മണിയങ്കോടിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

    കൽപ്പറ്റ: നഗരസഭയിലെ മുണ്ടേരി, മണിയങ്കോട്, പൊന്നട, പുളിയാർമല റോഡുകളിലെ ദുരിതയാത്രക്ക്‌ പരിഹാരമാവശ്യപ്പെട്ട്‌ പ്രതിഷേധ ജ്വലയുമായി സിപിഐ എം. യുഡിഎഫ്‌ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച്‌ വ്യാഴം വൈകിട്ട്‌ മണിയങ്കോട്‌ നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിനു പേർ അണിനിരന്നു.  ആയിരങ്ങൾ ദിവസവും ആശ്രയിക്കുന്ന നഗരസഭയുടെ പാതകൾ വർഷങ്ങളായി തകർന്ന്‌ തരിപ്പണമാണ്‌. കാൽനടയാത്രപോലും പ്രതിസന്ധിയിലായ റോഡിന്റെ ദുരവസ്ഥ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ ഭരണസമിതി. കുണ്ടിലും കുഴിയിലും ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും വീണ്‌ അപകടം പതിവായതിലും മഴയത്ത്‌ വെള്ളമുയർന്ന്‌ റോഡ്‌ തോടിന്‌ സമാനമാകുന്ന ദുരിതത്തിലും പ്രതിഷേധം…

    Read More

      തവിഞ്ഞാലിലെ അനധികൃത നിർമാണങ്ങളും മണ്ണെടുപ്പും നിർത്തിവയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

      കൽപറ്റ: തവിഞ്ഞാൽ പഞ്ചായത്തിലെ പതിനാറാം വാർഡിൽ നടക്കുന്ന എല്ലാ അനധികൃത നിർമാണങ്ങളും മണ്ണെടുപ്പും അടിയന്തരമായി നിർത്തി വയ്ക്കാൻ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.   ഇതുസംബന്ധിച്ച് മാനന്തവാടി തഹസിൽദാർക്കും തവിഞ്ഞാൽ പഞ്ചായത്ത് സെക്രട്ടറിക്കും കർശന നിർദേശം നൽകണമെന്നും കമ്മിഷൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. നിയമപരമായ അനുമതിയില്ലാതെ ഒരിടത്തും നിർമാണം തുടരുന്നില്ലെന്ന് ഉറപ്പാക്കണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കോർ കമ്മിറ്റി കഴിഞ്ഞ നവംബർ 5 ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള അന്തിമ…

      Read More

      പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജി കടുവ ചത്തു.

      മാനന്തവാടി : പഞ്ചാരക്കൊല്ലിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ചത്തു. രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തി ഭക്ഷിച്ച നരഭോജിക്കടുവയാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. കടുവ ചത്ത വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. ഓപ്പറേഷനിടയില്‍ ദൗത്യസംഘമാണ് ചത്തനിലയില്‍ കടുവയെ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. രാധയുടെ കൊലയ്ക്ക് ശേഷം വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കും തെരച്ചിലിനും വിവാദങ്ങള്‍ക്കും ഒടുവിലാണ് നാലാംനാള്‍ പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച കടുവയുടെ മൃതദേഹം ലഭിക്കുന്നത്. ദൗത്യസംഘത്തിന്റെ നൈറ്റ് പട്രോളിംഗിനിടെ പുലര്‍ച്ചെ 2.30ഓടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ മരണകാരണം അറിയാന്‍…

      Read More

      ഷീ ക്യാമ്പയിന്‍ നടത്തി

      ബത്തേരി : ഹോമിയോപ്പതി ഷീ ക്യാമ്പെയിനിന്റെ സുല്‍ത്താന്‍ ബത്തേരി നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി. കെ രമേശ് നിര്‍വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ നിര്‍ണായകമായ സേവനങ്ങള്‍ നല്‍കിവരുന്ന ഹോമിയോപ്പതി വകുപ്പിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പൊതുജനാരോഗ്യ പരിപാടികളാണ് നടത്തുന്നത്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വനിതകളുടെ ആരോഗ്യം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ഷീ ക്യാമ്പെയിന്‍. പൂര്‍ണ്ണമായും വനിതകളെ ലക്ഷ്യം വച്ചുള്ള വിവിധങ്ങളായ മെഡിക്കല്‍ ക്യാമ്പുകള്‍ ബോധവല്‍ക്കരണ ക്ലാസുകള്‍…

      Read More

      ശൈശവ വിവാഹം; പോക്സോ കേസിൽ വിവാഹ ബ്രോക്കർ അറസ്റ്റിൽ

      മാനന്തവാടി: പട്ടികവര്‍ഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ കേസില്‍ ദല്ലാള്‍ അറസ്റ്റില്‍. പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ സുനില്‍ കുമാറിനെയാണ്(36)എസ്എംഎസ് ഡിവൈഎസ്പി എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ക്കു നിയമത്തിലുള്ള അജ്ഞത മറയാക്കിയും ബന്ധുക്കളെ പണം നല്‍കി സ്വാധീനിച്ചും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ ജനന തീയതി തിരുത്തിയുമാണ് ഉന്നത ജാതിയില്‍പ്പെട്ട വടകര സ്വദേശിയുമായി കഴിഞ്ഞ ജനുവരിയില്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത്. ദല്ലാള്‍ ഫീസായി വരനില്‍നിന്നു സുനില്‍കുമാര്‍ വലിയ തുക കൈപ്പറ്റിയിരുന്നു. ഇതു സംബന്ധിച്ച പരാതിയില്‍ നടത്തിയ…

