അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിയ നേട്ടങ്ങളുമായി പൊഴുതന ഗ്രാമപഞ്ചായത്ത്

    അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിയ നേട്ടങ്ങളുമായി പൊഴുതന ഗ്രാമപഞ്ചായത്ത് -പൊഴുതന ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് നടന്നു അടിസ്ഥാന ആവശ്യങ്ങളായ പാർപ്പിടം, കുടിവെള്ളം, യാത്രാ സൗകര്യങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി മുന്നേറ്റങ്ങൾ കൈവരിച്ച വികസന പദ്ധതികളുമായി പൊഴുതന ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്. പൊഴുതന റാഷ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. തോട്ടം തൊഴിലാളികളും ഗോത്ര വിഭാഗ ജനതയും തിങ്ങി പാർക്കുന്ന പൊഴുതനയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതികൾക്ക് മുൻഗണന നൽകിയതായി പ്രസിഡന്റ്…

    Read More

    മികച്ച വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് ഗോമിത്ര പുരസ്‌ക്കാരം

    കൽപ്പറ്റ : മൃഗസംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വെറ്ററനറി ഡോക്ടര്‍മാര്‍ക്ക് കേരള ഫീഡ്സിന്റെ ആഭിമുഖ്യത്തില്‍ ഗോമിത്ര പുരസ്‌കാരം നല്‍കുമെന്ന് മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. വിവിധ മാനദണ്ഡങ്ങളുടെയും കര്‍ഷകര്‍ക്ക് ഗുണപ്രദമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌ക്കാരം നല്‍കുക. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സയന്‍സ് കോണ്‍ഗ്രസ്സില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. പുതിയ കാലഘട്ടത്തില്‍ വെറ്ററിനറി സയന്‍സിന്റെ അനന്തസാധ്യതകള്‍ എന്ന വിഷയത്തിലാണ് സയന്‍സ് കോണ്‍ഗ്രസ് നടക്കുന്നത്….

    Read More

      എൻ. ഹംസ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

      കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥിയായ എൻ. ഹംസ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രവർത്തകരും നേതാക്കളും ചേർന്ന ആവേശകരമായ റാലിയുടെ പശ്ചാത്തലത്തിലാണ് നോമിനേഷൻ സമർപ്പണം നടന്നത്. സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ, ജില്ലാ പ്രസിഡന്റ് എ യൂസുഫ്, ജില്ലാ ജനറൽ സെക്രട്ടറി എൻ.ഹംസ, ജില്ലാ കമ്മിറ്റിയംഗം അഡ്വ:കെ എ അയ്യൂബ് എന്നിവരെ നേതൃത്വത്തിലാണ് നോമിനേഷൻ സമർപ്പിച്ചത്. മണ്ഡലത്തിലെ വിവിധ ജനപ്രശ്നങ്ങൾ പരിഹരിക്കുകയും വികസന…

      Read More

      മുണ്ടക്കൈ ദുരന്തം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ യുഡിഎഫ് ധർണ്ണ നടത്തി

      മാനന്തവാടി: മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തിനെതിരെ യുഡിഎഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ധർണ സമരം നടത്തി. ദുരന്ത സമയത്ത് മുണ്ടകൈ യിൽ എത്തുകയും ജനങ്ങളെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പറഞ്ഞ് കബിളിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേന്ദ്രസർക്കാർ ദുരന്തമില്ലാത്ത ഇടങ്ങളിൽ ദുരന്തനിവാരണത്തിനായി കോടികൾ നൽകുകയും വയനാട്ടിലെ ജനതയോട് മുഖം തിരിഞ്ഞു നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേരളത്തിലെ സർക്കാർ മുണ്ടക്കൈ ദുരന്തത്തിന്റെ പേരിൽ സർക്കാരിന് പണം കണ്ടെത്താനുള്ള ഒരു മാർഗമായി ഉപയോഗിക്കുകയും ചെയ്തു…

