യുഡിഎഫ് ലഘുലേഖയിലെ വര്‍ഗീയ പരാമർശങ്ങൾ: സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

    സുല്‍ത്താന്‍ ബത്തേരി: യുഡിഎഫ് നഗരസഭയില്‍ വിതരണം ചെയ്ത ലഘുലേഖയില്‍ അപാകം ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതും വര്‍ഗീയ പരാമര്‍ശങ്ങളുള്ളതും അവാസ്തവുമായ വിവരങ്ങളാണ് ലഘുലേഖയിലെന്ന് പരാതിയില്‍ പറയുന്നു. ലഘുലേഖ പുറത്തിറക്കിയ സംസ്ഥാന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, അച്ചടിച്ച പയ്യന്നൂരിലെ കൈരളി ഗ്രാഫിക്‌സ്, മുന്‍സിപ്പാലിറ്റിയില്‍ വിതരണം ചെയ്ത യുഡിഎഫ് സ്ഥാനാര്‍ഥികള്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതിയെന്നു സിപിഎം ബത്തേരി ഏരിയ സെക്രട്ടറി പി.ആര്‍. ജയപ്രകാശ് അറിയിച്ചു. ജനാധിപത്യ പ്രക്രിയയെയയും ഭരണഘടനാസംവിധാനങ്ങളേയും അട്ടിമറിക്കാനുമുള്ള നീക്കങ്ങളെ തള്ളിക്കളയണമെന്ന്…

    Read More

      മാജിക്സോ 2025: ദേശീയ മാന്ത്രിക സംഗമം 13 മുതൽ കൽപ്പറ്റയിൽ.

      കൽപ്പറ്റ:വയനാടിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന മാന്ത്രിക സംഗമം 13 മുതൽ കൽപ്പറ്റയിൽ നടക്കും. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 400 ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി എൻ . .എം. എസ് . എം ഗവൺമെൻറ് കോളേജ് ഓഡിറ്റോറിയത്തിൽ ആണ് 15 വരെ നടക്കുന്നത്. വയനാടിന്റെ മാന്ത്രികൻ എന്നറിയപ്പെടുന്ന ജിക്സോ വയനാടിന്റെ നേതൃത്വത്തിലാണ് അക്കാദമി ഓഫ് മിസ്റ്ററി മാന്ത്രിക സംഗമം സംഘടിപ്പിക്കുന്നത് . 13 -ന് പ്രശസ്ത മാന്ത്രികൻ സാമ്രാജ് ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 15-ന് വയനാട്…

      Read More

        മുണ്ടക്കൈ പുനരധിവാസം ദുരന്തബാധിതരെ വീണ്ടും കോൺഗ്രസ്‌ കബളിപ്പിക്കുന്നു: കെ റഫീഖ്‌

        കൽപ്പറ്റ:വോട്ടിനായി ദുരന്തബാധിതരെ കോൺഗ്രസ്‌ വീണ്ടും കബളിപ്പിക്കുകയാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ പറഞ്ഞു. ദുരന്തബാധിതർക്ക്‌ വീടിനെന്ന പേരിൽ പണം പിരിച്ച കോൺഗ്രസും യൂത്ത്‌ കോൺഗ്രസും വീട്‌ നിർമാണത്തിനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണിൽപൊടിയിട്ട്‌ നേട്ടമുണ്ടാക്കാൻ ദുരന്തബാധിതരെ വീണ്ടും കബളിപ്പിക്കുന്നത്‌ ക്രൂരമാണ്‌. പുനരധിവാസത്തിനുള്ള സ്ഥലം ഏറ്റെടുത്തെങ്കിൽ എവിടെയാണെന്ന്‌ വ്യക്തമാക്കണമെന്ന്‌ റഫീഖ്‌ കൽപ്പറ്റ എ കെ ജി ഭവനിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. കൽപ്പറ്റ എംഎൽഎ സ്ഥലം കണ്ടെത്തിയെന്ന്‌ പറയുമ്പോൾ മൂന്നുസ്ഥലം പരിഗണനയിലുണ്ടെന്നും ഉടൻ കണ്ടെത്തുമെന്നുമാണ്‌…

        Read More

          എൽ ഡി എഫ് ആരോപണങ്ങൾ ബ്രഹ്‌മഗിരി പേടിയിൽ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ജനദ്രോഹ സർക്കാരിനെതിരായ വിധിയെഴുത്താവും: യു ഡി എഫ് ചരിത്രവിജയം നേടും.

          കൽപ്പറ്റ: യു ഡി എഫിനെതിരെ പച്ചക്കള്ളങ്ങൾ നിരത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള എൽ ഡി എഫ് നീക്കത്തിന് പിന്നിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക് , മുസ്ലിംലീഗ് ജില്ലാ പ്രസിഡൻ്റ് കെ കെ അഹമ്മദ് ഹാജി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. യു ഡി എഫിന് മദ്യവും പണവുമൊഴുക്കി വോട്ടുപിടിക്കേണ്ട ആവശ്യമില്ല. എൽ ഡി എഫിന്റെ ഇത്തരത്തിലുള്ള പ്രസ്താവന വയനാട്ടിലെ ജനങ്ങളെ അപഹസിക്കുന്നതിന് തുല്യമാണ്. തദ്ദേശതെരഞ്ഞെടുപ്പിൽ എൽ…

          Read More

            നസീർ ആലക്കൽ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു.

            മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ നസീർ ആലക്കൽ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു. മുണ്ടക്കൈ ,ചൂരൽമല സ്വദേശികളാണ് ഏരിയ കമ്മിറ്റി ഓഫീസിൽ എത്തി സിപിഐഎമ്മിൽ ചേർന്നത്. ദുരന്തബാധിതരോടുള്ള കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടി മാറ്റമെന്ന് നസീർ പറഞ്ഞു. ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം ആക്ഷൻ കൗൺസിൽ ചെയർമാൻ കൂടിയാണ് നസീർ ആലക്കൽ. എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ സഹദിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഇവർ പറഞ്ഞു.

            Read More

              ചീയമ്പത്ത് കാട്ടാന ആക്രമണം; വയോധികയ്ക്ക് പരിക്ക്

              പുൽപ്പള്ളി: ചീയമ്പം 73 ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്കേറ്റു. ഉന്നതിയിലെ മാച്ചിക്കാണ് പരിക്കേറ്റത്.   ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ഉടൻ തന്നെ പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

              Read More

                തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പോളിങ് സാമഗ്രികള്‍ ഇന്ന് വിതരണം ചെയ്യും.

                കൽപ്പറ്റ: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. വോട്ടിങ് മെഷീനുകള്‍, പോളിങ് സാമഗ്രികള്‍ ഇന്ന് (ഡിസംബര്‍ 10) രാവിലെ എട്ട് മുതല്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഗ്രാമപഞ്ചായത്ത് ബൂത്തുകളിലേക്ക് മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണ് വിതരണം ചെയ്യുക. നഗരസഭകളിലെ ബൂത്തുകളില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണുണ്ടാവുക.   മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികള്‍ മാനന്തവാടി…

                Read More

                  മദ്യവിതരണത്തെ ചൊല്ലി തർക്കം; തോൽപ്പെട്ടിയിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സംഘർഷം

                  തോൽപ്പെട്ടി: നെടുന്തന ഉന്നതിയിൽ അർധരാത്രി മദ്യവിതരണത്തെ ചൊല്ലി എൽ.ഡി.എഫ് – യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. മാനന്തവാടി ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.   എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ മദ്യം വിതരണം ചെയ്തുവെന്നും, പോലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ സി.പി.എം സംഘം ബലമായി മോചിപ്പിച്ചെന്നുമാണ് യു.ഡി.എഫിന്റെ ആരോപണം. സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ പോലീസിനെ തടഞ്ഞുവെച്ചു.   എന്നാൽ, യു.ഡി.എഫ് മദ്യവിതരണം നടത്തുന്നത് തടയാനാണ് തങ്ങൾ എത്തിയതെന്നും, ഇതിൽ വിറളിപൂണ്ടാണ് യു.ഡി.എഫ് ആരോപണം ഉന്നയിക്കുന്നതെന്നും…

                  Read More

                    കർഷക സമൂഹം സർക്കാറിനെതിരെ വിധി എഴുതും: സ്വതന്ത്ര കർഷക സംഘം

                    കൽപ്പറ്റ: കഴിഞ്ഞ ഒൻപതര വർഷം കാർഷിക മേഖല അവഗണിക്കുകയും കർഷകരെ നിരാശപ്പെടുത്തുകയും ചെയ്ത ഇടത് സർക്കാരിനെതിരെ വിധിയെഴുതാൻ കർഷക സമൂഹം തയ്യാറാവണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്ത് കർഷകർക്ക് ലഭിച്ചിരുന്ന പലിശ സബ്സിഡി ഉൾപ്പെടെയുള്ള പല ആനുകൂല്യങ്ങളും ഈ ഭരണത്തിൽ കർഷകർക്ക് നഷ്ടമായിട്ടുണ്ട്. വന്യജീവികളിൽ നിന്ന് കൃഷിയേയും കൃഷിഭൂമിയേയും കർഷകതപ്പെട്ട ജനവിഭാഗത്തെയും സംരക്ഷിക്കാൻ സർക്കാറിന് കഴിയുന്നില്ല. വന്യജീവിഅക്രമണത്തിൽ കൃഷിനാശം മാത്രമല്ല മരണങ്ങൾ സംഭവിച്ചിട്ടും കർഷകരെ വെല്ലുവിളിക്കുന്ന…

                    Read More

                      സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 450 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍

                      മാനന്തവാടി: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 450 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍. പാണ്ടിക്കടവ് ചക്കരക്കണ്ടി വീട്ടില്‍ സി.കെ. മനോജി(45)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. 08.11.2025 തിങ്കളാഴ്ച രാത്രിയില്‍ വനിതാ ജങ്ഷനില്‍ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ വലയിലാവുന്നത്. സ്‌കൂട്ടറിന്റെ ഫൂട്ട്‌റെസ്റ്റില്‍ ചാക്കില്‍ നിറച്ച നിലയില്‍ 450 പാക്കറ്റ് ഹാന്‍സ് ആണ് പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 72 5285 നമ്പര്‍ സകൂട്ടറും കസ്റ്റഡിയിലെടുത്തു. ഇയാള്‍ സ്ഥിരം വില്‍പ്പനക്കാരനാണ്. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ പി.റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മുര്‍ഷിദ്, സിവില്‍…

                      Read More