      Read More

      എസ്ഡിപിഐ പ്രതിഷേധിച്ചു

      മാനന്തവാടി : ഉത്തർപ്രദേശിലെ സംഭാൽ മസ്ജിദ് സർവേക്കെതിരെ പ്രതിഷേധിച്ച മുസ്‌ലിം യുവാക്കളെ അന്യായമായി വെടിവെച്ച് കൊന്ന യു.പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ രണ്ടേനാൽ, മാനന്തവാടി, തരുവണ, വാളാട് എന്നിവിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുന്ന പ്രതിഷേധിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന ബിജെപിയുടെ ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധത്തിന് മണ്ഡലം സെക്രട്ടറി സജീർ എം ടി, ട്രഷറർ ജുബൈർ,മുഹമ്മദ്‌,ഷുക്കൂർ,അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി.

      Read More

      ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി

      ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി   – ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളിൽ ലഹരി കൈമാറിയവർ പിടിയിൽ   ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന പരിശോധനകളിൽ പിടിയിലാകുന്ന ലഹരി കേസുകളുടെ ഉറവിടം കണ്ടെത്തുന്നതിനും പോലീസ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മുത്തങ്ങയിലും, അമ്പലവയൽ കോട്ടൂരിലും വാണിജ്യ അളവിൽ എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കൂടുതൽ…

      Read More

        ശ്രേയസ് വാർഷിക പൊതുയോഗവും, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

        കാര്യമ്പാടി യൂണിറ്റിന്റെ വാർഷിക പൊതുയോഗവും, എസ്.എസ്.എൽ സി.,പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിഷിദ് കെ. വി.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ. ജോൺ ചരുവിള അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനാചരണം മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ ഉത്ഘാടനം ചെയ്തു.ഫലവൃക്ഷ തൈ ഇടവക ട്രസ്റ്റി ജോൺ ഏറ്റുവാങ്ങി. വാർഷിക റിപ്പോർട്ട് “സ്പർശം” മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.പ്രകാശനം ചെയ്തു.എസ്.എസ്.എൽ. സി.,പ്ലസ് ടു വിജയികളെ മെമെന്റോ നൽകി ആദരിച്ചു.ടി.ഒ.പൗലോസ്,ലെയോണ ബിജു,പി.പി.സ്കറിയ…

        Read More

          വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം. ഷാജി

          കല്‍പ്പറ്റ: വയനാട്ടില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി. കള്ളാടി മണ്ണിടിച്ചില്‍ മേഖല സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണാതായവരെ കണ്ടെത്തുന്നതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. അതിനുശേഷം അപകടം സംബന്ധിച്ച് അന്വേഷണം നടത്തും. അടിക്കടി ദുരന്തങ്ങളുണ്ടാകുന്നതില്‍ ജില്ലയിലെ ജനങ്ങള്‍ പരിഭ്രാന്തരാണ്. ജില്ലയില്‍ നടത്തുന്ന എല്ലാ പ്രവൃത്തികളും ഭൂമിശാസ്ത്ര പ്രത്യേകതകള്‍ കണക്കിലെടുത്താകണം. മണ്ണിടിച്ചില്‍ സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം തേടും. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭിപ്രായങ്ങള്‍ മുഖവിലയ്ക്ക് എടുത്തായിരിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെന്നും മന്ത്രി…

          Read More

          കടക്കെണി വിമോചന മുന്നണി ജപ്തി നടപടിക്കെതിരെ മാർച്ച് നടത്തും

          കൽപ്പറ്റ: ആദിവാസി യുവാവായ അമ്പലവയൽ ആണ്ടൂർ സ്വദേശി സുരേഷ് ബാബുവിന്റെ വീടും സ്ഥലവും ജപ്തി ചെയ്ത് ലേലം ചെയ്യുന്ന കാനറ ബേങ്ക് നടപടിയിൽ പ്രതിഷേധിച്ച് കടക്കെണി വിമോചന മുന്നണിയുടെ നേതൃത്വത്തിൽ ബേങ്കിൻ്റെ ബത്തേരി ശാഖയിലേക്ക് ജൂൺ 26 ന് രാവിലെ 10.30 ന് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2017 ൽ എടുത്ത 20 ലക്ഷം രൂപ ബേങ്ക് വായ്പയുടെ തിരിച്ചടവ് എല്ലാ മാസവും കൃത്യമായി കൊവിഡ് തുടങ്ങും മുമ്പ് തന്നെ സുരേഷ്…

          Read More