വൈബായി വയനാടൻ വെൽനസ്

    കൽപ്പറ്റ: ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിച്ചു കൊണ്ട് ജീവിതശൈലീ രോഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം- വൈബ് 4 വെൽനെസ് ക്യാംപയിനിന്റെ ജില്ലാതല പ്രീലോഞ്ചിങ്‌ പരിപാടികൾ കൽപ്പറ്റയിൽ നടന്നു. സിനിമാതാരവും ഫിറ്റ്നസ് കോച്ചുമായ അബൂ സലീം വർകൗട്ട് ഫോർ വെൽനസിലൂടെ പ്രീലോഞ്ചിങ്ങ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പുലർകാലം ഫിറ്റ്നസ് ക്ലബ്ലിന്റെ മ്യൂസിക്കൽ വർക്കൗട്ടും അരങ്ങേറി. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നാരംഭിച്ച വാക് ഫോർ…

    Read More

    രാസവളത്തിന്റെ വില വർധന; കേരള കർഷകസംഘം ധർണ നടത്തി.

      കൽപറ്റ: രാസവളത്തിന്റെ വില വർധനവിൽ പ്രതിഷേധിച്ചും രൂക്ഷമായ രാസവള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ കേരള കർഷകസംഘം ധർണ നടത്തി. കേന്ദ്ര സർക്കാർ രാസവളത്തിന് കുത്തനെ വില കൂട്ടിയതോടെ നെല്ലു മുതൽ പച്ചക്കറി വരെയുള്ള എല്ലാവിധ നിത്യോപയോഗ വിളകളുടെയും കൃഷി ചെലവ് വർധിക്കുകയാണ്. വന്യമൃഗ ശല്യത്താലും കാലാവസ്ഥ വ്യതിയാനത്താലും പൊറുതിമുട്ടുന്ന കർഷകരുടെ മേലുള്ള ഇടിത്തീയാണ് രാസവളത്തിന്റെ അനിയന്ത്രിതമായ വില വർധന. സാധാരണ കർഷകരുടെ ദൈനംദിന വളങ്ങൾ ആയ ഡിഎപി, എൻ…

    Read More

    ദുരന്തത്തില്‍ ആധാരം നഷ്ടപ്പെട്ടവര്‍ക്ക് രേഖകള്‍ കൈമാറി.

    കൽപ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ ആധാരം നഷ്ടപ്പെട്ടവര്‍ക്ക് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ഭൂ രേഖകള്‍ കൈമാറി. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിപാടിയിലാണ് രേഖകള്‍ വിതരണം ചെയ്തത്. രജിസ്‌ട്രേഷന്‍ വകുപ്പ് നേരിട്ടും മറ്റ് വകുപ്പുകള്‍ മുഖേനയും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത 145 ആധാരങ്ങളുട പകര്‍പ്പാണ് സൗജന്യമായി നല്‍കുന്നത്. പകര്‍പ്പുകള്‍ക്ക് ആവശ്യമായ മുദ്ര വിലയും ഫീസും ഒഴിവാക്കി പ്രത്യേക ഉത്തരവുകളിലൂടെ ആധാരങ്ങള്‍ ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ടതായ സാക്ഷ്യപത്രത്തോടൊപ്പമാണ് രജിസ്‌ട്രേഷന്‍ വകുപ്പ്…

    Read More

    സ്കൂള്‍ സമയം പുന:ക്രമീകരിച്ച്‌ ഉത്തരവായി; 8, 9, 10 ക്ലാസുകള്‍ക്ക് രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെ

    തിരുവനന്തപുരം: 8, 9, 10 ക്ലാസുകള്‍ക്ക് വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തിദിനങ്ങളില്‍ 30 മിനിറ്റ് അധിക പ്രവൃത്തി സമയം നിശ്ചയിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഇതുപ്രകാരം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും പ്രവൃത്തിസമയം. എട്ട് പിരീഡുകള്‍ക്കുമുള്ള സമയം നിശ്ചയിച്ചിട്ടുണ്ട്. രാവിലെയുള്ള രണ്ട് പിരീഡുകള്‍ 45 മിനിറ്റ് വീതമാണ്. 10 മിനിറ്റ് ഇടവേളക്ക് ശേഷം പിന്നീടുള്ള രണ്ട് പിരീഡുകള്‍ 40 മിനിറ്റ് വീതം. ഉച്ചക്ക് ഒരു മണിക്കൂർ ഇടവേള. ശേഷം 40 മിനിറ്റ് വീതമുള്ള രണ്ട് പിരീഡുകള്‍….

