യു ഡി എഫിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി; പ്രിയങ്കാഗാന്ധി എം പി

    കല്‍പ്പറ്റ: യു ഡി എഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുവെന്ന് പ്രിയങ്കാഗാന്ധി എം പി. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നുവെന്നും, തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രിയങ്ക സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്‍കിയ ഓരോ നേതാവിനും പ്രവര്‍ത്തകനും എന്റെ അഗാധമായ നന്ദിയെന്നും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍…

    Read More

      ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനം നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

      മാനന്തവാടി: ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനം നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. എരുമത്തെരുവ് കൂനാർ വയലിൽ മേൻമ ഗോപിയുടെ വീട്ടുമുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഇരിട്ടിയിൽ നിന്നും മാനന്തവാടിയിലേക്ക് ഗ്യാസ് നിറക്കാനായി വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് വാഹനം മറിയാൻ കാരണമെന്നാണ് വിവരം. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. വീട്ടുമുറ്റത്തേക്ക് മറിഞ്ഞെങ്കിലും വൻ ദുരന്തമാണ് ഒഴിവായത്.

      Read More

        എസ്ഡിപിഐക്ക് ജനപിന്തുണ വർധിച്ചു: വി.സുലൈമാൻ 

        മാനന്തവാടി :- തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുടനീളം വിവിധ വാർഡുകളിലും ഡിവിഷനുകളിലും മത്സരിച്ച എസ്ഡിപിഐ സ്ഥാനാർഥികൾക്ക് പിന്തുണ നൽകി വോട്ട് ചെയ്ത എല്ലാ ജനങ്ങൾക്കും ഹൃദയപൂർവ്വമായ നന്ദി അറിയിക്കുന്നതായി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ.   ഈ തിരഞ്ഞെടുപ്പിൽ എവിടെയും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും, മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ സ്ഥലങ്ങളിൽ മത്സരിച്ച് ശ്രദ്ധേയമായ വോട്ട് സമാഹരിക്കാൻ പാർട്ടിക്ക് സാധിച്ചു. ചില വാർഡുകളിൽ ജയ പരാജയങ്ങൾ നിർണയിക്കുന്നതിൽ എസ്ഡിപിഐ വോട്ട് കാരണവുമായി. ഇത് പാർട്ടിയോടുള്ള ജനവിശ്വാസത്തിന്റെ വർധനവായി പാർട്ടി…

        Read More

          പെർഫോമിങ്ങ് ആർട്സിൽ ഡോക്ടറേറ്റ് നേടി കലാമണ്ഡലം റെസി ഷാജിദാസ്

          പുൽപ്പള്ളി: ഡോക്ടറേറ്റ് നേടി കലാമണ്ഡലം റെസ്സി ഷാജി ദാസ്. ചെന്നൈ ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും പെർഫോമിങ്ങ് ആർട്സിൽ ഡോക്ടറേറ്റ് നേടി കലാമണ്ഡലം റെസി ഷാജിദാസ്.

          Read More

            യുഡിഎഫിന് ഉജ്വലവിജയം നൽകിയ ജനങ്ങൾക്ക് നന്ദി; തെരഞ്ഞെടുപ്പ് ഫലം കൊള്ള സംഘത്തിന് സംരക്ഷണ കവച മൊരുക്കിയ മുഖ്യമന്ത്രിക്കെതിരായ ജനവിധിയെന്ന് നേതാക്കൾ

            കൽപ്പറ്റ: യുഡിഎഫിന് തിളക്കമാർന്ന വിജയം സമ്മാനിച്ച മുഴുവൻ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് നേതാക്കൾ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.എൽഡിഎഫിന്റെ ജന ദ്രോഹനയങ്ങൾക്കെതിരായ ശക്തമായ വിധിയെഴുത്താണ് സംസ്ഥാന ത്തും ജില്ലയിലുമുണ്ടായത്. ജില്ലാപഞ്ചായത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും വലിയ വിജയ മാണ് ഉണ്ടായത്. വയനാട്ടിലെ യുഡിഎഫ് ശക്തമാണെന്നും ജനങ്ങ ളുടെ പിന്തുണയുണ്ടെന്നും തെളിയിച്ച ഫലമാണുണ്ടായത്. കൽപ്പറ്റ മുൻസിപ്പാലിറ്റി ഉൾപ്പെടെ പരാജയപ്പെട്ട സ്ഥലങ്ങളിൽ അതിന്റെ കാര ണങ്ങൾ പരിശോധിക്കും. വിജയിച്ച എല്ലായിടങ്ങളിലും ഏറ്റവും നല്ല സദ്ഭരണം കാഴ്ചവെക്കാൻ യു…

            Read More

              അപ്രതീക്ഷിത തിരിച്ചടി; വിശദമായ പരിശോധന നടത്തി തിരുത്തലുകൾ വരുത്തുമെന്ന് എം വി ഗോവിന്ദൻ