      Read More

        നീറ്റിൽ ഉന്നത വിജയം നേടിയ ശാദിയ പി.കെ.യെ ആദരിച്ചു

        പനമരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ഉന്നത വിജയം നേടിയ ശാദിയ പി.കെ.യെ കൈതക്കൽ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ശാദിയയുടെ നേട്ടം പ്രദേശത്തിനാകെ അഭിമാനകരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കൈതക്കൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ മുതിർന്ന മുസ്ലിം ലീഗ് നേതാവ് പി.കെ. പോക്കർ ഹാജി ശാദിയയ്ക്ക് സ്നേഹോപഹാരം കൈമാറി. കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ശാഖാ പ്രസിഡന്റ്…

        Read More

          ഷിംജിതയ്ക്ക് ജാമ്യമില്ല, ഹര്‍ജി തള്ളി; റിമാൻഡിൽ തുടരും

          കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഷിംജിത റിമാൻഡിൽ തുടരും.   കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതിയായ ഷിംജിത സാക്ഷികളെ സ്വാധീനിക്കുമെന്നും കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ മെഡിക്കല്‍ കോളജ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിശോധിച്ച കോടതി…

          Read More

          ഇബ്‌നു ബാസിന് യൂത്ത് ഐക്കണ്‍ അവാര്‍ഡ്

          മീനങ്ങാടി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് ഉണര്‍വ് ഏകദിന കാമ്പയിനിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ആരോഗ്യ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഇബ്‌നു ബാസിനു ലഭിച്ചു. ആരോഗ്യ, വ്യാപാര മേഖലകളിലെ വ്യത്യസ്തങ്ങളായ സേവന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മൂന്നാനക്കുഴി വാളവയല്‍ ശാന്തിധാരയില്‍ നടത്തിയ ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്് പ്രസിഡന്റ് ഡോ.തോമസ് മാത്യു പുരസ്‌കാര സമര്‍പ്പണം നടത്തി. സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍, യൂത്ത് വിംഗ്…

          Read More

            വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; അഗ്നി രക്ഷാ സേനാ രക്ഷകരായി

            ബത്തേരി: സുൽത്താൻ ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്ത് റഹ്മത്ത് നഗർ പുളിക്കൽ സക്കീനയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് വ്യാഴാഴ്ച വൈകുന്നേരം ലീക്കായി തീപ്പിടിച്ചത്. സിലിണ്ടർ പുറത്ത് എത്തിച്ച് പ്രത്യേക രീതിയിൽ കമഴ്ത്തി വെച്ച് തീ അണയ്ക്കുകയായിരുന്നു. ബത്തേരി അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ അർജുൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവദാസൻ, മാർട്ടിൻ, മുകേഷ്, സുധീഷ്, ശ്യാം കുരിയൻ, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

            Read More

              തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ: ടി സിദ്ധിഖ്

              കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ രണ്ടാംതവണ ജനവിധി തേടുന്ന അഡ്വ. ടി സിദ്ധിഖിന് ആവേശോജ്വല സ്വീകരണമൊരുക്കി യു ഡി എഫ് പ്രവര്‍ത്തകര്‍. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകിട്ട് അഞ്ചുമണിയോടെ കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും അഡ്വ. ടി സിദ്ധിഖ് എം എല്‍ എയെ സ്വീകരിച്ച് നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ടൗണില്‍ റോഡ്‌ഷോ നടത്തി. റോഡ്‌ഷോയെക്കിടെ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സ്ഥാനാര്‍ഥിയെ ഷാളണിയിച്ച് ആശിര്‍വദിക്കാനായി എത്തിയത്. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിക്ക്…

              Read More

                സ്വാഗതസംഘം രൂപീകരിച്ചു

                തരിയോട്  : 2025 നവംബർ 11, 12, 13 തീയതികളിലായി തരിയോട് നിർമ്മല ഹൈസ്കൂളിൽ വച്ച് നടത്തപ്പെടുന്ന വൈത്തിരി സബ്ജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വൈത്തിരി എ.ഇ.ഒ ശ്രീ ബാബു ടി യുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ജോബി മാനുവൽ സ്വാഗതം പറഞ്ഞ യോഗത്തിന് പിടി എ പ്രസിഡന്റ് ശ്രീ ഡെൻസി ജോൺ അധ്യക്ഷത നിർവഹിച്ചു. കലോത്സവ ജോയിന്റ് കൺവീനർ ശ്രീ സജി…

                Read More