മദ്യപിക്കുന്നതിനിടെ പണമിടപാടിനെ ചൊല്ലി തർക്കം;സുഹൃത്തിനെ വെട്ടി; സംഭവം മാനന്തവാടിയിൽ
മാനന്തവാടി : മദ്യലഹരിയിൽ പണമിടപാടിൽ ഉണ്ടായ വാക്കു തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു.കോഴിക്കോട് വളയം സ്വദേശി രജിത്ത് എന്ന രജീഷ് (കുട്ടായി 38) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ സംഭവം. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങ ളിൽ മാരക മുറിവേറ്റ ഇയാൾ മാനന്തവാടി മെഡിക്കൽ കോളേജിലെ പ്രാഥമിക ചികിത്സക്ക് ശേഷംകോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് പിലാക്കാവ് അടിവാരം സ്വദേശി ബിജു (40) നെ മാനന്തവാടി എസ് ഐ…
