സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ്…

Read More

ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ സോക്കർ സ്റ്റാർ വള്ളിയൂർക്കാവ് ജേതാക്കൾ

മാനന്തവാടി : സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയോടനുബന്ധിച്ച് ‘മയങ്ങില്ല കേരളം’ പദ്ധതിയുടെ ഭാഗമായി ‘ലഹരിക്കെതിരെ കായിക ലഹരി’ എന്ന ആപ്തവാക്യം മുൻനിർത്തി മാനന്തവാടി താലൂക്കിലെ 12 ഓളം ഉന്നതി നിവാസികളെ ഉൾപ്പെടുത്തി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് കൗൺസിലർ ശരണ്യ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. 12 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ യങ് ബോയ്സ് എഫ് സി തിരുനെല്ലിയെ കീഴടക്കി…

Read More

മാനന്തവാടി നഗരസഭാ ഓഫീസ് പുതിയ കെട്ടിടത്തില്‍

മാനന്തവാടി : ക്ലബ് കുന്നില്‍ നിര്‍മിച്ച പുതിയ നഗരസഭ കെട്ടിടം ഉഷ വിജയന്‍ എം എൽ എ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ് ക്ലബ്ബ്കുന്നിലേക്ക് മാറ്റിയത്. നഗരസഭാ വികസന പദ്ധതി വിഹിതവും തനത് ഫണ്ടും വിനിയോഗിച്ച് 15000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മിച്ചത്. നഗരസഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്, കുടുംബശ്രീ, ഹരിതകര്‍മ സേന, തൊഴിലുറപ്പ്, ആരോഗ്യ വിഭാഗം, പൊതുമരാമത്ത്, റവന്യു തുടങ്ങിയ മുഴുവന്‍ വിഭാഗങ്ങളും ഒറ്റ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കും….

Read More

    ചായ നൽകിയില്ല; മലപ്പുറത്ത് ഭർതൃമാതാവ് യുവതിയെ വെട്ടിക്കൊന്നു

    മലപ്പുറം∙ ചായ ചോദിച്ചിട്ട് നൽകാത്തതിന് മുപ്പതുകാരിയെ ഭർതൃമാതാവ് വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജിതയാണ് മരിച്ചത്. ഭർതൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലവട്ടം ചോദിച്ചിട്ടും ചായ തരാത്തതാണ് വെട്ടാൻ കാരണമെന്ന് പൊലീസ് പിടിയിലായ ശാന്ത പൊലീസിനോട് പറഞ്ഞു.   രജിതയുടെ മക്കൾ നോക്കിനിൽക്കെയാണ് കത്തികൊണ്ടു പലവട്ടം വെട്ടിയത്. ഇന്നു രാവിലെയാണു സംഭവം. കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രജിതയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ.

    Read More

    സമാപൻ സമാരോഹ്’ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപഹാരം സ്വീകരിച്ചു

    കൽപ്പറ്റ: ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതി സമ്പൂർണ്ണത അഭിയാൻ ജില്ലാതല പ്രഖ്യാപനം, ‘സമാപൻ സമാരോഹ്’ പരിപാടിയിൽ വെച്ച് മികച്ച രീതിയിൽ സമ്പൂർണ്ണത അഭിയാൻ പൂർത്തീകരിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരിൽ നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ കലക്ടർ ഡി. ആർ മേഗശ്രീ ഐ.എ.എസ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കെ രാജേഷ്,ആസ്പിരേഷനൽ ബ്ലോക്ക് ഫെലോ റോഷൻ രാജ് എന്നിവർ മികച്ച…

    Read More

    ‘യുവത’ പുസ്തകവണ്ടി യാത്ര തിരിച്ചു.

    പെരുമ്പാവൂർ: വയനാട് പ്രകൃതിക്ഷോഭത്തില്‍ തകർന്ന സ്കൂള്‍ ലൈബ്രറി പുനരുദ്ധരിക്കാൻ കഥാപുസ്തകങ്ങളുമായി വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനാശാല ‘യുവത’ പുസ്തകവണ്ടി യാത്ര തിരിച്ചു. പൊതുജനങ്ങളില്‍ നിന്ന് സംഭാവനയായും പുസ്തക ചലഞ്ചിലൂടെയും സ്വരൂപിച്ച പണം ഉപയോഗിച്ച്‌ വാങ്ങിയ പുസ്തകങ്ങളും യുവതയുടെ പ്രത്യേക ബുക് സ്റ്റാള്‍ വഴി സമാഹരിച്ച പുസ്തകങ്ങളുമായാണ് പുസ്തകവണ്ടി വയനാട്ടിലേക്ക് എത്തുന്നത്. ഏകദേശം 55,000 രൂപയുടെ പുതിയ പുസ്തകങ്ങളാണ് സമാഹരിച്ചിട്ടുള്ളത്. പുസ്തക വണ്ടി മന്ത്രി പി./രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് മേപ്പാടിയില്‍ നടക്കുന്ന സ്കൂള്‍ പ്രവേശനോത്സവത്തില്‍…

