രാസലഹരി ഉപഭോഗത്തിനും വ്യാപനത്തിനും എതിരെ കർശന നടപടി വേണം :പി പി ആലി

കൽപ്പറ്റ: രാസ ലഹരിയുടെ അനിയന്ത്രിതമായ ഉപഭോഗത്തിനും വ്യാപനത്തിനും വിപണനത്തിനുമെതിരെ കർശന നടപടി വേണമെന്ന് കെപിസിസി മെമ്പർ പി പി ആലി. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ലഹരിയിൽ നിന്നും സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്താകമാനം നടന്ന പ്രചരണ പരിപാടികളുടെ ഭാഗമായി കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പ്രദേശങ്ങളിൽ രാസലഹരി ഉപഭോഗത്തെയും വിപണനത്തെയും പ്രതിരോധിക്കാൻ തയ്യാറാവണം. രാസലഹരിയുടെ ഉപയോഗം…

Read More

തൊഴിലുറപ്പ് തട്ടിപ്പ്; വകുപ്പുതല പരിശോധന തുടങ്ങി

മാനന്തവാടി: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ രണ്ടര കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ വകുപ്പുതലത്തിൽ വിശദമായ പരിശോധന ആരംഭിച്ചു. ജില്ല കലക്ടർ ഡി.ആർ. മേഘശ്രീയുടെ നിർദേശപ്രകാരം രൂപവത്കരിച്ച 20 അംഗ സംഘമാണ് പരിശോധന നടത്തുന്നത്.എൻ.ആർ.ഇ.ജി ജില്ല ജോ. പ്രോഗ്രാം കോഓഡിനേറ്റർ പി.സി. മജീദിന്റെ നേതൃത്വത്തിൽ സംഘം കഴിഞ്ഞ 2000-01 മുതൽ 2024-25 വരെയുള്ള അഞ്ചുവർഷത്തെ ഫയലുകളാണ് പരിശോധന വിധേയമാക്കുന്നത്. അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയാൽ 2020ന് മുമ്പുള്ള ഫയലുകളും അന്വേഷണ സംഘം പരിശോധിച്ചേക്കും. എൽ.എസ്.ജി.ഡിയിലെ ഇന്റേണൽ…

Read More

തൊടുവട്ടിയിൽ ഗ്യാസ് കയറ്റി വന്ന ദോസ്ത് വാഹനവും കാറും കൂട്ടിയിടിച്ചു

പുത്തൻകുന്ന് തൊടുവെട്ടി വളവിൽ എച്ച്പി ഗ്യാസിന്റെ ദോസ്ത് വാഹനവും കാറും തമ്മിൽ കൂട്ടിയിടിച്ചു,, പരിക്കേറ്റ രണ്ടു വാഹനത്തിലെയും ഡ്രൈവർമാരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. നൂൽപ്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തി ഗതാഗത ക്രമീകരണങ്ങൾ നടത്തിവരുന്നു

Read More

ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി : ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും ഒന്നാംപോളിംഗ് ഓഫീസർ വോട്ടേഴ്സ് ലിസ്റ്റിൽ ഒപ്പ് വെപ്പിച്ചും രണ്ടാം പോളിങ് ഓഫീസർ വിരലിൽ മഷി പുരട്ടിയും മൂന്നാം പോളിംഗ് ഓഫീസർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽവോട്ട് ചെയ്യിപ്പിച്ചുമാണ് ഇലക്ഷൻ നടത്തിയത്. സ്റ്റുഡൻറ് പോലീസ് കേഡറ്റ് ബൂത്തുകളിലെ സുരക്ഷ ഉറപ്പാക്കി.പ്രിസൈഡിങ് ഓഫീസറായി നിയമിക്കപ്പെട്ട…

Read More

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജമാൽ സഅദി പള്ളിക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. യുവതയുടെ സേവന ഭൂപടം എത്ര വിശാലമാണെന്ന് കർമം കൊണ്ട് അടയാളപ്പെടുത്തിയ പ്രസ്ഥാനമാണ് എസ്.വൈ.എസ്സെന്നും സർഗാത്മക യൗവനത്തെ രാജ്യത്തിന്റെ മതനിരപേക്ഷ സങ്കൽപങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കുമൊപ്പം മാതൃകപരമായി അണിനിരത്തുവാൻ എസ്.വൈ.എസിന് സാധിച്ചിട്ടുണ്ടെന്നും…

