13,14,15 തീയതികളിൽ കൽപ്പറ്റ നഗരസഭാ വികസന സന്ദേശ യാത്ര

*13,14,15 തീയതികളിൽ കൽപ്പറ്റ നഗരസഭാ വികസന സന്ദേശ യാത്ര* *ഒക്ടോബർ എട്ടിന് കൽപ്പറ്റ സർവീസ് കോപ്പറേറ്റീവ് ബാങ്ക് മാർച്ച് നടത്തും: കോൺഗ്രസ്സ്* കൽപ്പറ്റ: സാധാരണക്കാരും പാവപ്പെട്ടവരും ബാങ്കിൽ നിക്ഷേപിച്ച പണം എടുത്ത് ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച് നിക്ഷേപകരെ വഞ്ചിച്ച കൽപ്പറ്റ സർവീസ് കോപ്പറേറ്റീവ് ബാങ്കുകളുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഒരു സർക്കാർ അനുമതി പോലുമില്ലാതെ സിപിഎം പാർട്ടി തീരുമാനപ്രകാരമാണ് വൻതുകകൾ ബ്രഹ്മഗിരി…

Read More

ജനക്ഷേമ മുന്നേറ്റ യാത്ര സംഘടിപ്പിച്ചു

റിപ്പൺ : ആം ആദ്മി പാർട്ടി മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനക്ഷേമ മുന്നേറ്റ യാത്ര സംഘടിപ്പിച്ചു. വടുവൻചാലിൽ നിന്നും ആരംഭിച്ച യാത്ര ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് എ. റ്റീ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ ജാഥ നായകൻ നിഹ്മത് പിച്ചന് പതാക കൈമാറി. ഗഫൂർ കോട്ടത്തറ മുഖ്യ പ്രഭാഷണം നിർവഹിച്ചു.പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തുകയും പുതുക്കാട് സമാപന സമ്മേളനം സംസ്ഥാന ഉപാധ്യക്ഷൻ അജി കൊളോണിയ ഉദ്ഘാടനം ചെയ്യുകയും മുൻ സംസ്ഥാന…

Read More

സർവോദയ അത്ലറ്റുകൾ പുതിയ ജേയ്‌സിയോടെ മൈതാനത്തിലേക്ക്

മാനന്തവാടി: മാനന്തവാടി സബ് ജില്ലാ അത്ലറ്റിക്സ് മത്സരത്തിനായി സർവോദയ സ്കൂളിന്റെ അത്ലറ്റിക്സ് ടീമിന് വേണ്ടി പുതിയ ജേയ്‌സി പ്രകാശനം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ പി.പി. ക്ലാരയാണ് ജേയ്‌സി പ്രകാശനം ചെയ്തത്. ചടങ്ങിൽ കായികാധ്യാപകൻ ജിജോ മത്തായി, അത്ലറ്റിക് കോച്ച് ഷാജഹാൻ, രക്ഷിതാക്കൾ, അത്ലറ്റുകൾ എന്നിവർ പങ്കെടുത്തു. മത്സര വിജയത്തിനായി സിസ്റ്റർ ക്ലാര ടീമിന് ആശംസകൾ നേർന്നു.

Read More

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ 

കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500 മുതൽ 3000 രൂപ വരെ ലാഭം നേടാം എന്ന് വിശ്വസിപ്പിച്ച് തൃക്കൈപ്പറ്റ സ്വദേശിയിൽ നിന്നാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയത്.   2023 ജനുവരി മുതൽ 2024 ജനുവരി വരെ വിവിധ അക്കൌണ്ടുകളിലായി 2920000/-(ഇരുപത്തൊൻപത് ലക്ഷത്തി ഇരുപതിനായിരം) രൂപയാണ് പല തവണകളായി ഇയാൾ…

Read More

ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി “ഹൃദ്യം” എൻ.എസ് .എസ് ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമത്വജ്വാല തെളിയിച്ചു

ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി “ഹൃദ്യം” എൻ.എസ് .എസ് ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമത്വജ്വാല തെളിയിച്ചു. മാനന്തവാടി ഗാന്ധി പാർക്കിൽ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി കെ. രത്നവല്ലി സമത്വ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, പി ടി എ പ്രസിഡൻ്റ് ഷജിത്ത് എൻ. ജെ, എസ്.എം. സി ചെയർപേഴ്സൺ മൊയ്തൂട്ടി അണിയാരത്ത്, വി.എച്ച്.എസ് ഇ ‘…

Read More

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9ന്

‍സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.   രാവിലെ ഒൻപതുമുതൽ 12 വരെയാണ് ഇനി പ്രവർത്തിക്കുക. വൈകീട്ട് നാലുമുതൽ ഏഴു വരെയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. 2023 മാർച്ച് ഒന്നിന് പരിഷ്‌കരിച്ച സമയക്രമമനുസരിച്ച് രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് റേഷൻകടകൾ പ്രവർത്തിച്ചിരുന്നത്….

