നെടുമ്പാല-വീട്ടിമറ്റം റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പാടി: പഞ്ചായത്തിലെ നെടുമ്പാല-വീട്ടിമറ്റം റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു. ജില്ലാ, ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടത്തിയത്. വീട്ടിമറ്റത്തും സമീപങ്ങളിലുമുള്ളവർക്ക് കൽപ്പറ്റയുമായി എളുപ്പം ബന്ധപ്പെടാൻ ഉതകുന്നതാണ് റോഡ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രാജു ഹെജമാടി, പഞ്ചായത്തംഗം ഹാരിസ്, മുൻ മെംബർ ബെന്നി പീറ്റർ എന്നിവർ പ്രസംഗിച്ചു.  

Read More

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മുള്ളൻകൊല്ലി :സെന്റ്‌ ജോസഫ്സ് മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ, ICDS മായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുള്ളൻകൊല്ലിയിലെ അംഗൻവാടി ടീച്ചേഴ്സിനും അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. മുള്ളൻകൊല്ലി വാർഡ് മെമ്പർ ബഹു. ചന്ദ്രബാബു അവറുകൾ അധ്യക്ഷത വഹിച്ച പരിപാടി മുള്ളൻകൊല്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഹു. വിജയൻ അവറുകൾ ഉൽഘാടനം ചെയ്തു. കൂടാതെ ആശംസകൾ അർപ്പിച്ച് ICDS സൂപ്പർവൈസർ ലീഷ്മ മാഡം സംസാരിച്ചു , കൂടാതെ ക്യാമ്പിനെ കുറിച്ചു ഹോസ്പിറ്റൽ PRO മനോജ്‌…

Read More

കേരളോത്സവം; കസ്പോ കരിമ്പുമ്മൽ ജേതാക്കൾ

പനമരം: പനമരം ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ ടൂർണമെന്റിൽ കാസ്പോ കരിമ്പുമ്മൽ ജേതാക്കൾ ആയി. വാശിയേറിയ ഫൈനൽ മത്സരത്തിൽ കബനി കീഞ്ഞ്കടവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കാസ്പോ പരാജയപ്പെടുത്തിയത് .വിജയികളെ കസ്‌പോ ടീം അധികൃതർ പനമരംടൗണിൽ ഉജ്ജ്വലമായ സ്വീകരണം നൽകി.

Read More

ബ്രഹ്മഗിരി സോസൈറ്റി തട്ടിപ്പ്: മന്ത്രി ഒ ആർ കേളു രാജിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച്‌ നടത്തി.

മാനന്തവാടി : ബ്രഹ്മഗിരി സോസൈറ്റി തട്ടിപ്പ് മന്ത്രി ഒ ആർ കേളു രാജിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച്‌ നടത്തി.   ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ ടി ജെ ഐസക് മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്രഹ്മഗിരി സോസൈറ്റിയിൽ നടന്നത് 120 കോടി രൂപയുടെ അഴിമതിയാണ്. സോസൈറ്റിയിൽ നടന്നത് സി പി എം നേതൃത്വത്തിലുള്ള കൊള്ളയാണെന്ന് ടി ജെ ഐസക് പറഞ്ഞു ഇക്കാര്യത്തിൽ ഇ ഡി അന്വേഷണം നടത്തണമെന്നും ടി ജെ ഐസക്ക് ആവശ്യപെട്ടു.   പനമരം…

Read More

സബ്ജില്ല കായികമേളയ്ക്ക് ഉജ്വല തുടക്കം

കൽപ്പറ്റ : മാനന്തവാടി സബ്ജില്ലാ അത്‌ലറ്റിക് മീറ്റിന് കൽപ്പറ്റ മുണ്ടേരി സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം. മാനന്തവാടി എഇഒ സുനിൽകുമാർ M പതാക ഉയർത്തിയ തോടുകൂടിയാണ് മീറ്റിന് തുടക്കം കുറിച്ചത്. ഏകദേശം 1500 ഓളം അത്‌ലറ്റുകളാണ് ഈ സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടനയോഗത്തിൽ റോബി TJ, വർക്കി ടി പി, മുരളീദാസ് പി, ജെറിൽ സെബാസ്റ്റ്യൻ, ബിജുഷ് കെ ജോർജ്, അരുൺ ടി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Read More

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി:  ശതാവരി ആയുർവേദയും കൃപ ഗ്രൂപ്പ് ഓഫ് ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽഎടപ്പടിയിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും മാനന്തവാടി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു ഏഴാം വാർഡ് കൗൺസിലർ അബ്ദുൽ ആസിഫ് അധ്യക്ഷത വഹിച്ചു ഒമ്പതാം വാർഡ് കൗൺസിലർ രാമചന്ദ്രൻ, ഡോക്ടർ അഷ്ന കമാല്‍, രാകേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ഡോക്ടർ ശരത് സ്വാഗതവും ക്ലബ്ബ് പ്രസിഡണ്ട് ശ്യാം ജിത്ത് നന്ദിയും…

Read More

മുണ്ടക്കൈ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നടത്തി.

