പാഠ്യപദ്ധതിയില്‍ കല-കായിക-ആരോഗ്യ വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്നത് പ്രശംസനീയം 

ബത്തേരി: ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുത്തുന്നത് പ്രശംസനീയമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. പാഠപുസ്തക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിട്ട്യൂട്ടില്‍ നടന്ന ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യ പദ്ധതിയിലെ പൊതു സമീപനം, ഭാഷാ സാഹിത്യം, വിലയിരുത്തല്‍, ഭരണഘടനാ മൂല്യങ്ങള്‍, സാമൂഹ്യ ശാസ്ത്രം, സാങ്കേതിക വിദ്യാഭ്യാസം, കലാ -കായിക വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ പൊതുചര്‍ച്ച നടന്നു.   പുതിയ പാഠ്യ പദ്ധതിയിലൂടെ കൂടുതല്‍ സൗകര്യപ്രദവും…

Read More

സ്വതന്ത്ര കർഷക സംഗം കർഷകരെ ആദരിച്ചു.

തരുവണ: ചിങ്ങം ഒന്ന് കർഷക ദിനത്തിൽ മാനന്തവാടി നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഗം കർഷകരെ ആദരിച്ചു. കിണറ്റിങ്ങലെ പഴയ കാല കർഷകനും മുപ്പത് വർഷ കാലം കൃഷി ഭവനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച കാര്യാനിക്കൽ മുഹമ്മദിനെ മണ്ഡലം കർഷക സംഗം പ്രസിഡന്റ് മുതിര മായൻ ഷാൾ അണിയിച്ചു ആദരിച്ചു.തരുവണ സഹകരണ ബാങ്ക് പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ,വെള്ളമുണ്ട സഹകരണ ബാങ്ക് പ്രസിഡന്റ് ജിൻഷാദ് വാരാമ്പറ്റ,കർഷക സംഗം പഞ്ചായത്ത് സെക്രട്ടറി എ.കെ.ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.

Read More

ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം

വരദൂരിർ: ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണ്‍വാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും മൂന്ന് വയസിനു ശേഷം അങ്കണവാടിയിലേക്കും കുട്ടികള്‍ക്കും പ്രവേശനം നല്‍കും. കുരുന്നുകളുടെ സുരക്ഷ ഉറപ്പാക്കി കുട്ടികളെ സ്ഥാപനത്തില്‍ എത്തിച്ച് അമ്മമാര്‍ക്ക് തൊഴില്‍ രംഗത്ത് പ്രവേശിക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. സ്ത്രീകളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാനും വിവിധ തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും പദ്ധതി…

Read More

ചീരാൽ വെള്ളചലിൽ വീണ്ടും പുലി. കോഴികളെ പിടികൂടി.

വെള്ളച്ചാൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. വിജയകുമാർ (കുട്ടൻ) എന്നിവരുടെ വീട്ടിൽ നിന്നും ഇന്നലെ രാത്രി അഞ്ച് കോഴികളെ പുലി പിടിച്ചു. പുലി അടുത്ത തോട്ടത്തിലേക്ക് ചാടി പോകുന്നത് കണ്ടതായി കുട്ടൻ പറഞ്ഞു. ചീരാൽ വെള്ളച്ചാൽ നമ്പ്യാർകുന്ന് പ്രദേശങ്ങളിലായി വന്യമൃഗസല്യം രൂക്ഷമാവുകയാണ്. കഴിഞ്ഞ മൂന്നുമാസത്തോളമായി പ്രദേശത്ത് നിരന്തരം ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നുണ്ട്.