    Read More

      കുഴിനിലം തടയണയില്‍ യുവാവ് മുങ്ങിമരിച്ചു.

      മാനന്തവാടി: കുഴിനിലം തടയണയില്‍ യുവാവ് മുങ്ങിമരിച്ചു. ഇന്നു വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയാണെന്നാണ് കരുതുന്നത്. നീന്തുന്നതിനിടെ യുവാവ് മുങ്ങിപ്പോകുകയായിരുന്നു. അഗ്നി-രക്ഷാസേനയുടെ സ്‌കൂബ ടീം 20 അടി താഴ്ചയില്‍നിന്നാണ് യുവാവിനെ പുറത്തെടുത്തത്. അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

      Read More

      സംസ്‌കാര ഫുട്ബോൾ പ്രീമിയർ ലീഗ്; ലോഗോ പ്രകാശനം ചെയ്തു

      പടിഞ്ഞാറത്തറ: ഷെയ്ഖ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറിൽ പടിഞ്ഞാറത്തറ സംസ്ക‌ാര ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സംസ്‌കാര ഫുട്‌ബോൾ പ്രീമിയർ ലീഗ് നാലാം എഡിഷൻ്റെ ലോഗോ പ്രകാശനം ചെയ്തു‌. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ ക്ലബ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ പ്രശസ്ത സിനിമാതാരം അനുസിത്താര ലോഗോ പ്രകാശനം ചെയ്തു. വരുന്ന ഏപ്രിൽ 21 മുതൽ 26 വരെ തീയതികളിൽ പടിഞ്ഞാറത്തറ പഞ്ചായത്ത് മിനി ‌സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുക

      Read More

      കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി

      മാനന്തവാടി : ഏകദേശം 87 അടി താഴ്ചയുള്ള കിണറ്റില്‍ വീണ പശുക്കിടാവിനെ അഗ്നി-രക്ഷാസേന സുരക്ഷിതമായി കരകയറ്റി. കുറുക്കന്‍മൂല നടുക്കര ജേക്കബിന്റെ കിണറ്റിലാണ് ഒരു വയസുള്ള പശുക്കിടാവ് ഇന്നു രാവിലെ വീണത്. അഗ്നി-രക്ഷാസേനാംഗം കയര്‍ കെട്ടി സാഹസികമായി കിണറ്റില്‍ ഇറങ്ങിയാണ് പശുക്കിടാവിനെ രക്ഷപ്പെടുത്തിയത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ പി.വി. വിശ്വാസ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഐ. ജോസ്, സേനാംഗങ്ങളായ കെ. രമേശ്, മനു അഗസ്റ്റിന്‍, പി.കെ. രാജേഷ്, കെ. ശ്രീകാന്ത്, എം.ബി. ബിനു, ഇ.ജെ. ബാബുമോന്‍…

      Read More

      വന്യ ജീവി വാരാഘോഷം: പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു

      ഇരുളം: ഫോറസ്ററ് സ്റ്റേഷന് കീഴിൽ വന്യ ജീവി വാരാഘോഷത്തിന്റെ ഭാഗമായി ഇരുളം- പോകലമാളം റോഡരികിലെയും ചേലകൊല്ലി ഭാഗങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്റ്റേഷൻ സ്റ്റാഫിന്റെയും നാട്ടുകാരുടെയും സഹായത്തോടെ നീക്കം ചെയ്തു. ഇരുളം ഫോറസ്ററ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ചു ഫോറസ്ററ് ഓഫീസർ കെ. പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. ഐ. റിയാസ് അധ്യക്ഷത വഹിച്ചു.. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി. ഡി. ജോസഫ് സ്വാഗതവും പറഞ്ഞു. സെക്ഷൻ ഫോറസ്ററ് ഓഫീസർമാരായ എം….

      Read More