരളാ ടീമിലേക്ക് യോഗ്യത നേടി.കൂലമഠത്തിൽ വീട്ടിൽ നിസാർ,റസ്‌ല എന്നിവരുടെ മകനാണ്. സ്കൂളിലെ കായികാധ്യാപകരായ ആഷിഫ്, മിഥുൻ എന്നിവരുടെ കീഴിൽ പരിശീലനം നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്.

Read More

സ്ത്രീശക്തിയുടെ വിളംബരമായി തരിയോട് പഞ്ചായത്ത് വനിതാ സംഗമം 

കാവുംമന്ദം: സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടിയും സ്വയം പര്യാപ്തത വിളംബരം ചെയ്യുന്നതിനുമായി തരിയോട് ഗ്രാമപഞ്ചായത്ത്, തരിയോട് സിഡിഎസിന്റെ സഹകരണത്തോടെ ഉയരെ എന്നപേരിൽ സംഘടിപ്പിച്ച വനിതാ സംഗമവും സിഡിഎസ് വാർഷികവും സ്ത്രീകളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വയനാട് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ ഐഎഎസ് ഉദ്ഘാടനം ചെയ്തു. മനക്കരുത്തു കൊണ്ട് വൈകല്യങ്ങളെ അതിജീവിച്ച താഹിറയ്ക്ക് ജില്ലാ കലക്ടർ ഉപഹാരം നൽകി ആദരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ്…

Read More

കക്കൂസില്ല, ആശ്രയം കടുവസങ്കേതം; വണ്ടിക്കടവ് ഉന്നതി ദുരിതത്തിൽ

വയനാട്: സമ്പൂർണ്ണ വെളിയിട വിസർജ്ജന വിമുക്ത സംസ്ഥാനമെന്ന കേരളത്തിന്റെ നേട്ടത്തിന് അപവാദമായി വയനാട്ടിലെ വണ്ടിക്കടവ് ഉന്നതി. 17 കുടുംബങ്ങൾ താമസിക്കുന്ന ഇവിടുത്തെ 11 കുടുംബങ്ങൾക്കും സ്വന്തമായി ശൗചാലയമില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഇവർക്ക് ആശ്രയിക്കേണ്ടി വരുന്നത് കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ വനപ്രദേശമാണ്. കന്നാരംപുഴ മുറിച്ചുകടന്നുവേണം ഇവർക്ക് വനത്തിലേക്ക് പ്രവേശിക്കാൻ. മഴക്കാലത്ത് പുഴയിൽ ഒഴുക്ക് കൂടുമ്പോൾ ഈ യാത്രയും ദുഷ്കരമാകും. അപ്പോൾ പുഴയോരങ്ങളെയാണ് ഇവർക്ക് ആശ്രയിക്കേണ്ടി വരുന്നത്. ആനയും കടുവയുമെല്ലാം ഇറങ്ങുന്ന വനത്തിലേക്ക് സ്ത്രീകളും…

Read More

മുട്ടിൽ മരംമുറി: അപ്പീൽ തള്ളി, കർഷകർക്കെതിരെ റവന്യൂ നടപടിക്ക് നീക്കം

കൽപ്പറ്റ: വയനാട്ടിലെ മുട്ടിൽ മരംമുറി കേസിൽ മരം മുറിക്കാൻ അനുവാദം നൽകിയ 29 കർഷകരുടെ അപ്പീൽ അപാകതകൾ ചൂണ്ടിക്കാട്ടി തള്ളി. ഇതോടെ, ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കെതിരെ റവന്യൂ നടപടികൾക്ക് കളമൊരുങ്ങി.   സർക്കാർ അറിയാതെയാണ് മരം മുറിച്ചതെന്ന മുഖ്യപ്രതികളുടെ വാദം പൊളിക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടും, കർഷകരെ ബലിയാടാക്കി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കർഷകരെ സംരക്ഷിക്കുമെന്ന സർക്കാർ ഉറപ്പ് പാഴായെന്നും ഇതോടെ വിമർശനം ശക്തമായി.   അതേസമയം, കേസിലെ മുഖ്യപ്രതികൾക്കെതിരായ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുകയാണ്….

Read More

റോഡ് ഉദ്ഘാടനവും സാംസ്കാരിക നിലയത്തിന്റെ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു

മാനന്തവാടി നഗരസഭ വിൻസെന്റ് ഗിരി ഡിവിഷൻ വിൻസന്റ് ഗിരി പാട്ടവയൽ സാംസ്കാരിക നിലയം റോഡിന്റെ ഉദ്ഘാടനവും വൈദ്യുതീകരിച്ച സാംസ്കാരിക നിലയത്തിന്റെ സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു ഡിവിഷനിൽ പൊതുവായി യോഗങ്ങൾ ചേരുന്നതിന് ഗ്രാമസഭകൾ നടത്തുന്നതിനും ഒരു സ്ഥലമില്ല എന്നുള്ളതിന്റെ പരിഹാരമായി ഈ ഭരണസമിതിയുടെ കാലത്ത് നിർമ്മിച്ച സാംസ്കാരിക നിലയത്തിലേക്കുള്ള റോഡ് പൊതുജനങ്ങൾക്കായി ഡിവിഷൻ കൗൺസിലർ പി എം ബെന്നിയുടെ അധ്യക്ഷതയിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു…

