കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണം; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

    കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് പരിഗണിച്ച് എസ്.ഐ.ആർ നടപടികളുടെ സമയ പരിധി ഒരാഴ്ചകൂടി നീട്ടിയ വിവരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.   കൂടുതൽ സമയം വേണമെന്ന് സർക്കാരും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടേക്കും. നിലവിൽ ഈ മാസം 18 വരെയാണ് എന്യൂമറേഷൻ ഫോമുകൾ നൽകാനുള്ള സമയം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സമയപരിധി നീട്ടുന്നതിനായി സംസ്ഥാന…

    Read More

      ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് തുടക്കമിട്ട് സുന്നി മഹല്ല് ഫെഡറേഷൻ; കൽപ്പറ്റയിൽ ജനപങ്കാളിത്തത്തോടെ ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു.

      കൽപ്പറ്റ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (SMF) ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ലഹരിവിരുദ്ധ പോരാട്ടത്തിന്റെ സംസ്ഥാനതല തുടക്കം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പണ്ഡിതന്മാരും സമുദായ നേതാക്കളും പൊതുജനങ്ങളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീക്ക് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന പതാക ഉയർത്തൽ സമസ്ത മുശാവറ അംഗവും പ്രഗല്ഭ പണ്ഡിതനുമായ വി. മൂസക്കോയ ഉസ്താദ് നിർവഹിച്ചു. സമസ്ത മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ…

      Read More

      ആർദ്ര ജീവന് ഉജ്ജ്വലബാല്യം പുരസ്കാരം

      വ്യത്യസ്തമായ മേഖലകളിൽ അസാധാരണ മികവ് തെളിയിച്ച കുട്ടികൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന ഉജ്ജ്വലബാല്യം പുരസ്കാരത്തിന് (പൊതു വിഭാഗം) കാക്കവയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനി ആർദ്ര ജീവൻ അർഹയായി. 2023 ലെ പുരസ്കാര ജേതാക്കളെ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജാണ് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. ചിത്രരചനയിലെയും, മറ്റു കലാ, സാമൂഹ്യ പ്രവർത്തനങ്ങളിലെയും മികവു പരിഗണിച്ച് ജില്ലാ കളക്ടർ അധ്യക്ഷയായ സമിതിയാണ് ആർദ്രയെ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും പ്രവൃത്തി പരിചയ…

      Read More

      മാനന്തവാടി മെഡിക്കൽ കോളേജിലെ സി.ടി സ്കാൻ ഉടൻ പ്രവർത്തന ക്ഷമമാക്കണം : എസ്ഡിപിഐ

        മാനന്തവാടി: ദിവസങ്ങളായി പണിമുടക്കിയ മെഡിക്കൽ കോളേജിലെ സി.ടി സ്കാൻ യൂണിറ്റ് ഉടൻ പ്രവർത്തന ക്ഷമമാക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. ഇവിടുത്തെ സി.ടി സ്കാൻ പ്രവർത്തിക്കാത്തതിനാൽ ഇവിടെ ചികിത്സക്കെത്തുന്ന നിരവധി രോഗികകൾക്ക് സ്കാനിങ്ങിന് വേണ്ടി അടുത്തുള്ള സ്വകാര്യ ആശുപത്രികളെയും, ലാബുകളെയും ആശ്രയിക്കേണ്ടി വരികയാണ്.ഇത് രോഗികൾക്ക് ഇരട്ടി ചിലവ് വരുത്തുന്നതോടൊപ്പം ചികിത്സ വൈകുന്നതിനും കാരണമാവുന്നുണ്ട്. അത്‌ കൊണ്ട് തന്നെ അടിയന്തരമായി സി.ടി സ്കാൻ യൂണിറ്റ് പ്രവർത്തന ക്ഷമമാക്കാനുള്ള നടപടികൾ മെഡിക്കൽ കോളേജ് അധികൃതർ കൈകൊള്ളണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു….

