ബത്തേരി ഉപജില്ലാ കായിക മേളയിൽ മീനങ്ങാടി ജിവിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാർ.

ബത്തേരി : ബത്തേരി ഉപജില്ലാ കായിക മേളയിൽ മീനങ്ങാടി ജിവിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാർ. 240 പോയിന്റ് നേടിയാണ് തുടർച്ചയായ രണ്ടാം വർഷവും മീനങ്ങാടി ജേതാക്കളായത്. 30 സ്വർണവും 16 വെള്ളിയും 13 വെങ്കലവും നേടി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ സ്കൂളിലെ വി എം മഹാദേവ്, സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ ദേവശ്രീ, നന്ദന ശിവൻ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. ജ്യോതികുമാർ, രാമചന്ദ്രൻ, ഉമ്മർ അലി, പ്രിൻസിപ്പൽ ശിവി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ആനപ്പാറ ജിഎച്ച്എസ്എസ് 152, കാക്കവയൽ ജിഎച്ച്എസ്എസ്…

Read More

ചെറുവയല്‍ രാമനെ ആദരിച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതി

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സംഘടിപ്പിച്ച വികസന സദസ്സില്‍ പത്മശ്രീ ചെറുവയല്‍ രാമനെ ഭരണസമിതി ആദരിച്ചു. വിവിധയിനം നെൽ വിത്തുകൾ സംരക്ഷിച്ച് കാര്‍ഷിക മേഖലയില്‍ പരമ്പരാഗത രീതിയിലുള്ള ഇടപെടല്‍ നടത്തുന്നതിനാണ് പഞ്ചായത്തിന്റെ ആദരവ്. പ്രകൃതിയെ സംരക്ഷിക്കേണ്ട തനത് രീതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് നടപ്പാക്കുന്നതാണ് തന്റെ രീതികളെന്ന് ചെറുവയല്‍ രാമന്‍ പറഞ്ഞു.   കാലാവസ്ഥാ വ്യതിയാനത്താല്‍ കാര്‍ഷിക മേഖലയില്‍ പ്രതികൂല സാഹചരമുണ്ടാകുപ്പോള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും വളര്‍ന്നുവരുന്ന തലമുറയെ കാര്‍ഷിക പഠനത്തിലേക്ക് കൈപ്പിടിച്ച് നടത്താന്‍ രക്ഷിതാക്കള്‍ സന്നദ്ധരാവണമെന്നും…

Read More

“കൂട്” ഭവന പദ്ധതി; ശിലാസ്ഥാപനം നടത്തി

കേണിച്ചിറ: യാക്കോബായ സഭ മലബാർ ഭദ്രാസനത്തിനു കീഴിൽ പ്രവർത്തിക്കുന്ന ‘കൂട് ‘ ഭവന പദ്ധതിയിൽ താഴമുണ്ടയിൽ ചേലപ്പുഴ എൽദോ തോമസ് സൗജന്യമായി നൽകിയ സ്ഥലത്ത് പുതുതായി നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. അർഹരായ രോഗികൾക്ക് സഹായം, മംഗല്യ സഹായം, വീടില്ലാത്തവർക്ക് സ്ഥലവും വീടും ഒരുക്കുക എന്നിങ്ങനെയുള്ള ചാരിറ്റി പ്രവർത്തനങ്ങളാണ് കൂട് പദ്ധതിയുടെ ലക്ഷ്യം. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, വൈദിക സെക്രട്ടറി ഫാ. മത്തായി കുഞ്ഞ് ചാത്തനാട്ട്കുടി,…

Read More

മുണ്ടക്കൈ ദുരന്തം: വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര നിലപാട് നിർണായകം; ഹൈക്കോടതി കേസ് ഇന്ന് പരിഗണിക്കും

കൊച്ചി:വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കാൻ നിർദ്ദേശിച്ചിരുന്ന സാഹചര്യത്തിൽ, ഇന്നത്തെ നടപടികൾ നിർണായകമാണ്.   ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വായ്പ എഴുതിത്തള്ളുന്ന വിഷയത്തിൽ നിലപാട് അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കേന്ദ്രം മൂന്നാഴ്ചത്തെ സാവകാശം തേടിയിരുന്നു. ഈ കാലാവധി…

