ചുരത്തില്‍ അടിയന്തര ക്രെയിന്‍ സംവിധാനവും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം-ടി. സിദ്ധിഖ് എം.എല്‍.എ

    കല്‍പ്പറ്റ: വയനാട് ജില്ലയിലേക്കുള്ള പ്രധാന പ്രവേശന മാര്‍ഗമായ താമരശ്ശേരി ചുരത്തില്‍ അനുഭവപ്പെടുന്ന ഗുരുതര ഗതാഗതക്കുരുക്ക് ആയിരക്കണക്കിന് യാത്രക്കാരുടെ ദൈനംദിന ജീവിതം താറുമാറാക്കുകയാണെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു. ചുരത്തില്‍ അടിയന്തര ഗതാഗത ക്രമീകരണങ്ങളും, അത്യാധുനിക ക്രെയിന്‍ സംവിധാനവും ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് എം.എല്‍.എ കത്ത് നല്‍കി. ദിവസേന മണിക്കൂറുകളോളം വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുന്നതോടെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയും, പൊതുജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്യുന്ന…

    Read More

      ജനവാസ മേഖലകളിൽ ആശങ്കയുയർത്തിയ കടുവയെ സ്പോട്ട് ചെയ്‌തതായി വനംവകുപ്പ്

      പനമരം: പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകളിൽ ആശങ്കയുയർത്തി കടുവയുടെ സഞ്ചാരം തുടരുന്നു. ഉച്ചയോടെ ചീക്കല്ലൂർ ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് പനമരം മേച്ചേരി ചീക്കല്ലൂർ റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. അടുത്തടുത്ത പ്രദേശങ്ങളിലേക്ക് മാറി മാറി സഞ്ചരിക്കുന്നതിനാൽ കൃത്യമായി കടുവയെ ലൊക്കേറ്റ് ചെയ്യാനും പ്രയാസം നേരിടുന്നുണ്ടായിരുന്നു. അതിനിടെ അവിടെയും ഇവിടെയും കടുവയെ കണ്ടതായി വാട്‌സാപ്പിൽ പ്രചരിക്കുന്നതും നാട്ടുകാരിൽ ആശങ്ക വളർത്തുന്നുണ്ട്….

      Read More

        കടുവ പശുവിനെ ആക്രമിച്ചു കൊന്നു

        തിരുനെല്ലി പോത്തുമൂലയിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. കൊല്ലിമൂല സുബ്രമണ്യന്റെ 1.5 വയസ്സുള്ള പശുക്കിടവിനെയാണ് ഇന്ന് രാവിലെ പത്തരയോടെയാണ് വീടിന്റെ സമീപത്തുള്ള പറമ്പിൽ മേയാൻ വിട്ട പശുവിനെ കടുവ പിടികൂടിയത്. കഴിഞ്ഞ വർഷവും സുബ്രമണ്യൻ്റെ പശുവിനെ കടുവ കൊന്നിരുന്നു

        Read More

          മനുഷ്യാവകാശ നിയമ സെമിനാർ നടത്തി.

          മനുഷ്യാവകാശ ലംഘനങ്ങളും ഉപഭോക്‌തൃചൂഷണങ്ങളും നീതിനിഷേധങ്ങളും അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മനുഷ്യാവകാശ – ഉപഭോക്‌തൃ സംരക്ഷണനിയമങ്ങളെക്കുറിച്ച് സാധാരണ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി ഹ്യൂമൺ റൈറ് മ്പ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗസിൽ നിയമ സെമിനാർ നടത്തി. HRCPC സംസ്ഥാന പ്രസിഡൻ്റ് P.J ജോൺ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ തോൽപ്പെട്ടി റേഞ്ച് അസി: വൈൽഡ്‌ലൈഫ്‌വാർഡൻ ഷിബുക്കുട്ടൻ AT ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് അശോക് കുമാർ തലശ്ശേരി മനുഷ്യാവകാശ നിയമങ്ങളെക്കുറിച്ചും അസ്വ: സുകന്യ മാനന്തവാടി ഉപഭോക്‌തൃനിയമങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു.HR CPC ദേശീയ പ്രസിഡൻ്റ് ജോയി…

          Read More

            വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസ്സുകാരനെ തെരുവ് നായകൾ ആക്രമിച്ചു; പുറത്തും നെറ്റിയിലും പരിക്ക്

            കുപ്പാടിത്തറ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസ്സുകാരന് തെരുവ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റു. കുപ്പാടിത്തറ പൂച്ചാക്കൽ വീട്ടിൽ വിനോദ് – ഷിജിനി ദമ്പതികളുടെ മകൻ ദേവനന്ദിനാണ് (6) പരിക്കേറ്റത്.   വൈകുന്നേരം കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ അഞ്ചോളം വരുന്ന തെരുവ് നായകൾ വീട്ടിലേക്ക് ഓടിക്കയറി ആക്രമിക്കുകയായിരുന്നു. പട്ടികളെ കണ്ട് ഭയന്നോടുന്നതിനിടെ നിലത്തു വീണ കുട്ടിയെ നായകൾ കൂട്ടമായി കടിക്കുകയും മാന്തുകയുമായിരുന്നു.   കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയാണ് നായകളെ തുരത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്. ദേവനന്ദിന്റെ പുറത്തും നെറ്റിയിലും…

            Read More

              ഒഴക്കോടിയിൽ വീണ്ടും അപകടം; നിയന്ത്രണം വിട്ട കാർ കൈവരിയിലിടിച്ചു

              മാനന്തവാടി: ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഒഴക്കോടിയിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ കൈവരിയിലിടിക്കുകയായിരുന്നു.   അമ്പലക്കൊല്ലി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ വിപിനും സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ഇതേ സ്ഥലത്ത് വെച്ച് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് കാട്ടിമൂല സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അപകടം നടന്നത്.

