ട്രെയിൻ ടിക്കറ്റ് ബുക്കിങ് രീതി മാറുന്നു, ഡിസംബർ ഒന്ന് മുതൽ ഒടിപി വെരിഫിക്കേഷൻ വരുന്നു

    ദില്ലി: തത്കാൽ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ ബോർഡ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിസംബർ 1 മുതൽ ഈ സുരക്ഷാ സംവിധാനം നടപ്പിലാക്കി. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ നൽകുന്ന മൊബൈൽ നമ്പറിലേക്ക് സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ഒടിപി അയയ്ക്കും. ഒടിപി വെരിഫൈ ചെയ്‌താൽ മാത്രമേ ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂ എന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.   യഥാർത്ഥ…

    Read More

      എസ്‌ഐആര്‍: കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും 

      ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ (എസ്ഐആര്‍) ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.   കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ മാറ്റിവയ്ക്കില്ലെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും എസ്‌ഐആറും ഒന്നിച്ചുപോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. എസ്‌ഐആര്‍ നടപടികള്‍ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ്…

      Read More

        സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനങ്ങൾ അഞ്ചായി കുറച്ചേക്കും; യോഗം വിളിച്ച് ചീഫ് സെക്രട്ടറി

        സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവർത്തി ദിനം കുറയ്ക്കുന്നതിൽ യോഗം വിളിച്ചു.സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനം അഞ്ചായി കുറയ്ക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു. ചീഫ് സെക്രട്ടറി സർവീസ് സംഘടന നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ച സർവീസ് സംഘടനകളുടെ യോഗം ഈമാസം 5ന് നടക്കും. പ്രവൃത്തിദിനങ്ങള്‍ കുറച്ച് സമയം കൂട്ടാനാണ് ആലോചന. പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കാനാണ് ആലോചന. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നല്‍കാനാണ് ആലോചിക്കുന്നത്. ഇതിന് പകരം നിലവിലെ പ്രവൃത്തി സമയം…

        Read More

          23 ലിറ്റർ മദ്യവുമായി കുപ്രസിദ്ധ വിൽപ്പനക്കാരൻ ‘മുത്തപ്പൻ സുരേഷ്’ പിടിയിൽ

          കൽപ്പറ്റ: ക്രിസ്മസ്-ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുപ്രസിദ്ധ മദ്യവിൽപ്പനക്കാരൻ പിടിയിൽ. വെണ്ണിയോട് വലിയകുന്ന് സ്വദേശി ‘മുത്തപ്പൻ സുരേഷ്’ എന്ന വി.എ. സുരേഷ് ആണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 23 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു.   വെണ്ണിയോട് വലിയകുന്ന് ഭാഗത്ത് വ്യാപകമായി മദ്യവിൽപ്പന നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. 10 വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണിത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.  …

          Read More

            വയനാട് ജില്ലയിൽ യു.ഡി.എഫ് വൻ വിജയം നേടും

            കെല്ലൂർ….വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്ന് ജില്ലാ യു.ഡി.എഫ്.ചെയർമനും,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ കെ.കെ.അഹമ്മദ് ഹാജി പറഞ്ഞു.നാടിന്റെ വികസനത്തിനും,ജനങ്ങളുടെ ക്ഷേമത്തിനും യു.ഡി.എഫ് അധികാരത്തിൽ വരേണ്ടതുണ്ടന്ന് കെല്ലൂരിൽ പഞ്ചായത്ത് യു.ഡി.എഫ്.സ്ഥാനാർഥികളുടെ പര്യടന പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.കെ.കെ.ഇബ്രാഹിം അദ്ധ്യക്ഷം വഹിച്ചു.പാലാടൻ കണ്ടി മമ്മൂട്ടി സ്വാഗതം പറഞ്ഞു.വി.ആസ്സയ്നർ ഹാജി,ദയരോത് അബ്ദുള്ള, കെ.സി.അസീസ്,കൊച്ചിഹമീദ്,വി.അബ്ദുള്ള ഹാജി, പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,ഉസ്മാൻ പള്ളിയാൽ,ഷാജി ജേകബ്,ടി.കെ.മമ്മൂട്ടി,സി.പി.മൊയ്‌ദു ഹാജി,കെ.കെ.സി.റഫീഖ്‌,ഈ.വി.സിദീഖ്‌,കെ.കെ.സി.മൈമൂന,ശറഫു മാഡംബള്ളി,സി.സി.അബ്ദുള്ള,പി.കെ.ഉസ്മാൻ,എ.കെ.നാസർ,കെ.സി.സലീം,തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു

            Read More

              ഭാര്യയെ കൊന്ന കേസിലെ പ്രതി ജയിലിൽ ആത്മഹത്യ ചെയ്‌തു

              കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിവു പോലെ ഭക്ഷണം കഴിച്ചശേഷം കിടന്നതായിരുന്നു ജിൽസണെന്നും പുലർച്ചെയാണ് കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടതെന്നും സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. ഈ വർഷം ഏപ്രിലിലാണ് ജിൽസൺ കേണിച്ചിറ സ്വദേശിനി ലിഷ (39)യെ കൊന്നത്. കടബാധ്യ തയുമായി ബന്ധപ്പെട്ട തർക്കിലാണ് ഭാര്യയെ ജിൽസൺ കഴുത്ത്…

              Read More

                മലങ്കര ശ്രേയസ് മലങ്കര യൂണിറ്റിൽ കേക്ക് ചലഞ്ചിന് തുടക്കമായി.