Read More

കോണ്‍ഗ്രസ് കോട്ടത്തറ സര്‍വ്വീസ് സഹകരണബാങ്കിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി

കോണ്‍ഗ്രസ് കോട്ടത്തറ സര്‍വ്വീസ് സഹകരണബാങ്കിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി നിയമവിരുദ്ധമായി ബ്രഹ്‌മഗിരിയില്‍ പണം നിക്ഷേപിച്ച ബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിടണം: അഡ്വ. ടി ജെ ഐസക് കോട്ടത്തറ: നിയമവിരുദ്ധമായി ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച വയനാട് ജില്ലയിലെ 11 സഹകരണ ബാങ്കുകളുടെ ഭരണസമിതി സര്‍ചാര്‍ജ് ചുമത്തി പിരിച്ചുവിട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ നിയമനടപടിക്ക് വിധേയമാക്കണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ആവശ്യപ്പെട്ടു. ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നിയമവിരുദ്ധമായി പണം നിക്ഷേപിച്ച 11…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ് ഓഫീസര്‍മാരായി തിരഞ്ഞെടുത്ത് 31 പേര്‍ക്ക് ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ പരിശീലനം നല്‍കി. പരിശീലനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍രാജ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം. ഉഷാകുമാരി, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്ജ്,…

Read More

ഗാന്ധി ക്വിസ്: പെരിക്കല്ലൂര്‍ ജിഎച്ച്എസ്എസ് വിജയികള്‍ 

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തില്‍ പെരിക്കല്ലൂര്‍ ജിഎച്ച്എസ്എസിലെ അസീം ഇഷാന്‍ എ.എസ്, അന്‍സാഫ് അമന്‍ എ.എസ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ബത്തേരി അസംപ്ഷന്‍ സ്‌കൂളിലെ അഞ്ജന ഷിനോജ്, ഹിദ ഫസല്‍ എന്നിവര്‍ രണ്ടാം സ്ഥാനവും വാരാമ്പറ്റ ജിഎച്ച്എസിലെ അന്ന അലൈനാ മൂന്നാം സ്ഥാനവും നേടി.   ആദ്യ രണ്ടു സ്ഥാനക്കാര്‍ ഒക്ടോബര്‍ 15 ന് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത…

Read More

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍ 

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ചലനപരിമിതി നേരിടുന്ന വ്യക്തികളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തി ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് പദ്ധതി ലക്ഷ്യം.   ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരില്‍ നിന്നും മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ പ്രകാരം 41 ഗുണഭോക്തക്കളെ തിരഞ്ഞെടുത്താണ്…

Read More

മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണം; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി/വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രിയങ്ക ഗാന്ധി എം.പി വീണ്ടും കത്തയച്ചു. ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട ജനതയുടെ കടബാധ്യതകൾ അവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.   ദുരന്തബാധിതരിൽ ഭൂരിഭാഗം പേർക്കും ഉപജീവനമാർഗ്ഗങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ നിലവിലുള്ള വായ്പാ തിരിച്ചടവുകൾ അവർക്ക് താങ്ങാനാവാത്ത ഭാരമാണ്. അതിനാൽ, ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നതിന് പ്രധാനമന്ത്രി വ്യക്തിപരമായി മുൻകൈയെടുക്കണമെന്നും അടിയന്തരമായി ഇടപെടണമെന്നും പ്രിയങ്ക ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.

Read More

കഞ്ചാവുമായി ഒരാൾ പിടിയിൽ

കഞ്ചാവുമായി ഒരാൾ പിടിയിൽ പുൽപള്ളി : ബത്തേരി മാടക്കര പാലിയേരി ഉന്നതിയിൽ സലിം (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. 06.10.2025 തിയ്യതി വൈകീട്ട് പെരിക്കല്ലൂർ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 85 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി.രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More