Read More

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എം.ഇ.പി ട്രെയ്നിംഗ് ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട : മുഅല്ലിം ശാക്തീകരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എം.ഇ.പി ട്രെയ്‌നിംഗിന്റെ തരുവണ റേഞ്ച് തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. അൽ ഫുർഖാൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിക്ക് അബ്ദുൽ ഗഫൂർ സഖാഫി വിളയിൽ നേതൃത്വം നൽകി. ഇബ്രാഹിം സഖാഫി,ഹാരിസ് ഇർഫാനി,റഷീദ് ഉലൂമി, ഉസ്മാൻ മുസ്‌ലിയാർ, മജീദ് മുസ്‌ലിയാർ എം.സി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

മാനന്തവാടി: അഹല്യ ഐ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുഴിനിലം പ്രതിധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കുഴിനിലത്ത് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ ചികിത്സ തേടി മാനന്തവാടി നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാർ ലേഖ രാജീവൻ കൗൺസിലർമാരായ എം നാരായണൻ, ഷീജ മോബി, ക്ലബ്‌ പ്രസിഡന്റ് സലാം കുഴിനിലം , റ്റി വി വിനീഷ് എന്നിവർ നേതൃത്വം നൽകി ഡോക്റ്റർ പ്രഭാകരൻ , ജിനി അനാമിക, ആദിത്യ എന്നിവർ രോഗികളെ പരിശോദിച്ച്…

Read More

ന്യൂനപക്ഷ കമ്മീഷന്റെ സേവനങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തണം

ന്യൂനപക്ഷ കമ്മീഷന്റെ സേവനങ്ങളും സാധ്യതകളും ജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി റോസ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി തുടങ്ങി വിജ്ഞാപനം ചെയ്യപ്പെട്ട മുഴുവന്‍ ന്യൂനപക്ഷക്കാരുടെയും സമഗ്ര ക്ഷേമം, പുരോഗതി ലക്ഷ്യമാക്കിയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും ജില്ലയിലെ ന്യൂനപക്ഷ വിഭാഗക്കാര്‍ കമ്മീഷന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. റോഡ് നിര്‍മ്മാണത്തിലെ അപാകത, ഭൂമിയുടെ കൈവശവകാശ രേഖ ലഭ്യമാക്കല്‍, സ്വയം…

Read More

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു.

അക്കാദമിക തലത്തിൽ മികച്ച നേട്ടങ്ങൾ ലക്ഷ്യം വെച്ചുകൊണ്ട് കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നടപ്പാക്കുന്ന AURA 2025 – 26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിയേയും ഒരു യൂണിറ്റ് ആയി പരിഗണിച്ചു കൊണ്ടുള്ള വ്യക്തിഗത പഠനപിന്തുണയും വായന പരിപോഷണവും രക്ഷാകർതൃ വിദ്യാഭ്യാസവും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. പി ടി എ പ്രസിഡണ്ട് ബഷീർ ടി കെ…

Read More

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികളുടെ കലാപരിപാടികളും മുതിർന്നവരെ ആദരിക്കലും മധുര വിതരണവുമായി സ്വാതന്ത്ര്യദിനാഘോഷം കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. പനമരം ബ്ലോക്ക് ചെയർമാൻ ഷിനു പായോട്, ജില്ലാ ഭാരവാഹികളായ ഷഫീഖ് സി,ജോയ്സി…

Read More

കാരാപ്പുഴ, ബാണാസുര ഡാമുകളിലേക്കുള്ള നീരൊഴുക്കും വർധിച്ചു

അമ്പലവയൽ : ജില്ലയിൽ വീണ്ടും ശക്തമായ മഴ. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ശക്തമായ മഴ ആരംഭിച്ചത്. ഇന്നലെ പകലും മഴ തുടർന്നു. കുറച്ച് ദിവസങ്ങളായി മാറി നിന്ന മഴയാണ് വീണ്ടും പെയ്യാൻ തുടങ്ങിയത്. ജില്ലയിലെ പുഴകൾ, തോടുകൾ, ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. റിസർവോയർ പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാരാപ്പുഴ, ബാണാസുര ഡാമുകളിലേക്കുള്ള നീരൊഴുക്കും വർധിച്ചു. ചിലയിടങ്ങളിൽ ജലാശയങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു. ജില്ലയിൽ ഇത്തവണ വേനൽമഴയോട് ചേർന്ന് തന്നെയെത്തിയ…

Read More