Read More

വായ്പ തട്ടിപ്പ്:രാജേന്ദ്രന്‍ നായരുടെ കുടുംബത്തിന്റെ സമരം തുടരുന്നു.

പുൽപ്പള്ളി: സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് ജീവനൊടുക്കിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രന്‍ നായരുടെ കുടുംബം ബാങ്കിന് മുന്നിൽ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച സമരം തുടരുന്നു.   രാജേന്ദ്രന്റെ പിതാവിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാജേന്ദ്രന്‍ നായരുടെ ഭാര്യയും മക്കളുടെയും നേതൃത്വത്തിലാണ് സമരം തുടരുന്നത്. വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രന്‍ നായരുടെ പേരില്‍* കടബാധ്യത നീക്കി വസ്തുവിന്റെ ആധാരംതിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം. തങ്ങളുടെ ആവശ്യം അംഗീകരിച്ചാല്‍ മാത്രമെ സമരത്തില്‍ നിന്ന് പിന്‍മാറുകയുള്ളുവെന്ന ഉറച്ച നിലപാടിലാണ് രാജേന്ദ്രന്റ…

Read More

എം.ഡി.എം.എയും കഞ്ചാവുമായി ബാംഗ്ലൂർ സ്വദേശികൾ പിടിയിൽ

തിരുനെല്ലി : ബാംഗ്ലൂർ സ്വദേശികളായ അർബാസ്(37),ഉമർ ഫാറൂഖ് (28), മുഹമ്മദ്‌ സാബി (28), ഇസ്മയിൽ (27), ഉംറസ് ഖാൻ (27), സൈദ് സിദ്ധിഖ് (27) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാരും ചേർന്ന് പിടികൂടിയത്. 04.10.2025 രാവിലെ ബാവലിയിൽ വാഹന പരിശോധനക്കിടെ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ 2 ഗ്രാം എം. ഡി. എം. എ യും 2 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു. പനമരം പോലിസ് സബ് ഇൻസ്പെക്ടർ കെ.എം…

Read More

കുന്നുമ്മൽ കുടുംബ സംഗമം നടത്തി

കൂളിവയൽ:പ്രമുഖ കുടുംബമായി കുന്നുമ്മൽ കുടുംബത്തിന്റെ സംഗമവും സൗഹൃദ വിരുന്നും സംഘടിപ്പിച്ചു. കൂളിവയലിൽ നടന്ന പരിപാടിയിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തി. ഉമ്മർ മുസ്‌ലിയാർ, ഉനൈസ് മുസ്‌ലിയാർ,അബുബക്കർ കെആഷിക് കെ,ശരീഫ് ഫൈസി,ഇബ്രാഹിം കെ, അബ്ദുറഹ്മാൻ എം. സി, ഉസ്മാൻ കെ, മുഹമ്മദ്‌ കെ, നാസർ കെ, സുഹൈൽ സഅദി തുടങ്ങിയവർ സംസാരിച്ചു

Read More

കാട്ടിക്കുളം ബെഗുരിനടുത്ത് കാറും ലോറിയും ഇടിച്ച് ഒരു മരണം 

മാനന്തവാടി : കാട്ടിക്കുളം ബെഗുരിനടുത്ത് കാറും ലോറിയും ഇടിച്ച് ഒരു മരണം, മാനന്തവാടി പുത്തൻ പുര സ്വദേശിനി ചെമല സഫിയ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓട് കൂടിയാണ് അപകടം. കറിലുണ്ടയിരുന്ന മുഹമ്മദ് കുട്ടി (67) സത്താർ (30) തസ്‌ലീന (17) റിഫ (10) മിസ്ബ താജ് (23) ആയിഷ (2) ഇസ്മായിൽ (4) എന്നിവർക്ക് പരുക്കേറ്റു.

Read More