കുട്ടിക്കെതിരെ ലൈംഗികാതിക്രമം; തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

    മാനന്തവാടി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ശേഷം മുങ്ങിയ തരുവണ അബ്ദുൾ മജീദി(56)നെ മാനന്തവാടി പോലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി   നവംബറിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഞായറാഴ്ച തമിഴ് നാട്ടിലെ കൃഷ്ണഗിരിയിൽ വച്ചാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. ഒരു മാസത്തോളം ഫോൺ ഉപയോഗിക്കാതെ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാളെ വളരെ പണിപ്പെട്ടാണ് മാനന്തവാടി പോലീസ് പിടികൂടിയത്.

    Read More

      മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; പെട്രോൾ പമ്പ് ജീവനക്കാരന് ദാരുണാന്ത്യം

      മാനന്തവാടി: മാനന്തവാടി – തവിഞ്ഞാൽ റൂട്ടിൽ ഒഴക്കോടിയിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വളാഡ് പെട്രോൾ പമ്പ് ജീവനക്കാരനും കാട്ടിമൂല സ്വദേശിയുമായ ആദിത്യൻ ആണ് മരിച്ചത്.   ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: മാൻതോപ്പിൽ ശേഖരൻ. മാതാവ്: ഇന്ദിര.

      Read More

        സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

        പുൽപ്പള്ളി: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാടിച്ചിറ, കിഴക്കനേത്ത് വീട്ടിൽ റോമിയോ ബേബി(28)യെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തു വച്ചാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കാപ്പ നടപ്പിലാക്കാൻ ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആറു മാസത്തേക്കാണ് തടവ്.   2023 ൽ കാട്ടിക്കുളത്ത് കരുണ ഭവൻ വൃദ്ധ…

        Read More

          പഠിക്കംവയലിൽ കടുവയെ കണ്ടു; പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തി

          പനമരം: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പഠിക്കംവയലിൽ കടുവയെ കണ്ടതായി നാട്ടുകാർ. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പഠിക്കംവയൽ ഉന്നതിയിലെ ബിനുവും സുഹൃത്തുക്കളുമാണ് കടുവയെ കണ്ടത്.   തുടർന്ന് കമ്പളക്കാട് പോലീസും വെള്ളമുണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കടുവയുടേതാണെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്താനും ക്യാമറ സ്ഥാപിക്കാനും അധികൃതർ തീരുമാനിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

          Read More

            ഇരിട്ടി മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു

            ഇരിട്ടി മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ഇരിട്ടിയില്‍നിന്ന് വിരാജ്‌പേട്ടയിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസ് യാത്രക്കാരെ അവിടെ ഇറക്കി തിരികെവരുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്. ബസ്സില്‍ ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും പുറത്തിറങ്ങിയതോടെ തീ ആളിപ്പടരുകയായിരുന്നു. ഇരിട്ടിയില്‍നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റുകള്‍ എത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു.

            Read More

              ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ട, ഭാര്യയുടെ അസാധാരണ തീരുമാനം; അപൂര്‍വമെന്ന് സുപ്രീംകോടതി

              ന്യൂഡല്‍ഹി : നീണ്ട കാലത്തെ ദാമ്പത്യ തര്‍ക്കത്തില്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ടെന്ന ഭാര്യയുടെ തീരുമാനത്തെ പ്രശംസിച്ച് സുപ്രീംകോടതി. ഭര്‍തൃവീട്ടില്‍ നിന്നും ലഭിച്ച സമ്മാനങ്ങള്‍ തിരികെ നല്‍കാനും ഭാര്യ തയ്യാറായി. ഇത് അപൂര്‍വമായ ഒത്തുതീര്‍പ്പാണെന്നാണ് കോടതി നിരീക്ഷിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച്, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് ഇരു കക്ഷികളും സമ്മതം അറിയിച്ചതായി രേഖപ്പെടുത്തി.   ഭാര്യ ഭര്‍ത്താവിനോട് ഒരു സാമ്പത്തിക ക്ലെയിമുകളും ആവശ്യപ്പെടാത്തത് ഇത്തരം കേസുകളില്‍ അപൂര്‍വമാണെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം….