                മലങ്കര ശ്രേയസ് മലങ്കര യൂണിറ്റിൽ കേക്ക് ചലഞ്ചിന് തുടക്കമായി. മലങ്കര യൂണിറ്റിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള കേക്ക് ചലഞ്ചിന് തുടക്കം കുറിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ് ഉദ് ഘാടനം ചെയ്തു.യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പിന് ഡോക്ടർമാരായ അഖിത,ആശാറാണി എന്നിവർ നേതൃത്വം നൽകി.വിവിധ ഇൻഷുറൻസ് സ്കീമിനെക്കുറിച്ച്‌ ബോവാസ്,ബാങ്കിംഗ് സാമ്പത്തിക സാക്ഷരതയെക്കുറിച്ച് ജിലി ജോർജ് എന്നിവർ ക്ലാസെടുത്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്,സാബു പി.വി, ഷീജ മനു,സുപ്രഭ…

                Read More

                  യുവാവിനെ കാട്ടാന ആക്രമിച്ചു:പരീക്ഷയ്ക്ക് പോകുമ്പോഴാണ് സംഭവം

                  നീർവാരം : പനമരം നീർവാരം അമ്മാനി കവലയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നീർവാരം നെടുംകുന്നിൽ സത്യജ്യോതി(22)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെ യാണ് സംഭവം. മൈസൂരിൽ റെയിൽവേയുടെ പരീക്ഷക്കായി ബസ് കയ റുന്നതിനായി പിതാവ് മോഹനനോടൊപ്പം പുഞ്ചവയൽ ഭാഗത്തേക്ക് നടന്നു പോകുകയായിരുന്നു. ഇതിനിടെ കാട്ടാന പൊടുന്നനെ മുന്നിലേക്ക് വരികയായിരുന്നുവെന്ന് മോഹനൻ പറഞ്ഞു. ഓടിരക്ഷപ്പെടാൻ ശ്രമിക്കു ന്നതിനിടെ തങ്ങൾ രണ്ട് പേരും വീണുപോയതായും പാഞ്ഞടുത്ത കാട്ടാന സത്യജനാതിയെ തട്ടിതെറിപ്പിച്ചെന്നും മോഹനൻ പറഞ്ഞു. അതിന് ശേ…

                  Read More

                    തദ്ദേശ തിരഞ്ഞെടുപ്പ്: 75,644 സ്ഥാനാർത്ഥികൾ; 52.36% വനിതകൾ.

                    2025-ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരിക്കുന്നത് 75,644 സ്ഥാനാർത്ഥികൾ. 39,609 സ്ത്രീകളും, 36,034 പുരുഷൻമാരും, ഒരു ട്രാൻസ്‌ജെൻഡറും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് വാർഡിലാണ് ട്രാൻസ്ജെൻഡർ മത്സരിക്കുന്നത്. ശരാശരി സ്ത്രീ സ്ഥാനാർത്ഥി പ്രാതിനിധ്യം 52.36% ആണ്. കൊല്ലം (55.26%), ആലപ്പുഴ (54.62%), പത്തനംതിട്ട (53.82%), കോട്ടയം (53.47%), തൃശ്ശൂർ (53.28%), എറണാകുളം (53.12%), വയനാട് (52.59%), തിരുവനന്തപുരം (52.58%), കോഴിക്കോട് (52.56%) എന്നീ ജില്ലകളാണ് വനിതാ സ്ഥാനാർത്ഥി പ്രാതിനിധ്യത്തിൽ മുന്നിൽ. ഗ്രാമപഞ്ചായത്ത് തലത്തിൽ 29,262 സ്ത്രീ…

                    Read More

                      യുഡിഎഫ് കല്‍പ്പറ്റ മുനിസിപ്പല്‍ പ്രകടന പത്രിക പുറത്തിറക്കി

                      കല്‍പ്പറ്റ: യുഡിഎഫ് കല്‍പ്പറ്റ മുനിസിപ്പല്‍ പ്രകടന പത്രിക പുറത്തിറക്കി. വീടില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ഭവനം, ഹൈസ്‌കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഘട്ടങ്ങളായി ലാപ്‌ടോപ്പ്, നഗരത്തിലെ പ്രധാന റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം സൗകര്യം, ജനസൗഹൃദ കേന്ദ്രം, ബൈപാസ് നാലുവരിയാക്കല്‍, ടൗണ്‍ഹാള്‍ നിര്‍മാണം തുടങ്ങിയവ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ്. ടി. സിദ്ദിഖ് എംഎല്‍എ പത്രിക പ്രകാശനം ചെയ്തു. മുനിസിപ്പല്‍ ഭരണം വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് നിലനിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുജീബ് കേയെംതൊടി അധ്യക്ഷത വഹിച്ചു….

                      Read More