              തിരുവനന്തപുരം:  തദ്ദേശ തി33പി 9രഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഎഫിനുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.   ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തും. തിരിച്ചടികളെ അതിജീവിച്ച അനുഭവം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടെന്നും വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ വ്യക്തമാക്കി.   ഏഴ് ജില്ലാപഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണം ലഭിച്ചു. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആറിടത്ത് മാത്രമായിരുന്നു എൽഡിഎഫിന് ഭരണം ലഭിച്ചത്. ബ്ളോക്ക് പഞ്ചായത്ത് നില പരിശോധിച്ചാൽ 59 ഇടത്ത് ആയിരുന്നു അന്ന്…

              Read More

                തദ്ദേശ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ യുഡിഎഫിനു വൻ മുന്നേറ്റം 

                കൽപറ്റ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതുവരെ ലഭിച്ച ഫലങ്ങളിലും ലീഡിലും യുഡിഎഫിന് വൻ മുന്നേറ്റം. വയനാട് ജില്ലാ പഞ്ചായത്തിൽ ആകെ 17 ഡിവിഷനുകളിൽ 15 ഡിവിഷനിലും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. 4 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ്. 3 നഗരസഭകളിൽ 2 എണ്ണം യുഡിഎഫിന് ലഭിച്ചു. മാനന്തവാടി നഗരസഭ യുഡിഎഫ് നിലനിർത്തി ബു ത്തേരി പിടിച്ചെടുത്തു. അതെ സമയം കൽപറ്റ നഗരസഭ എൽഡിഎഫ് തിരിച്ചു പിടിച്ചു. ദൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫിന് മുന്നേറ്റമാണ്. കൽപറ്റ നിയമസഭാ മണ്ഡലത്തിൽ എൽ…

                Read More

                  വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തില്ലെന്നു ആരോപണം

                  കല്‍പ്പറ്റ: വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തില്ലെന്നു ആരോപണം. മേപ്പാടി കള്ളാടിയിലെ രാമരാജ് വാര്‍ത്താസമ്മേളനത്തില്‍ മേപ്പാടി പോലീസിനെതിരേ ഉന്നയിച്ചതാണ് ആക്ഷേപം. മൂപ്പൈനാട് പഞ്ചായത്തിലെ വടുവന്‍ചാല്‍ പാടിവയിലിനടുത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് ആട് ഫാം നടത്തിവന്ന തന്നെ ഓഗസ്റ്റ് 12ന് വൈകുന്നേരം പ്രദേശവാസിയും കൂട്ടാളികളും ചേര്‍ന്നു ആയുധങ്ങളുമായി ആക്രമിച്ചെന്നും കത്തികൊണ്ടുള്ള വെട്ട് തടഞ്ഞപ്പോള്‍ ഇടതുകൈയ്ക്കു പരിക്കേറ്റെന്നും രാമരാജ് പറഞ്ഞു. ഈ സംഭവത്തില്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുക്കാത്തത്. മാത്രമല്ല, ആക്രമണത്തിനു നേതൃത്വം നല്‍കിയ വ്യക്തിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് തന്നെ അറസ്റ്റുചെയ്തതായും…

                  Read More

                    പച്ചക്കറിവിളവെടുപ്പ് നടത്തി

                    എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ, വെണ്ട, വഴുതന, പച്ചമുളക് , ക്യാരറ്റ് തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. ജൈവകൃഷി പ്രോൽസാഹിപ്പിക്കുക, വിഷരഹിത പച്ചക്കറികളുടെ ഉപയോഗം വ്യാപകമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പച്ചക്കറിത്തോട്ടം തയ്യാറാക്കിയത്. പി ടി എ പ്രസിഡൻ്റ് ബി ഖദീജ, എസ് എം സി ചെയർമാൻ…

                    Read More

                      തിരഞ്ഞെടുപ്പ് ഫലം പതിനൊന്നു മണിയോടെ അറിയാം, വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളില്‍; കൗണ്ടിങ് ഇപ്രകാരം

                      തിരുവനന്തപുരം: രണ്ടു ഘട്ടമായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളിലായി ശനിയാഴ്ച നടക്കും. ഉച്ചയ്ക്കു മുന്‍പായി ഫലം ഏറെക്കുറെ പൂര്‍ണമായി അറിയാനാവും. പതിനൊന്നു മണിയോടെ ചിത്രം തെളിയും. ബ്ലോക്കുതല കേന്ദ്രങ്ങളില്‍ ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടേയും നഗരസഭ, കോര്‍പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടേയും വോട്ടെണ്ണും. ബ്ലോക്കുതല കേന്ദ്രങ്ങളില്‍ ബ്ലോക് പഞ്ചായത്ത് വരണാധികാരികള്‍ക്ക് പ്രത്യേകം ഹാളുകളിലാണ് വോട്ടെണ്ണല്‍. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ തപാല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ മേശകളില്‍ എണ്ണും. ജില്ലാ പഞ്ചായത്തുകളിലെ തപാല്‍ ബാലറ്റുകള്‍ കലക്ട്രേറ്റിലാണ് എണ്ണുക….

                      Read More