എസ്. കെ. എസ്.എസ്. എഫ് അമ്പലവയൽ മേഖല ബഹുജന സമ്മേളനം സംഘടിപ്പിച്ചു.

    അമ്പലവയൽ: സമസ്ത അന്താരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ച് എസ്. കെ. എസ്.എസ്. എഫ് അമ്പലവയൽ മേഖല ബഹുജന സമ്മേളനം സംഘടിപ്പിച്ചു. കേരള ജനതയുടെ സാമുദായിക സമുദ്ധാരണത്തിന് നേതൃത്വം നൽകിയ സമസ്തയുടെ അന്തരാഷ്ട്ര സമ്മേളനം വൻ വിജയമാക്കാൻ സമ്മളനം ആഹ്വാനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ഷാഫി ഫൈസി അധ്യക്ഷത വഹിച്ച സംഗമത്തിൽ സുഹൈൽ ഹൈതമി പള്ളിക്കര മുഖ്യ പ്രഭാഷണവും ജില്ലാ ഉപാധ്യക്ഷൻ അബ്ബാസ്…

    Read More

      തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

      തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ത്രിതല പഞ്ചായത്തുകൾക്ക്‌ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപനതലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ്‌ സാധനങ്ങൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന്‌ ശേഷം അവ തിരികെ വാങ്ങി സ്‌ട്രോംഗ്‌ റൂമിൽ സൂക്ഷിക്കുന്നതും ഇതേ കേന്ദ്രങ്ങളിലാണ്.   ജില്ലകളിലെ വോട്ടെടുപ്പ്, വോട്ടെണ്ണൽ നടത്തുന്നത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ്. വോട്ടെടുപ്പിന്…

      Read More

        മുള്ളൻകൊല്ലി – പാടിച്ചിറ റൂട്ടിൽ വേങ്ങച്ചേരി കവലയ്ക്കടുത്ത് റോഡിനോട് ചേർന്ന് പാറ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം

        മുള്ളൻകൊല്ലി : മുള്ളൻകൊല്ലി – പാടിച്ചിറ റൂട്ടിൽ വേങ്ങച്ചേരി കവലയ്ക്കടുത്ത് റോഡിനോട് ചേർന്ന് വലിയ പാറ അതുപോലെ തന്നെ നിലനിർത്തുകയും അതിൽ സൈഡിൽ കറുത്ത ടാർ ഒഴിച്ച് കല്ലിൻറെ കാഴ്ച മറച്ചുമാണ് റോഡ് സൈഡ് ചേർന്ന് അപകടകരമായ ഈ പാറ ഉള്ളത് രാത്രികാലങ്ങളിൽ യാത്രയിൽ ഈ പാറ കാണുക പ്രയാസമാണ് ഇന്നലെ ഈ പാറയിൽ തട്ടി ഒരു കാർ അപകടത്തിൽ പെട്ടിരിക്കുന്നു. ഇതിനുമുൻപും ഇതുപോലെതന്നെ സമാനമായ അപകടം ഇവിടെ ഉണ്ടായിട്ടുണ്ട് എത്രയും വേഗം ഈ പാറ നീക്കം…

        Read More

          ടോപ് സ്കോർ കരസ്ഥമാക്കി വീണ്ടും ദേവ്ന 

          ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിൽ വീണും ടോപ് സ്കോർ കരസ്ഥമാക്കി ദേവ്ന സുരേന്ദ്രൻ . ഭരതനാട്യം, നാടോടിനൃത്തം, ഹിന്ദി പദ്യം എന്നീ വ്യക്തിഗത ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഗ്രൂപിനമായ സംഘ ഗാനത്തിനും ഒന്നാം സ്ഥാനവും സംഘനൃത്തത്തിന് മുന്നാം സ്ഥാനവും കരസ്ഥമാക്കി. ചെറുകര ശ്രീ ശങ്കര വിദ്യാനികേതനിലെ 6ാം ക്ലാസ്സ് വിദ്യാർത്ഥിയായ ദേവ്ന കല്പറ്റ നവരസ ഡാൻസ് സ്കൂളിൽ രേണുക സലാമിൻ്റെ കീഴിൽ നൃത്തം അഭ്യസിച്ചു വരുന്നു.

          Read More

            ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; 77 ലക്ഷം തട്ടിയ കേസിൽ യു.പി സ്വദേശി പിടിയിൽ

            കൽപ്പറ്റ: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് ചുണ്ടേൽ സ്വദേശിയിൽ നിന്നും 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. ബാറെലി സ്വദേശി ആകാശ് യാദവ് (25) ആണ് വയനാട് സൈബർ പോലീസിന്റെ പിടിയിലായത്.   വിശാഖപട്ടണത്തു നിന്നുമാണ് സൈബർ പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂണിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ തട്ടിപ്പിൽ കുടുക്കിയത്.   യുവതി നൽകിയ വ്യാജ ആപ്പ്…

            Read More

              വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്തി.