Read More

പെരിക്കല്ലൂർ ഗവർമെന്റ് സ്കൂളിൽ സൗജന്യ കലാഭ്യാസനം ആരംഭിച്ചു

പുൽപ്പള്ളി : കേരള സാംസ്കാരിക വകുപ്പ് പനമരം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് സൗജന്യ കലാഭ്യാസനം പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ചെണ്ട, മോഹിനിയാട്ടം ,ചിത്രരചന എന്നീ വിഭാഗങ്ങളിലായി കുട്ടികൾക്ക് രണ്ടുവർഷം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലനം നൽകുന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ മേഴ്സി ബെന്നി അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോളി സജി മുഖ്യപ്രഭാഷണം…

Read More

മികച്ച സേവനത്തിന് വാർഡ് മെമ്പർക്ക് ഗ്രാമസഭയുടെ സ്നേഹാദരം

കണിയാമ്പറ്റ: കഴിഞ്ഞ അഞ്ചുവർഷം കണിയാമ്പറ്റ പഞ്ചായത്ത് പതിനേഴാം വാർഡിൽ (എട കൊമ്പം) സുധിർഹ മായ സേവനം അനുഷ്ഠിച്ച് രണ്ടു കോടി 80 ലക്ഷം രൂപയുടെ വികസനം നടപ്പിലാക്കിയ വാർഡ് മെമ്പർ കെ കുഞ്ഞായിഷക്ക് ഇന്ന് നടന്ന ഗ്രാമസഭാ യോഗത്തിൽ വച്ച് വാർഡ് വികസന സമിതിയുടെ സ്നേഹോപഹാരം കൈമാറി.നിർമ്മാണ മേഖലലയി ലും ,സേവന മേഖലയിലും ഏറ്റവും മികച്ച പ്രവർത്തനമാണ് വാർഡ് മെമ്പർ നടപ്പിലാക്കിയത്. ഗ്രാമസഭയോട് നടന്ന സ്നേഹാദരവ് ചടങ്ങിൽ അബ്ദുൽ ഗഫൂർ കാട്ടി പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്,…

Read More

വീട്ടിലെ നിരീക്ഷണ കാമറകൾ വഴിയും വിവരങ്ങൾ ചോരാം: ഷിജാസ് മൊഹിദീൻ

വീട്ടിലെ നിരീക്ഷണ കാമറകൾ വഴിയും വിവരങ്ങൾ ചോരാം: ഷിജാസ് മൊഹിദീൻ ടെകൻസ് ഗ്ലോബൽ സെർട്-ഇൻ എംപാനൽ പട്ടികയിൽ   കോഴിക്കോട്: വീട്ടിൽ സ്ഥാപിക്കുന്ന നിരീക്ഷണ കാമറകളിലൂടെ സൈബർ അറ്റാക്കിനും ഡാറ്റ മോഷണത്തിനുമുള്ള സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ ഷിജാസ് മൊഹിദീൻ പറഞ്ഞു. ഫോണിലെ മൈക്രൊഫോണിലൂടെ നമ്മുടെ നിത്യേനയുള്ള സംസാരങ്ങൾ ശേഖരിക്കപ്പെടുന്നുണ്ട്. എയർപോഡുകൾ ഉപയോഗിക്കുമ്പോൾ അതുവഴിയും വിവരങ്ങൾ ശേഖരിക്കപ്പെടുന്നു. ശരീരത്തിൽ ഫോൺ ചേർത്തുവെച്ച് കിടക്കുമ്പോൾ നമ്മുടെ ചിന്തകൾ പോലും ചോർത്തിയെടുക്കാവുന്ന തരത്തിൽ സാങ്കേതികത മാറിയെന്നും ടെക്കൻസ് ഗ്ലോബൽ സിഇഒ…

Read More

അതിദാരിദ്ര്യമുക്ത പഞ്ചായത്തായി വൈത്തിരി

വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.വി വിജേഷാണ് പ്രഖ്യാപനം നടത്തിയത്. 14 വാർഡുകളിൽ നിന്ന് കണ്ടെത്തിയ 29 അതിദരിദ്ര കുടുംബങ്ങളിൽ ഭൂമിയും വീടും ഇല്ലാത്ത നാല് കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കി. മൂന്ന് കുടുംബങ്ങൾക്ക് വീട് അനുവദിച്ചു. അതിൽ ഒരു വീടിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഭവനപുനരുദ്ധാരണം ആവശ്യമായ ആറ് കുടുംബങ്ങളിൽ അഞ്ച് പേരുടെ ഭവനപുനരുദ്ധാരണം പൂർത്തിയായി. ഒരു കുടുംബത്തിന് അഡ്വാൻസ് തുക കൈമാറുകയും ഭവനപുനരുദ്ധാരണം പുരോഗമിക്കുകയും ചെയ്യുന്നു. വരുമാനരഹിതരായ ഏഴ് കുടുംബങ്ങൾക്ക് ഉപജീവന…

Read More