കൽപ്പറ്റ :മുണ്ടക്കൈ ദുരന്തബാധിതർക്കായ് ജംഇയ്യത്തുൽ ഉലമാ ഹിന്ദിൻ്റെ കീഴിൽ തൊടുപുഴ കാരിക്കോട് നൈനാർ പള്ളി ജമാഅത്ത് കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനകർമ്മം നടത്തി.   മഹല്ല് സിക്രട്ടറി ഹാജി ശൈഖ് മുഹമ്മദ് നിർവ്വഹിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന പരിപാടി ജംഇയ്യത്തുൽ ഉലമാ ഹിന്ദ് സംസ്ഥാന പ്രസിഡണ്ട് മൗലാനാ മുഹമ്മദ് ഇബ്രാഹിം ഉസ്താദ് ഉദ്ഘാടനം ചെയ്തു.   സംസ്ഥാന സെക്രട്ടറി നൗഫൽ കൗസരി അദ്ധ്യക്ഷതവഹിച്ചു. ഗഫൂർ വെണ്ണിയോട്. ടി. ഹംസ. പി.കെ അനിൽകുമാർ. നഈം ഡാസിൽ. മമ്മൂട്ടി…

Read More

നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു 

മേപ്പാടി: ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി, വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ മലപ്പുറം എംസിടി കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസ് ലീഗല്‍ എയ്ഡ് ക്ലിനിക് പഞ്ചായത്ത് ഹാളില്‍ വെള്ളാര്‍മല സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിയമ ബോധവത്കരണ ക്ലാസ് നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി ഉദ്ഘാടനം ചെയ്തു. ലീഗല്‍ എയ്ഡ് ക്ലിനിക് ഫാക്കല്‍റ്റി കോ ഓര്‍ഡിനേറ്റര്‍ അഖില അധ്യക്ഷത വഹിച്ചു. അഡ്വ.പി.എ. സാദിഖ്, ഗഫൂര്‍ വെണ്ണിയോട്, മമ്മൂട്ടി അഞ്ചുകുന്ന്, ശിഹാബ് ചേരിയില്‍, പിടിഎ…

Read More

വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൽപ്പറ്റ :രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്താകമാനം നടത്തുന്ന വോട്ട് ചോരി ക്യാമ്പയിന്റെ ഭാഗമായി കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. രാജ്യത്തിന്റെ ജനാധിപത്യം തകർക്കാനും അധികാരങ്ങൾ നേടാനും ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ചുകൊണ്ട് ബിജെപി നടത്തുന്ന വോട്ടർ പട്ടിക ക്രമക്കേട് രാജ്യത്ത് വലിയ പ്രതിഷേധത്തിന് വഴി വച്ചിരിക്കുന്നു എന്ന് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ പി പി ആലി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷൻ ആയിരുന്നു. സി…

Read More

അന്താരാഷ്ട്ര കാപ്പി ദിനാഘോഷം: ജില്ലാ തല പരിപാടി ചൊവ്വാഴ്ച വെള്ളമുണ്ടയിൽ.

കൽപ്പറ്റ: അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ ജില്ലാതല പരിപാടി ചൊവ്വാഴ്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. കോഫി ബോർഡിന്റെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെ 9 30 മുതൽ വൈകുന്നേരം നാലുമണി വരെയാണ് പരിപാടി.   രാവിലെ 9.30 ന് വെള്ളമുണ്ട എട്ടേനാൽ ക്ഷീര സംഘം ഓഫീസ് പരിസരത്ത് നിന്ന് സിറ്റി ഓഡിറ്റോറിയത്തിലേക്ക് വാക്ക് വിത്ത് കോഫി എന്ന പേരിൽ കാപ്പി നടത്തം ആരംഭിക്കും..   തുടർന്ന് സ്കൂളിന് സമീപത്തെ സിറ്റി ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം…

Read More