Read More

സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

മാനന്തവാടി : റോട്ടറി കബനി വാലി മാനന്തവാടിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ഹവീൽദാർ സുധീർ കെ വി യെ ആദരിക്കലും സംഘടിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ബിജോഷ് മാനുവേൽ മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ്‌ ഷാജി അബ്രഹാം നേതൃത്വം നൽകി, സെക്രട്ടറി റിൻസ് കെ പി, ജോൺസൻ ജോൺ, സണ്ണി സി കെ, ഡിഗോൾ തോമസ്,ക്രിസ്റ്റി പോൾ, മരിയ മാർട്ടിൻ , രാജേഷ് സി പി, അഗസ്റ്റിൻ പി തോമസ്,പ്രാഭിലാഷ് കെ ടി, ജോജൻ ചാക്കോ,റെജി എം ഒ,വിനീത് വയനാട്…

Read More

വോട്ട് കള്ളൻമാർക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണം:- പി. ജമീല

തരുവണ: ജനാധിപത്യം അട്ടിമറിച്ച് ബിജെപി സ്ഥാനാർഥിതികളെ വിജയിപ്പിച്ചെടുക്കാന്‍ വോട്ട് തട്ടിപ്പ് നടത്തിയ വോട്ട് കള്ളൻമാർക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി അവരിൽ നിന്ന് ജനാധിപത്യത്തെ വീണ്ടെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി.ജമീല. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എസ്‌ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി തരുവണയിൽ നടത്തിയ ആസാദി സ്‌ക്വയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും അധികാരം നേടുന്നതിനും ജനാധിപത്യത്തെ പോലും അട്ടിമറിക്കുന്നതുള്‍പ്പെടെ എന്തു ഹീനമായ ശ്രമവും ബിജെപി ചെയ്യുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് വോട്ട് തട്ടിപ്പ്. അതേസമയം വോട്ട് തട്ടിപ്പ് സംബന്ധിച്ച്…

Read More

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോഴിക്കോട്: സ്വതന്ത്ര ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. താമരശ്ശേരിയിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ ഒമാക് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ പതാക ഉയർത്തി. ഒമാക് സ്ഥാപകാംഗം ഹബീബി സ്വാതന്ത്ര്യദിന സന്ദേശം നൽകിയ ചടങ്ങിൽ മുൻ ഭാരവാഹികളായ സത്താർ പുറായിൽ, അജിത്ത് കെ.ഇ, വിനോദ് താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഷമ്മാസ് കത്തറമ്മൽ സ്വാഗതവും റഫീക്ക് നരിക്കുനി നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്…

Read More

കൃത്രിമ മാർഗത്തിലൂടെ അധികാരത്തിൽ കയറിയ വ്യാജ സർക്കാറിനെ ജനം താഴെ ഇറക്കണം: ടി.നാസർ

മൂപ്പൈനാട് : കൃത്രിമ മാർഗത്തിലൂടെ അധികാരത്തിൽ കയറിയ വ്യാജ സർക്കാറിനെ ജനം തിരിച്ചറിയണമെന്നും അധികാരത്തിൽ നിന്ന് താഴെ ഇറക്കാൻ തെരുവിൽ ഇറങ്ങണമെന്നും എസ്ഡി പിഐ സംസ്ഥാന പ്രവർത്തക സമിതി അംഗം ടി നാസർ ആവശ്യപ്പെട്ടു. സ്വാതന്ത്രത്തിൻ്റെ എഴുപത്തി ഒൻപതാം വാർഷികത്തിൽ എസ്ഡി പിഐ സംസ്ഥാന വ്യാപകമായി സംഘടപ്പിച്ച ആസാദി സ്ക്വയറിൻ്റെ ഭാഗമായി മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി റിപ്പണിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും ആഴ്ചകളായിട്ട് രാജ്യം അതിഗുരുതരമായ ജനാധിപത്യ ധ്വംസനത്തെയാണ് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. പൂർവികരായ…

Read More

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു

കൽപ്പറ്റ: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ധീര ദേശാഭിമാനികളുടെ പോരാട്ടത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഫലമായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മഹത്വം നാം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ മുന്നേറ്റത്തിനായി വരും നാളുകളിലും ഐക്യത്തോടെ പ്രവര്‍ത്തിക്കണം. സാമ്രാജ്യത്വ ശക്തികള്‍ക്ക് കീഴടങ്ങാതെ സ്വയം പര്യാപ്ത…

Read More