സ്റ്റേറ്റ് സബ് ജൂനിയർ നെറ്റ്മ്പോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി

പനമരം : 30ാമത് സ്റ്റേറ്റ് സബ് ജൂനിയർ നെറ്റ്മ്പോൾ ചാമ്പ്യൻഷിപ്പിന്റെയും ഒന്നാമത് മിക്സഡ് ചാമ്പ്യൻഷിപ്പിന്റെയും ഉദ്ഘാടനം പനമരം ഗവർമെൻറ് ഹയർ സെക്കൻഡറി സ്ക്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു, ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡണ്ട് നിസാർ കമ്പ അദ്ധ്യക്ഷത വഹിച്ചു, 14 ജില്ലകളിൽ നിന്നായി 36 ടീമുകളിലായി 700 ൽ പരം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട് ചടങ്ങിൽ സ്റ്റേറ്റ് നെറ്റ്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് നജ്മുദ്ധീൻ റിപ്പോർട്ട്…

Read More

പാഠ്യപദ്ധതിയില്‍ കല-കായിക-ആരോഗ്യ വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്നത് പ്രശംസനീയം 

ബത്തേരി: ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുത്തുന്നത് പ്രശംസനീയമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. പാഠപുസ്തക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിട്ട്യൂട്ടില്‍ നടന്ന ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യ പദ്ധതിയിലെ പൊതു സമീപനം, ഭാഷാ സാഹിത്യം, വിലയിരുത്തല്‍, ഭരണഘടനാ മൂല്യങ്ങള്‍, സാമൂഹ്യ ശാസ്ത്രം, സാങ്കേതിക വിദ്യാഭ്യാസം, കലാ -കായിക വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ പൊതുചര്‍ച്ച നടന്നു.   പുതിയ പാഠ്യ പദ്ധതിയിലൂടെ കൂടുതല്‍ സൗകര്യപ്രദവും…

Read More

വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു

പനമരം : പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. പനമരം പുതിയ നിരത്തുമ്മൽ സിദ്ധഖിന്റെ മകൻ മുഹമ്മദ് സിനാൻ (16) ആണ് മരിച്ചത്. *ഇന്ന് രാവിലെ 11 മണിയോടെ സ്കൂളിൽ ഫുട്ബോൾ പരിശീലനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.* മാതാവ് : ലൈല. സഹോദരങ്ങൾ : ജസീൽ, ഷഹന.

Read More

ബൈക്കപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

  കൽപറ്റ: ബൈക്കപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. ബത്തേരി  -പുൽപ്പള്ളി റൂട്ടിൽ കുറച്ച്   സമയങ്ങൾക്ക് മുമ്പാണ് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ  ബൈക്ക് യാത്രികൻ കണ്ണൂർ സ്വദേശി സുബിൻ (23)നെ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. KL 78 C 286l നമ്പർ ബൈക്കാണ് അപകടത്തിൽ പെട്ടത്.  

Read More

    റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

    റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ     റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ബാങ്ക്സ് മെഡിക്കൽ കൺസൽട്ടന്റ് (BMC) തസ്തികയിൽ ഒഴിവ്. അപേക്ഷകൾ പൂരിപ്പിക്കുന്നതിനുള്ള അവസാന തീയതി റിസർവ് ബാങ്ക് (ആർബിഐ) നീട്ടിയിട്ടുണ്ട്. പാർട്ട് ടൈം ബിഎംസിയിലെ രണ്ട് തസ്തികകളിലേക്ക് 2025 ഒക്ടോബർ 13 ന് ബാങ്ക് നേരത്തെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു, അവസാന തീയതി 2025 നവംബർ 14 ന് ആയിരുന്നു. എന്നാൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ 2025 നവംബർ 28…

    Read More

    “ബയോ പാർക്ക്” നിർമ്മാണത്തിന്റെ ഉദ്ഘാടനം നടത്തി

    എടവക : എടവക ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് എം.സി.എഫ് പരിസരത്ത് നടപ്പിലാക്കിയ “ബയോ പാർക്ക്” നിർമ്മാണത്തിന്റെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ് കുട്ടി ബ്രാൻ നിർവഹിച്ചുപ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ , വാർഡ് മെമ്പർ ഉഷ വിജയൻ എന്നിവർ സംസാരിച്ചു.

