കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക് -കൃഷി പണിയ്ക്ക് ആളെ കിട്ടാത്തതും കാർഷിക ഉപകരണങ്ങളുടെ അമിത വാടകയ്ക്കും പരിഹാരമായി കാർഷിക തൊഴിൽ സേന ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന.   കൃഷിക്ക് ഏറ്റവും അനിവാര്യമായ തൊഴിലാളികളുടെ സഹായവും വിവിധ കാർഷികോപകരണങ്ങളുടെ താങ്ങാവുന്ന നിരക്കിലുള്ള ലഭ്യതയും തടസമില്ലാതെ…

Read More

സുമനസുകളുടെ സഹായം തേടുന്നു

തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ പനവല്ലി ഏഴാം വാർഡ് കാളിന്ദി ഉന്നതിയിൽ താമസിക്കുന്ന ഷാജി പുഷ്പ ദമ്പതികളുടെ മകൻ അഭിഷേക് ഒരു വർഷക്കാലമായി ബ്ലഡ് ക്യാൻസർ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.16 വയസ്സു മാത്രം പ്രായമുള്ള പയ്യമ്പള്ളി സെന്റ് കാതറിൻ എച്ച്എസ്എസ് പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ അഭിഷേകിന് അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. 30 ലക്ഷം രൂപ വരെ ചിലവ് വരും എന്നാണ് ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത്. കൂലിപ്പണിക്കാരായ ഈ നിർധന…

Read More

മുത്തങ്ങയിൽ ഗ്രീൻലവേഴ്സ് മഴക്യാമ്പ് നടത്തി

മുത്തങ്ങ: ആഗസ്ത് 15, 16, 17 തീയതികളിലായി മുത്തങ്ങ ഗവ. എൽ. സ്കൂളിൽവച്ച് നടന്ന പഴശ്ശി ഗ്രന്ഥാലയം ഗ്രീൻവേഴ്സിന്റെ ത്രിദിന മഴ ക്യാമ്പിന് സമാപനമായി. പതിനഞ്ചാം തീയതി മുത്തങ്ങ ഡപ്യൂട്ടിറെയിഞ്ച് ഓഫീസർ കെ കെ സുന്ദരൻ മഴക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി 21 ഓളം പരിസ്ഥിതി സ്നേഹികൾ ക്യാംപിൽ പങ്കാളികളായി. മഴ അനുഭവങ്ങൾ, ആനകളെക്കുറിച്ചുള്ള മുനീർ തോൽപ്പെട്ടിയുടെ ക്ലാസ്സ്, കാട്ടിലേക്കുള്ള ട്രക്കിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെട്ട വ്യത്യസ്തതയുള്ള ക്യാമ്പായിരുന്നു മുത്തങ്ങയിലേത്. പ്രദേശവാസിയായ ലെനീഷ്…

Read More

ഉമ്മുൽ ഖുറാ അക്കാദമി: 2025-26 വർഷത്തേക്കുള്ള കമ്മിറ്റി നിലവിൽ വന്നു.

പടിഞ്ഞാറത്തറ: മത ഭൗതിക സമന്വയ വിദ്യാഭാസ രംഗത്ത് മികച്ചു നിൽക്കുന്ന ഉമ്മുൽ ഖുറ അക്കാദമി പ്രവത്തക സമിതി പുനഃസംഘടിപ്പിച്ചു. പ്രസിഡൻറ്: കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ജനറൽ സെക്രട്ടറി: അബ്‌ദുൽ മജീദ് സഖാഫി പടിഞ്ഞാറത്തറ, ട്രഷറർ: ശറഫുദ്ധീൻ ഹാജി കുന്നുമ്മലങ്ങാടി. വൈസ് പ്രസിഡന്റുമാർ: കെ കെ മമ്മൂട്ടി മദനി തരുവണ, കെ എം ഷഫീഖ് ഹാജി പടിഞ്ഞാറത്തറ, എൻ കെ മൊയ്തുട്ടി പടിഞ്ഞാറത്തറ. സെക്രട്ടറിമാർ: അസീസ് മാസ്റ്റർ കളത്തിൽ, പി. അബൂബക്കർ, മുജീബ് ഷെയ്ഖ്….

Read More

‘ശ്രേഷ്ഠ ഇടയൻ’ പ്രത്യേക പതിപ്പ് പ്രകാശനം നാളെ

കൽപറ്റ: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയെക്കുറിച്ച് എം.ജെ. എസ്.എസ്. എ മലബാർ ഭദ്രാസനം പ്രസിദ്ധീകരിക്കുന്ന ശ്രേഷ്ഠ ഇടയൻ എന്ന പ്രത്യേക പതിപ്പിൻ്റെ പ്രകാശനം നാളെ നടക്കുമെന്ന് സൺഡേ സ്കൂൾ ഭദ്രാസന വൈ. പ്രസിഡൻ്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. മൂലങ്കാവ് സെൻ്റ് ജോൺസ് യാക്കോബായ പള്ളി അങ്കണത്തിൽമലബാർ ഭദ്രാസനം ശ്രേഷ്ഠ കാതോലിക്കാ ബാവക്ക് ഒരുക്കുന്ന അനുമോദന യോഗത്തിലാണ്പ്രകാശനം നടക്കുക .പൗലോസ്…