      Read More

      ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തി

      കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്തിൽ ഏഴാം വാർഡിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ബീനാ കുരിയൻ വിജയിച്ചതിൻ്റെ സന്തോഷ സൂചകമായി കൽപ്പറ്റയിൽ ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തി. ഇടത് വലത് മുന്നണികൾ ആധിപത്യം പുലർത്തുന്ന സ്ഥലത്ത് ഒറ്റക്ക് മത്സരിച്ച് വിജയിക്കാൻ സാധിച്ചതും കേരളത്തിൽ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിച്ച് അക്കൗണ്ട് തുറക്കാൻ സാധിച്ചതും കേരളത്തിലെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക് ശക്തി പകരുന്നതാണ്.കേരളം ആം ആദ്മി പാർട്ടിയെ സ്വീകരിക്കാൻ…

      Read More

      ആദിവാസി വയോധികയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍; മൃതദേഹത്തോട് അനാദരവ്‌

      കല്‍പ്പറ്റ: വയനാട്ടിൽ മൃതദേഹത്തോട് അനാദരവ്. ആദിവാസി വയോധികയുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ. ആംബുലൻസ് വിട്ടുനൽകാനാവാത്തതിനാണ് മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോവേണ്ടി വന്നത്. എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ നാല് സെൻറ് കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാഥരവ് കാട്ടിയത്. ആംബുലന്‍സ് വിട്ടുകൊടുക്കാത്തതില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.

      Read More

        വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: കരട് പട്ടിക പ്രസിദ്ധീകരിച്ചു   ജില്ലയിൽ 604487 വോട്ടർമാർ 

        വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: കരട് പട്ടിക പ്രസിദ്ധീകരിച്ചു   ജില്ലയിൽ 604487 വോട്ടർമാർ   വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായി ജില്ലയിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 604487 വോട്ടർമാർ. കരട് വോട്ടർ പട്ടിക പ്രകാരം കൽപ്പറ്റ നിയോജക മണ്ഡലത്തിൽ 196905 വോട്ടർമാരും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ 214622 വോട്ടർമാരും മാനന്തവാടിയിൽ 192960 വോട്ടർമാരുമാണുള്ളത്. കൽപ്പറ്റയിൽ 96168 പുരുഷന്മാരും 100735 സ്ത്രീകളും രണ്ട് ട്രാൻസ് ജെൻഡർ വോട്ടർമാരുമാണുള്ളത്. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ 104525 പുരുഷന്മാരും 110079…

        Read More

          അംബേദ്‌കർ ക്യാൻസർ സെന്ററിന് വീൽ ചെയർ നൽകി.

          നല്ലൂർനാട്…അംബേദ്‌കർ ക്യാൻസർ സെന്ററിന് ആവശ്യമായ വീൽ ചെയർ തരുവണ സർവീസ് ബാങ്ക് നൽകി.ക്യാൻസർ സെന്ററിലെ വീൽ ചെയ്റുകളുടെ തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ബാങ്ക് വീൽ ചെയ്റുകൾ വാങ്ങി നൽകിയത്.ബാങ്ക് പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ,ഡയറക്ടർ ആസ്യ മൊയ്‌ദു,സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ ആരോഗ്യ മന്ത്രി കെ.മുരളീധരൻ,ആരോഗ്യ കേരളം ഡയറക്ടർ എന്നിവർക്ക് കൈമാറി.ബ്ലോക്ക് പ്രസിഡന്റ് മീനാക്ഷി രാമൻ,വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദീൻ ഹാജി എന്നിവരും പങ്കെടുത്തു

          Read More

            കാണതായ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

            പുൽപ്പള്ളി: പുൽപ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെ മകൾ കനിഷ്ക (16) യെയാണ് ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറത്തറയിൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. കനിഷ്‌ക്കയെ ഞായറാഴ്ച്ച രാത്രി 8 മുതൽ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ പുൽപ്പള്ളി പൊ ലീസിലടക്കം പരാതി നൽകിയിരുന്നു. തുടർന്ന് പുലർച്ചെ മുതൽ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിൽ ഇന്ന് ഉച്ചയോ ടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്. അമ്മ: വിമല: സഹോദരങ്ങൾ:…

            Read More

            നായാട്ട് സംഘം വന പാലകരെ ആക്രമിച്ചു

            പേരിയ: ചന്ദനത്തോട് ഭാഗത്ത്‌ നിന്നും പുള്ളിമാനിനെ വെടിവച്ചു കൊന്ന് കാറിൽ കടത്തി കൊണ്ട് പോകുകയാ യിരുന്ന സംഘത്തെ തടഞ്ഞ വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ് ഓഫീസറുടെ നേതൃത്യത്തിലുള്ള വനപാലകരെ നായാട്ട് സംഘം ആക്രമിച്ചു. ജീവക്കാരായ വിപിൻ കെ വി.സുനിൽ കുമാർ എന്നിവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ പുള്ളി മാനിന്റെ ജഡം കണ്ടെത്തുകയും വന്യ മൃഗ സംരക്ഷണ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നുണ്ട്. വധ ശ്രമത്തിന് തലപ്പുഴ പോലീസ് കേസ്…

            Read More