    Read More

      കെ.എസ്.ആർ.ടി.സി തടഞ്ഞ് അതിക്രമം; യുവാവ് പിടിയിൽ

      മേപ്പാടി: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും ഭീഷണിപ്പെടുത്തുകയും ചില്ല് തകർക്കുകയും ചെയ്തയാൾ പിടിയിൽ. പുത്തുമല, മമ്മിക്കുന്ന് ഉന്നതിയിലെ രാമു(38)വിനെയാണ് തിങ്കളാഴ്ച മേപ്പാടി പോലീസ് കള്ളാടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 28.06.2026 തീയതി വൈകീട്ടോടെ ചൂരൽമല ഭാഗത്ത് നിന്നും കൽപ്പറ്റയിലേക്ക് വന്ന ബസ്സ് കമ്പനിക്കട സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റവേയാണ് സംഭവം. വാഹനം തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും അസഭ്യം പറയുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്‌ത ഇയാൾ ചില്ല് എറിഞ്ഞു പൊട്ടിച്ച് 4000 രൂപയുടെ നഷ്ടം വരുത്തുകയും…

      Read More

        കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ വയനാടിൻ്റെ രക്ഷയ്ക്ക് എത്തണം.വയനാടിനെ ഒറ്റപ്പെടുത്തരുത് .ബദൽ പാതകൾ യാഥാർത്ഥ്യമാക്കണം: ബദൽ റോഡ് വികസന സമിതി

        കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ വയനാടിൻ്റെ രക്ഷയ്ക്ക് എത്തണം.വയനാടിനെ ഒറ്റപ്പെടുത്തരുത് .ബദൽ പാതകൾ യാഥാർത്ഥ്യമാക്കണം, ബദൽ റോഡ് വികസന സമിതി നാളിതുവരെ കാണാത്ത ഗുരുതരമായ സുരക്ഷാ ഭീഷണിയും മണ്ണിടിച്ചിലും, ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഗതാഗത തടസവും ഒറ്റപ്പെടലും അനുഭവപ്പെടുന്ന, 8 ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന ആസ്പിരേഷൻ ജില്ലയായ വയനാടിന്റെ സമഗ്ര രക്ഷയ്ക്ക് കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ ഉടനടി എത്തണമെന്ന് പടിഞ്ഞാറത്തറ- പൂഴിത്തോട് ബദൽ പാത,മൈസൂർ- പുറക്കാട്ടിരി ഗ്രീൻഫീൽഡ് ഹൈവേ വികസന സമിതി നേതാക്കൾ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ല രൂപീകൃതമായിട്ട് 45 വർഷങ്ങൾ…

        Read More

          മുഹറം കാമ്പയിനിന് തുടക്കമായി

          കല്‍പ്പറ്റ: ഇസ്‌ലാമിക ചരിത്രത്തിലെ വഴിത്തിരിവിന് സാക്ഷ്യം വഹിച്ച ഹിജ്‌റയുടെ സന്ദേശവും ഒന്നാം മാസമായ മുഹറത്തിന്റെ പ്രാധാന്യവും പുതുതലമുറയിലെത്തിക്കുന്നതിനായി ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച മുഹറം കാമ്പയിനിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 300 ഓളം മദ്‌റസകളില്‍ സ്‌പെഷല്‍ അസംബ്ലി നടത്തി സന്ദേശം കൈമാറി. ചരിത്ര പഠനത്തിനുതകുന്ന വിവിധ പരിപാടികള്‍ കാമ്പനിനിന്റെ ഭാഗമായി നടത്തും. സ്‌പെഷല്‍ അസംബ്ലികളുടെ ജില്ലാതല ഉദ്ഘാടനം പറളിക്കുന്ന് ഇസത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ എസ്‌കെജെഎം ജില്ലാ സെക്രട്ടറി ഹാരിസ് ബാഖവി നിര്‍വഹിച്ചു. ഖത്തീബ് ശുഐബ് വാഫി അല്‍ യമാനി…

          Read More

            ഇന്ത്യന്‍ പൗരത്വം ഉണ്ടായിട്ടും നാടുകടത്തി, ഗര്‍ഭിണിയെയും മകനെയും സുപ്രീം കോടതി നിര്‍ദേശത്തിന് പിന്നാലെ തിരിച്ചെത്തിച്ചു

            ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗര്‍ഭിണിയെയും മകനെയും തിരികെ എത്തിച്ചു. കഴിഞ്ഞ ദിവസം ഇരുവരെയും തിരികെയെത്തിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിന് നല്‍കിയിരുന്നു.   മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ജൂണ്‍ 27നായിരുന്നു രാജ്യത്ത് അനധികൃതമായി കടന്ന് കയറി എന്ന് ആരോപിച്ച് സോണാലിയും കുടുംബവുമുള്‍പ്പെടെ ആറ് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്.   എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ…

            Read More