              Read More

                ചുണ്ടേലിൽ എക്യുമെനിക്കൽ ക്രിസ്തുമസ് ആഘോഷവും ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിന് സ്വീകരണവും നാളെ..

                കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ സഭ, സീറോ മലങ്കര സഭ, ലത്തീന്‍ സഭ, മലങ്കര ഓര്‍ത്തഡോക്‌സ് സഭ, യാക്കോബായ സഭ മലബാര്‍ ഭദ്രാസനം, സിഎസ്‌ഐസഭ, ലങ്കര മാര്‍ത്തോമാ സിറിയന്‍ സഭ, ഇന്ത്യ ഇവാന്‍ജലിക്കല്‍ ലൂഥറന്‍ സഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം അഞ്ച് ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് പള്ളിയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം നടത്തും. ഇതോടനുബന്ധിച്ച് കോഴിക്കോട് അതിരൂപത മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലക്കലിനു സ്വീകരണം നല്‍കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 4.30ന് കോഴിക്കോട്…

                Read More

                  വയനാടിന്റെ അഭിമാന താരം ഷമ്മാസലിയെ അനുമോദിച്ചു.

                  ഗോവയിൽ വെച്ച് നടന്ന ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച സോലസ് വയനാടിന്റെ അഭിമാന താരം ഷമ്മാസലിക്ക് അനുമോദനം നൽകി. പ്രതിസന്ധികളെ അതിജീവിച്ചു മികച്ച നേട്ടം കൈവരിച്ച ഷമ്മാസലിയുടെ പ്രകടനം മാതൃകപരമാണെന്ന് അനുമോദനയോഗം അഭിപ്രായപ്പെട്ടു.     അനുമോദന ചടങ്ങിൽ ഷമ്മാസിന്റെ മാതാവ് സീനത്ത്, സോലസ് വയനാട് കൺവീനർ റെജി കെ കെ, ജോയിന്റ് കൺവീനർമാരായ സിദ്ധീഖ് മുട്ടിൽ, കരീം മുട്ടിൽ, ലൈല സുനീഷ്, സോലസ് വയനാടിന്റെ ആക്റ്റീവ് വോളന്റീയർമാർ തുടങ്ങിയവർ…

                  Read More

                    ഊർജ കാര്യക്ഷമതയിൽ കേരളത്തിന് ദേശീയ അംഗീകാരം; എസ് ഇ ഇ ഐ സൂചികയിൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ ഒന്നാം റാങ്ക്

                    സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ ‘സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്സ് (SEEI)’ -ൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ കേരളത്തിന് ഒന്നാം റാങ്ക്. ഊർജ കാര്യക്ഷമത രംഗത്തെ സംസ്ഥാനത്തിന്റെ മികച്ച പ്രകടനത്തിനുള്ള ദേശീയതലത്തിലുള്ള പുരസ്കാരമാണ് കേരളം സ്വന്തമാക്കിയത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പുനീത് കുമാറും, എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ ഡോ ആർ ഹരികുമാറും ചേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി….

                    Read More

                      ഓള്‍ കേരള ടൂറിസം അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

                      ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായി അലി ബ്രാനെയും സ്റ്റേറ്റ് പ്രസിഡണ്ടായി അഡ്വ: ശിവശങ്കരൻ ( എറണാകുളം) തെരഞ്ഞെടുത്തു ബാഗ്ലൂർ വയനാട് എറണാകുളം എന്നിവിടങ്ങളിൽ ട്രാവൽമാർട്ട് നടത്താനും വയനാട്ടിൽ മാസം വിക്കെൻ്റിൽ ടൂറിസം ഫെസ്റ്റ്‌വെൽ നടത്താനും സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു മറ്റുഭാരവാഹികളായി വൈസ് പ്രസിഡണ്ടുമാരായി ഷാഫി അമിർ ജാൻ(കോഴിക്കോട്) രമിത് രവി ജോ: സെക്രട്ടറിമാർമുനീർ കാസർകോഡ് അലി ജുമൈരിയ ( തിരുവനന്തപുരം) ട്രഷററായി അനിഷ്കെജോസഫ് നെയും തെരഞ്ഞെടുത്തു

                      Read More