              Read More

                നത്തംകുനി ഈട്ടിമുറി: പിഴ ഈടാക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം

                കല്‍പ്പറ്റ: വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജില്‍പ്പെട്ട നത്തംകുനിയില്‍ ബ്ലോക്ക് നമ്പര്‍ 29ല്‍ 591/1 സര്‍വേ നമ്പറിലല്‍പ്പെട്ട 0.1821 ഹെക്ടര്‍ റവന്യു പട്ടയഭൂമിയില്‍നിന്നു അനധിതൃതമായി ഈട്ടി മുറിച്ചതിന് കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി(കെഎല്‍സി) നിയമപ്രകാരം ചുമത്തിയ 37,27,416 രൂപ പിഴ ഭൂവുടമയില്‍നിന്നു ഒരാഴ്ചയ്ക്കകം ഈടാക്കാന്‍ വൈത്തിരി തഹസദില്‍ദാര്‍ക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ നിര്‍ദേശം നല്‍കി. മേപ്പാടി കോട്ടപ്പടിയിലെ പോത്തംമ്പാടം മുരളീധരന്‍ കോഴിക്കോട് ബാറിലെ അഡ്വ.പി.ടി. രാജേഷ് മുഖേന അയച്ച വക്കീല്‍ നോട്ടീസിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം കളക്ടറുടെ നടപടി. പിഴ…

                Read More

                  ആസ്പിരേഷണല്‍ പ്രോഗ്രാം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു 

                  കൽപ്പറ്റ: ജില്ലയില്‍ നടപ്പാക്കുന്ന ആസ്പിരേഷണല്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തന പുരോഗതി ആസ്പിരേഷണല്‍ പ്രോഗ്രാം സെന്‍ട്രല്‍ പ്രഭാരി ഓഫീസറും വിനോദസഞ്ചാര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുമായ എസ് ഹരികിഷോര്‍ അവലോകനം ചെയ്്തു. ആസ്പിരേഷണല്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന 49 സൂചകങ്ങളുടെയും ആസ്പിരേഷണല്‍ ബ്ലോക്കിലെ 38 സൂചകങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ പരിശോധിച്ചു. ആസ്പിരേഷണല്‍ ജില്ലാ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയ്ക്ക് അനുവദിച്ച 19.50 കോടിയുടെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ വിലയിരുത്തി. നിലവില്‍ 15 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്‍…

                  Read More

                    കടുവാ ദൗത്യം, പ്രദേശത്ത് നിരോധനാജ്ഞ

                    പനമരം പടിക്കംവയലിൽ കാണപ്പെട്ട കടുവയെ പിടികൂടുന്നതിന്റെ ഭാഗമായുള്ള ദൗത്യം പുരോഗമിക്കുന്നതിനാൽ പ്രദേശത്തും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമരം പഞ്ചായത്തിലെ നീർവാരം, അമ്മാനി, നടവയൽ, ചുണ്ടക്കുന്ന്, അരിഞ്ചേർമല എന്നിവിടങ്ങളിലും, കണിയാമ്പറ്റ പഞ്ചായത്തിലെ ചീങ്ങാടി, ചിത്രമൂല, വരദൂർ, പച്ചിലക്കാട്, മില്ലുമുക്ക് എന്നിവിടങ്ങളിലുമാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

                    Read More

                      മൂപ്പൻസ് മെഡിക്കൽ കോളേജിൽമൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യമായി കിടത്തി ചികിത്സ

                      മേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം ഒരുക്കി. പുതുവത്സരത്തോടനുബന്ധിച്ച് ആണ് സൗജന്യ ചികിത്സ ഒരുക്കിയത്. 5 പ്രൊഫസർമാരടക്കമുള്ള 15 ഓളം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പീഡിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആണ് സൗജന്യ ചികിത്സ ഒരുക്കുന്നത്. ഡിസംബർ 16 മുതൽ 2026 ജനുവരി 31വരെ സൗജന്യ കിടത്തി ചികിത്സ നൽകുന്നു. ഒ പി പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ കിടത്തി ചികിത്സ നിർദ്ദേശിയ്ക്കുന്ന കുട്ടികൾക്ക് അഡ്മിഷൻ നടപടികൾ പൂർത്തിയായതിനു ശേഷമുള്ള മരുന്നുകൾ, ലാബ്…

                      Read More