കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം എൽ എ നാളെ (ഡിസംബർ 6) വയനാട്ടിൽ

    കൽപ്പറ്റ: കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം എൽ എ നാളെ (ഡിസംബർ 6) വയനാട്ടിൽ വിവിധ തെരഞ്ഞെടുപ്പു പ്രചരണ പരിപാടികളിൽ പങ്കെടുക്കും. ഉച്ചക്ക് മൂന്ന് മണിക്ക് നടവയലിൽ നടക്കുന്ന പൂതാടി മണ്ഡലം യു ഡി എഫ്കുടുംബ സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് 4.30 ന് പയ്യമ്പള്ളിയിൽ നടക്കുന്ന ‘കുടുംബ സംഗമത്തിലും തുടർന്ന് ആറ് മണിക്ക് തലപ്പുഴയിൽ നടക്കുന്ന പൊതുയോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

    Read More

      താക്കോൽ ദാനം ചടങ്ങ് നാളെ

      കുവൈറ്റിൽ താമസിക്കുന്ന വായനാട്ടുകാരുടെ കൂട്ടായ്‌മയായ കുവൈറ്റ് വയനാട് അസോസിയേഷൻ ( KWA ) ഈ വർഷം അമ്പലവയൽ അടുത്ത് ആണ്ടൂർ എന്നാ സ്ഥലത്തു നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽ ദാനം ചടങ്ങ് നാളെ രാവിലെ 10 മണിക്ക് ( 6/12/2025) തോമാട്ടുചാലിൽ വെച്ച് നടക്കുന്നു , വളരെ ലളിതമായ രീതിയിൽ നടക്കുന്ന ഈ ചടങ്ങിൽ ഇപ്പോൾ നാട്ടിൽ അവധിയിലുള്ള KWA എക്സിക്യൂട്ടീവ് അംഗങ്ങൾ , KWA യുടെ മുൻകാല പ്രവർത്തകർ , അതുപോലെ MLA ,പഞ്ചായത്തു പ്രതിനിധികൾ ,…

      Read More

        അഖില വയനാട് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് ഫസ്റ്റ് റണ്ണേഴ്സ് അപ്പ് ടീമിനെ ആദരിച്ചു. 

        കണിയാമ്പറ്റ : അഖില വയനാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് (എൽപി വിഭാഗം) ഫസ്റ്റ് റണ്ണേഴ്സ് അപ്പ്‌ നേടിയ കണിയാമ്പറ്റ ഗവ.യു പി സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു . ജില്ലയിൽ ആദ്യമായി എൽ പി വിഭാഗം വിദ്യാർഥികൾക്ക് സെൻറ് തോമസ് എൽപി സ്കൂൾ നടവയൽ സംഘടിപ്പിച്ച സെവൻസ് ടൂർണമെന്റിൽ 18 ടീമുകൾ പങ്കെടുത്തു. കണിയാമ്പറ്റ ഗവ. യുപി സ്കൂളിലെ മുഹമ്മദ്‌ ഷാദിൽ ബെസ്റ്റ് ഫോർവേർഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. വിജയികളെ പിടിഎ എസ് എം സി സ്റ്റാഫ് അഭിനന്ദിച്ചു. ചടങ്ങിൽ പ്രധാനാദ്ധ്യാപിക…

        Read More

          ‘സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായിക്കെതിരെ മിണ്ടിയാൽ എന്തായിരിക്കും ഗതി’; തരൂരിന്റെ പരാമർശങ്ങളിൽ കെ സി വേണുഗോപാൽ

          ന്യൂഡൽഹി: ശശി തരൂര്‍ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ടി പി ചന്ദ്രശേഖരന്റെ അനുഭവം നമുക്ക് മുന്നിലുണ്ട്. സിപിഎമ്മിലാണ് ഇങ്ങനെയൊരു നേതാവെങ്കിൽ ആ പാർട്ടിയിൽ നിൽക്കാൻ പറ്റുമോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു. തരൂരിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.   കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്. പാർട്ടിക്ക്‌ ആശയവും നയപരിപാടികളുണ്ട്. ഏതെങ്കിലും നേതാവ് പറയുന്നതുകൊണ്ട് അത് മാറ്റാറില്ല. ഏത് നേതാവ് പറഞ്ഞാലും പ്രവർത്തകസമിതി…

          Read More

            ലഹരി വിരുദ്ധ ക്യാമ്പയിൻ; ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു

            ബത്തേരി : ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. നാല് മാസമായി നടന്നുവന്ന ടൂർണമെന്റിൽ 60 കുട്ടികൾ പങ്കെടുത്തു ഫൈനൽ മത്സരത്തിൽ സ്ട്രൈക്കേഴ്സ് എഫ്സി മറുപടിയില്ലാത്ത ഒരു ഗോളിന് മിലൻസ് എഫ്സിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. വിദ്യാർഥികളുടെ ഊർജം ഗുണപരമായ മാർഗത്തിൽ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് എൻ.എസ്.എസ്. ഈ ടൂർണമെന്റ് സംഘടിപ്പിച്ചത് ഫൈനൽ മത്സരം വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.ജെ.ഷാജി…

            Read More

              എം.പി.വീരേന്ദ്രകുമാർ ഹാളിൽ മൺമറഞ്ഞ പ്രതിഭകളുടെ ഫോട്ടോകൾ അനാച്ഛാദനം ചെയ്തു.