              മേപ്പാടി: അട്ടമല ഏറാട്ടുകുണ്ടിൻ നിന്ന് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ, ഭാര്യ ലക്ഷ്മി (ശാന്ത), ഇളയ മകൻ എന്നിവരെയാണ് തിരികെ എത്തിച്ചത്. വനത്തിലേക്ക് പോകുമ്പോൾ ലക്ഷ്മി എട്ട് മാസം ഗർഭിണിയായിരുന്നു. എന്നാൽ കാട്ടിൽ വെച്ചുണ്ടായ പ്രസവത്തിൽ കുഞ്ഞ് മരിച്ചതായാണ് ഇവരുടെ മൊഴി. നിലവിൽ വനംവകുപ്പിന്റെ സംരക്ഷണത്തിലാണ് കുടുംബം.

              Read More

                പഴശ്ശി അനുസ്‌മരണം സംഘടിപ്പിച്ചു

                വെള്ളമുണ്ട: സി.എച്ച്.ആർ.എഫിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച പഴശ്ശി രാജ അനുസ്‌മരണ പരിപാടി വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഐ.വി സജിത്ത് അധ്യക്ഷത വഹിച്ചു.അഡ്വ: ഗണേഷ് പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. സുജേഷ് സുരേന്ദ്രൻ , എം മണികണ്ഠൻ മാസ്റ്റർ ,എം സുധാകരൻ, കെ.എം മുജീബ് റഹ്‌മാൻ കെ.സുനീറ തുടങ്ങിയവർ പ്രസംഗിച്ചു.

                Read More

                  തുമെരുദ്ധ: നെല്ല് സംരക്ഷണകേന്ദ്രം സന്ദര്‍ശന ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

                  തുമെരുദ്ധ: നെല്ല് സംരക്ഷണകേന്ദ്രം സന്ദര്‍ശന ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു കുടുംബശ്രീ ജില്ലാമിഷന്‍ തിരുനെല്ലി സി.ഡി.എസിന്റെ സഹകരണത്തോടെ ഗോത്ര സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അടുമാരി പാടശേഖരത്തില്‍ സംഘടിപ്പിക്കുന്ന ബത്ത ഗുഡെ നെല്ല് സംരക്ഷണകേന്ദ്രത്തിന്റെ സന്ദര്‍ശന ഫെസ്റ്റ് ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. ബത്ത ഗുഡെ കുടുബശ്രീ ജെ.എല്‍.ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ഏക്കറില്‍ 150 ഓളം വ്യത്യസ്തങ്ങളായ നെല്‍വിത്തുകളാണ് ഉത്പാദിപ്പിക്കുന്നത്. നെല്‍കൃഷി, വ്യത്യസ്തങ്ങളായ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനായി ഡിസംബര്‍ 31 വരെ…

                  Read More

                    220 -ാമത് പഴശ്ശിദിനാചരണം; ജനകീയ പങ്കാളിത്തമാണ് പഴശ്ശി സമരത്തിന്റെ പ്രസക്തിയെന്ന് ഡോ. പി.ജെ വിൻസന്റ്

                    220 -ാമത് പഴശ്ശിദിനാചരണം; ജനകീയ പങ്കാളിത്തമാണ് പഴശ്ശി സമരത്തിന്റെ പ്രസക്തിയെന്ന് ഡോ. പി.ജെ വിൻസന്റ്   പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി പഴശ്ശി കുടീരത്തിൽ 220-ാമത് പഴശ്ശി ദിനാചരണം നടത്തി. എഴുത്തുകാരനും ഗവേഷകനുമായ രാമചന്ദ്രൻ കണ്ടാമല പഴശ്ശി ദിനാചരണം ഉദ്ഘാടനം ചെയ്തു. കർഷകരെയും ഗോത്ര വർഗ്ഗക്കാരെ യും അണിനിരത്തി പഴശ്ശി നടത്തിയ പോരാട്ടം ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രാധാന്യത്തോടെ അടയാളപ്പെടുത്തണമെന്നും പഴശ്ശി സമരത്തിന്റെ പ്രസക്തി ജനകീയ പങ്കാളിത്തമായിരുനെന്നും മുഖ്യപ്രഭാഷണത്തിൽ ചരിത്രകാരൻ ഡോ പി.ജെ വിൻസൻ്റ് പറഞ്ഞു….

                    Read More

                      വയനാട് ഫ്ളവർ ഷോ നാളെ തുടങ്ങും: എ.ഐ. റോബോട്ടിക് ഷോയും ഉണ്ടാകും.  

                        കൽപ്പറ്റ:വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിലാണ് പുഷ്പോത്സവം നടക്കുന്നത് .   പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, എ.ഐ.റോബോർട്ടിക് ഷോ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് വയനാട് ഫ്ളവർ ഷോ നടക്കുന്നത്.   നാളെ വൈകുന്നേരം അഞ്ച് മണിക്ക് വയനാട് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി പ്രസിഡണ്ട് കൂടിയായ ജില്ലാ…

                      Read More