    Read More

      സ്‌കൂള്‍ വാര്‍ഷികാഘോഷവും വര്‍ണ്ണക്കൂടാരം ഉദ്ഘാടനവും, യാത്രയയപ്പ് സമ്മേളനവും 16ന്

      പനമരം : പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വാർഷികം , SSK വർണ്ണക്കൂടാരം , യാത്രയയപ്പ് സമ്മേളനം എന്നിവ ജനുവരി 16 വെള്ളിയാഴ്ച നടക്കും – പട്ടിക വർഗ – പട്ടികജാതി പിന്നോക്ക വകുപ്പ് മന്ത്രി OR കേളു ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ ചന്ദ്രൻ അധ്യക്ഷത വഹിക്കും -സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം നിർമ്മിച്ച വർണ്ണക്കൂടാരത്തിൻ്റെ ഉദ്ഘാടനവും സർവീസിൽ നിന്ന് വിരമിക്കുന്ന പി -ശ്രീനിവാസൻ്റെ യാത്രയയപ്പും അന്ന് നടക്കും…

      Read More

      വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി

      കോഴിക്കോട്: വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു. പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. പരിസ്ഥിതി നാശം ഒഴിവാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം പരിസ്ഥിതി അനുമതി…

      Read More

        ഒ ആര്‍ കേളുവിന്‌ ലത്തീന്‍ രൂപതയുടെ ആദരം

        മാനന്തവാടി: ലത്തീന്‍ കത്തോലിക്ക സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1947ലെ കാലഗണന ഒഴിവാക്കി സര്‍ട്ടിഫിക്കറ്റ് വേഗത്തിലാക്കാന്‍ നിയമ നിർമാണത്തിന് നേതൃത്വം നല്‍കിയ മന്ത്രി ഒ ആര്‍ കേളുവിനെ നെയ്യാറ്റിൻകര ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ ആദരിച്ചു. മാനന്തവാടി അമലോത്ഭവമാതാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഫാ. അനില്‍കുമാര്‍, ഫാ. റോബര്‍ട്ട് വിന്‍സെന്റ്, ഫാ. ജെയ്‌മോന്‍ ആകശാലയിൽ എന്നിവർ ചേർന്ന്‌ പൊന്നാട അണിയിച്ചു. മെമെന്റോയും നൽകി. സിപിഐ എം മാനന്തവാടി ഏരിയാ കമ്മിറ്റിയംഗം കെ എം വര്‍ക്കിയും ഒപ്പമുണ്ടായി.

        Read More

        കുടുംബ സംഘമം സംഘടിപ്പിച്ചു

        കെല്ലൂർ: പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെല്ലൂരിൽ നടത്തിയ കുടുംബ സംഘമം സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.മമ്മൂട്ടി ഉൽഘാടനം ചെയ്തു.പ്രിയങ്ക ഗാന്ധിക്കു നാം നൽകുന്ന വൻ ഭൂരിപക്ഷം മോഡിക്കും,ബി.ജെ.പി.ക്കുമുള്ള താക്കീതായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.മമ്മൂട്ടി കീപ്പർത്തു അദ്ധ്യക്ഷംവഹിച്ചു.പാലാടൻകണ്ടി മമ്മൂട്ടി സ്വാഗതം പറഞ്ഞു.മുൻമന്ത്രി പി.കെ.ജയലക്ഷ്മി,മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.സി.അസീസ് കോ റോം,കേരള കോൺഗ്രസ്സ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.സി.സെബാസ്റ്റ്യൻ,സുധീഷ്,ഫൈസൽ മാസ്റ്റർ,അഡ്വ.എൻ.വേണു ഗോപാൽ,രാജീവൻ ഇളയനൂർ,എന്നിവർ സംസാരിച്ചു.സി.അബ്ദുൽ അഷ്‌റഫ്,ഉസ്മാൻ പള്ളിയാൽ,പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,പി.മുഹമ്മദ്,കെ.സി.സലീം,സി.കെ.ഉസ്മാൻ,കെ.കെ.സി.മൈമൂന,ആഷിക്ക്,റംല മുഹമ്മദ്,ആസ്യ മൊയ്‌ദു,ആതിക്ക ബായി,ഖമറുൽലൈല,എം.സുലൈമാൻ,കെ.അസീസ്,തുടങ്ങിയവർസംബന്ധിച്ചു

        Read More

        അതിഥി തൊഴിലാളികളുമായി നവരാത്രി ദിനാഘോഷം നടത്തി

        കൂളിവയൽ : കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ മൈഗ്രൻ്റ് സുരക്ഷയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുമായി നവരാത്രി ദിനാഘോഷം നടത്തി. ഈ ദിനാഘോഷത്തിൽ മാനേജർ സിബിൻ എല്ലാ അതിഥി തൊഴിലാളികൾക്കും ആശംസകൾ അറിയിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. സുരക്ഷയുടെ ഓഫീസ് സ്റ്റാഫ് അംഗങ്ങളായ എൽദോ, രജനി, സുജില എന്നിവർ ആശംസകൾ അറിയിച്ചു.

        Read More

          ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർക്കും ഓണം ഉത്സവബത്തയിൽ 1000 രൂപ വർധിപ്പിച്ച് സർക്കാർ

          തിരുവനന്തപുരം: പുതുയുഗ യാത്രയിൽ ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാഗ്‌ദാനം പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഓണം ഉത്സവബത്തയായി 8500 രൂപയും പെൻഷൻകാർക്ക് 3750 രൂപയുമാണ് അനുവദിച്ചത്. മുൻ വർഷത്തേക്കാൾ 1000 രൂപ വീതമാണ് ഏജന്റുമാർക്കും വിൽപനക്കാർക്കും പെൻഷൻകാർക്കും ഇത്തവണ വർധിപ്പിച്ച് നൽകിയത്. ഇതിനായി 26.47,11,250 രൂപ അനുവദിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരേ പോലെ തുക വർധിപ്പിക്കുന്നത്. ലോട്ടറി ക്ഷേമനിധി ബോർഡിലെ 26980 സജീവ…

          Read More