              കൽപറ്റ: കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിലെ എം.പി.വീരേന്ദ്രകുമാർ ഹാളിൽ മൺമറഞ്ഞ പ്രതിഭകളുടെ ഫോട്ടോകൾ അനാച്ഛാദനം ചെയ്തു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ബി. ആര്‍. അംബേദ്കർ, അക്കിത്തം, എസ്. കെ. പൊറ്റക്കാട്, ഒ.എൻ.വി. കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ ഫോട്ടോകളാണ് ആദ്യപടിയായി അനാച്ഛാദനം ചെയ്തത്. ഡോ. പി. ലക്ഷ്മണൻ, ശിവരാമൻ പാട്ടത്തിൽ, സൂപ്പി പള്ളിയാൽ എന്നിവർ ചേർന്നാണ് അനാച്ഛാദനം നിർവഹിച്ചത്. ചടങ്ങിൽ ഷിവി കൃഷ്ണൻ, അഡ്വ.പി.ചാത്തുക്കുട്ടി, എം. ഗംഗാധരൻ, സി. വി. ഉഷ, ബാലൻ വേങ്ങര തുടങ്ങിയവർ…

              Read More

                കഞ്ചാവുമായി യുവാവ് അറസ്റ്റിൽ  

                മുട്ടിൽ: വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷും സംഘവും ക്രിസ്തുമസ് – ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവുമായി ബന്ധപ്പെട്ട് മുട്ടിൽ കൈതൂക്കിവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചില്ലറവിൽപ്പനക്കായി സൂക്ഷിച്ച 70 ഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. മുട്ടിൽ കൈതൂക്കിവയൽ സ്വദേശി ഇടത്തോള കൊറ്റശ്ശേരി വീട്ടിൽ സക്കീർ ഇ കെ (41) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസ്…

                Read More

                  പോക്സോ ; മധ്യ വയസ്കൻ റിമാൻഡിൽ 

                  വൈത്തിരി : പ്രായപൂർത്തിയവാത്ത കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ മധ്യ വയസ്കൻ പിടിയിൽ. ചീരാൽ നമ്പിക്കൊല്ലി പുത്തൻ കുന്ന് പഴുക്കായിൽ വീട്ടിൽ സുനിൽ സ്റ്റീഫനെ (53) യാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 2020 മുതൽ ഇയാൾ കുട്ടികൾക്കെതിരെ അതിക്രമം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. രണ്ട് കുട്ടികളുടെ പരാതികളിലായി രണ്ടു കേസുകളാണ് രെജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

                  Read More

                    ഭക്ഷ്യക്കിറ്റ് വിവാദം; യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നടപടി വേണമെന്ന് എൽ.ഡി.എഫ്

                    കൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ ശക്തമായ നിയമനടപടി വേണമെന്ന് എൽ.ഡി.എഫ്.   ബുധനാഴ്ച രാത്രിയാണ് സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷയിൽ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് കിറ്റുകൾ പിടിച്ചെടുത്തത്. തോൽവി ഭയന്ന് വോട്ടർമാരെ സ്വാധീനിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷീബ വിജയൻ ആരോപിച്ചു. പോലീസും തെരഞ്ഞെടുപ്പ് കമ്മീഷനും കർശന നടപടി സ്വീകരിക്കണമെന്നാണ് എൽ.ഡി.എഫിന്റെ ആവശ്യം.

                    Read More

                      വിമാനങ്ങള്‍ റദ്ദാക്കിയതില്‍ ഡിജിസിഎ അന്വേഷണം; ഇന്‍ഡിഗോ റദ്ദാക്കിയത് 150 സര്‍വീസുകള്‍ 

                      ന്യൂഡല്‍ഹി: ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നലെയും ഇന്നുമായി റദ്ദാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). 150 സര്‍വീസുകളാണ് ഇന്‍ഡിഗോ മാത്രം റദ്ദാക്കിയത്. സാങ്കേതിക പ്രശ്‌നങ്ങളാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് വിശദീകരണം. ചെക്കിന്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകളെ ബാധിച്ചിരുന്നു.   കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ അന്വേഷണം. സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ…

                      Read More