Read More

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും -മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ   ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി).   ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ നിർമിച്ച 24 വീടുകളടങ്ങിയ ഭവന സമുച്ചയത്തിനൊപ്പമാണ് സൗരോർജജവും കാറ്റാടിപാടവും പ്രയോജനപ്പെടുത്തുന്നത്.   വീട് നിർമിക്കുക എന്നതിന് ഉപരിയായി പകൽ…

Read More

രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജിവെക്കണം: രാഷ്ട്രീയ യുവജനതാദള്‍

കല്‍പ്പറ്റ: യുവതികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജ്യവെക്കാന്‍ തയ്യാറാവണമെന്ന് രാഷ്ട്രീയ യുവജനതാദള്‍ ആവശ്യപ്പെട്ടു.പ്രതിഷേധ പ്രകടനത്തിനും രാഹുല്‍ മാങ്കൂട്ടത്തിന്റെ കോലം കത്തിക്കലിനും ആര്‍ വൈ ജെ ഡി ജില്ലാ പ്രസിഡണ്ട് പി പി ഷൈജല്‍, സംസ്ഥാന സെക്രട്ടറി അജ്മല്‍ സാജിദ്, കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് ഷൈജല്‍ കൈപ്പങ്ങല്‍, നിസാര്‍ പള്ളിമുക്ക്, സീപി റഹീസ്, ഷാജി കുന്നംപറ്റ ,നിശാല്‍ സി, പ്രതീഷ് ചുളുക്ക, നിജില്‍ വെള്ളയങ്കര, റസല്‍ കുണ്ടുകുളം, ഹാറൂണ്‍…

Read More

ജന വിരുദ്ധരായ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ തെരുവുകൾ പ്രക്ഷുബ്ധമാക്കുക – എ. യൂസുഫ്

ജന വിരുദ്ധരായ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ തെരുവുകൾ പ്രക്ഷുബ്ധമാക്കുക – എ. യൂസുഫ് മാനന്തവാടി : ജനാധിപത്യം അട്ടിമറിച്ച് കൃത്യമ വോട്ടുകളിലൂടെ അധികാരത്തിലെത്തി രാജ്യത്തിന്റെ ഭരണഘടനയടക്കം തിരുത്തി മുന്നോട്ട് പോവുന്ന കേന്ദ്ര സർക്കാറിനെതിരെയും കേരളത്തെ കുടിച്ചോറാക്കുന്ന സംസ്ഥാന സർക്കാറിനെതിരെയും തെരുവുകൾ പ്രക്ഷുബ്ധമാക്കണമെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ്.മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന വിരുദ്ധമായ ബില്ലുകൾ ദിനേനെയെന്നോണം പാർലമെന്റിൽ ചുട്ടെടുക്കുകയാണ് മോഡി സർക്കാർ, കേരളത്തിലാവട്ടെ അതി രൂക്ഷമായ വിലക്കയറ്റവും, നികുതി…

Read More

ബ്രഹ്മാകുമാരീസ് മഹാരക്തദാന കാംപയിൻ 23 ന്

ബ്രഹ്മാകുമാരീസ് മഹാരക്തദാന കാംപയിൻ 23 ന് മാനന്തവാടി: പ്രജാപിത ബ്രഹ്മാകുമാരീസ് മാനന്തവാടി ഈശ്വരീയ വിശ്വവിദ്യാലയം വിവിധ സംഘടനകളുടെ സഹകരണത്തോടെ 23-ന് മഹാ രക്തദാന കാംപയിൻ നടത്തും. നാലു പതിറ്റാണ്ടോളം പ്രജാപിത ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ അഡ്‌മിനിസ്ട്രേറ്ററായിരുന്ന രാജയോഗിനി ദാദി പ്രകാശ് മണിയുടെ സ്മൃതിദിനത്തിനു മുന്നോടിയായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ എട്ടുമുതൽ രണ്ടുമണി വരെ നടത്തുന്ന ക്യാമ്പിലൂടെ വയനാട് ഗവ. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലേക്കാണ് രക്തം ദാനം ചെയ്യുക. ജ്യോതിർഗമയ, സേവാഭാരതി, ടീം കനിവ്, ഡബ്ല്യുഎംഒ…

Read More

ഗുഡ് മോണിങ് കലക്ടർ പ്രോഗ്രാം പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം നടത്തി.

പുൽപ്പള്ളി:34- മത് ഗുഡ് മോർണിംഗ് കളക്ടർ പ്രോഗ്രാം പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം നടത്തി. വയനാട് ജില്ലാ കല ക്ടർ മേഘശ്രീ ഐ. എ.എസ് വിജയാ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഒപ്പം പങ്കെടുത്തു. ജീവിത വിജയങ്ങൾ കൈവരിക്കുവാൻ ഒരുങ്ങുന്ന പുതുതലമുറ കലാകായിക മേഖലയിലെ വികസനത്തെക്കുറിച്ചും , വയനാട് ജില്ലയിലെ പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളെക്കുറിച്ചും, എ. ഐ ടെക്നോളജികളുടെ വളർച്ചയെക്കുറിച്ചും കലക്ടറും വിദ്യാർത്ഥികളുമായി ചർച്ച നടത്തുകയുണ്ടായി.ലക്ഷ്മിപ്രിയ, ആൽബിന ദേവനന്ദ കെ ജി…

Read More