കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സംസ്ഥാനത്തെ മികച്ച അക്വാ കൾച്ചർ പ്രൊമോട്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ സമൂനയെ ആദരിച്ചു.

തൊണ്ടർനാട്: കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സംസ്ഥാനത്തെ മികച്ച അക്വാ കൾച്ചർ പ്രൊമോട്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ സമൂനയെ ആദരിച്ചു. പുഴയോരം ഫിഷ് ഫാർമേഴ്സ് സൊസൈറ്റിയും തൊണ്ടർനാട് മത്സ്യകർഷക ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഫിറോസ് വി പി സ്വാഗതം പറഞ്ഞ ചടങ്ങിൽ തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, പ്രസിഡണ്ട് അംബിക ഷാജി ഉദ്ഘാടനം നിർവഹിച്ചു. എഫ്.ഡി.ഒ. ഹനീഫ, ഫിഷറീസ് കോഡിനേറ്റർ അനു, ഫിഷറീസ് പ്രമോട്ടർ സിന്ധു , പഞ്ചായത്ത് മെമ്പർമാരായ കുസുമം ടീച്ചർ,…

Read More

അസമിലെ കുടിയൊഴിപ്പിക്കൽ ; എസ്‌ഡിപിഐ പ്രതിഷേധിച്ചു.

മാനന്തവാടി: അസമിലെ ധുബ്രി,ഗോൽപാര എന്നിവിടങ്ങളിൽ നടക്കുന്ന മനുഷ്യത്വ രഹിതമായ കുടിയൊഴിപ്പിക്കലിൽ പ്രതിഷേധിച്ചവർക്കു നേരെ നടന്ന പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എസ്‌ഡിപിഐ മാനന്തവാടി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പ്രതിഷേധം നടത്തി. സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നു എന്ന വ്യാജേന, ആയിരക്കണക്കിന് ബംഗാളി സംസാരിക്കുന്ന കുടുംബങ്ങളെ കുടിയിറക്കിയ ഈ നടപടി ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത ആക്രമണമാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ നടന്ന ഈ ഓപ്പറേഷന്‍ ഒരു കേവല ഭരണപരമായ നടപടിയല്ല, മറിച്ച് ഇന്ത്യയുടെ ഭരണഘടനയില്‍ അന്തര്‍ലീനമായ നീതി,…

Read More

പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി

പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി -നീലിയും കുടുംബവും ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പുഞ്ചിരിമട്ടം പട്ടികവർഗ ഉന്നതിയിലെ താമസക്കാരിയായ നീലിയുടെ പ്രതീക്ഷ മുഴുവൻ സംസ്ഥാന സർക്കാർ നിർമിക്കാൻ പോകുന്ന വെള്ളരിമല പുതിയ വില്ലേജ് പരിസരത്തെ സുരക്ഷാ ഭീഷണിയില്ലാത്ത പുതിയ വീടിനെ ചുറ്റിപ്പറ്റിയാണ്. മുണ്ടക്കൈ-ചൂരൽമല പ്രദേശത്തെ ഉന്നതിക്കാർക്ക് 15 ഏക്കറിൽ സർക്കാർ നിർമിക്കുന്ന വീടുകളിൽ ഒന്ന് നീലിയുടേതായിരിക്കും. 2024 ജൂലൈ 29 വൈകുന്നേരം. ഇടമുറിയാതെ പെയ്ത മഴയില്‍ പട്ടികവർഗ…

Read More

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

‎ബത്തേരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. എറണാംകുളം, ചേലമറ്റം, വരയില്‍ വീട്ടില്‍, വി.കെ. അനീഷ്(24)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.  മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് 0.31 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ കെ സോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

Read More

ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും

ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും -13 കുടുംബങ്ങളിലെ 57 പേർക്ക് സ്വപ്നഭവനം ഒരുങ്ങും മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളിലെ ഉന്നതിക്കാര്‍ക്ക് വെള്ളരിമല പുതിയവില്ലേജ് പരിസരത്ത് സ്വപ്ന ഭവനങ്ങള്‍ ഒരുക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളരിമല വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 126 -ല്‍ ഉള്‍പ്പെട്ട ഭൂമിയിലാണ് സര്‍ക്കാര്‍ പുനരധിവാസം സാധ്യമാക്കുന്നത്. വനം വകുപ്പ് നിക്ഷിപ്ത വന ഭൂമിയായി ഏറ്റെടുത്ത പുതിയ വില്ലേജ് പരിസരത്തെ അഞ്ച് ഹെക്ടറിലാണ് ഉന്നതികാര്‍ക്ക് വീട് നിർമിക്കുക. പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട്, പുതിയ വില്ലേജ് ഉന്നതികളിലെ…

Read More

എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

റിപ്പൺ: അസമിൽ പാവപ്പെട്ടവരേയും ന്യൂനപക്ഷങ്ങളേയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക, ജീവിക്കാനുള്ള അവകാശവും സ്വാഭാവിക നീതിയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും തദ്ദേശീയരായ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഉന്മൂലന നയങ്ങൾക്കെതിരെയും എസ്ഡിപിഐ മുപ്പൈനാട് പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ റിപ്പൺ പുതുക്കാടിൽ പ്രതിഷേധ പ്രകടനം നടത്തി.. അസീസ് വരിക്കോടൻ, നൗഫൽ പി.ടി, ജാഫർ.വി, അബൂബക്കർ വി,കുഞ്ഞി മുഹമ്മദ് പി.കെ എന്നിവർ നേതൃത്വം നൽകി.

Read More

യു എ ഇ ലെ. മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പ്രേം നസീർ കർമ്മമുഖ്യ അവാർഡ് നവാസ് മാനന്തവാടിക്ക്.

അബുദാബി: യു എ ഇ ലെ. മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പ്രേം നസീർ കർമ്മമുഖ്യ അവാർഡ് വയനാട് സ്വദേശി നവാസ് മാനന്തവാടിക്ക്. 18 വർഷത്തോളമായി പ്രവാസി മലയാളികളുടെ ഇടയിൽ നടത്തിവരുന്ന സേവന പ്രവർത്തനങ്ങളും കോവിഡ് കാലത്ത്‌ നടത്തിയ സേവനങ്ങളും മുൻനിർത്തിയാണ്അ വാർഡിന് പരിഗണിച്ചത്. രാജ്യത്ത് ജോലി തേടിയെത്തുന്ന ഹൗസ്‌ മെയ്ഡുകൾ ഉൾപ്പെടെയുള്ള സാധാരക്കാരായ സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന സേവനങ്ങളും ശ്രദ്ധേയമാണെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. ഞായറാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര…

Read More

സ്മാർട്ടാണ് വെങ്ങപ്പളളിയിലെ അങ്കണവാടികൾ

‏സ്മാർട്ടാണ് വെങ്ങപ്പളളിയിലെ അങ്കണവാടികൾ -11 അങ്കണവാടികൾ സ്മാർട്ടായി, 3 എണ്ണം ഉടനെ ആധുനികവത്കരിച്ച് സ്മാർട്ട് ആയിരിക്കുകയാണ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ. വെങ്ങപ്പള്ളി ഐസിഡിഎസിന് കീഴിൽ ആകെ പ്രവർത്തിക്കുന്ന 14 അങ്കണവാടികളിൽ 11 എണ്ണവും സ്മാർട്ട് അങ്കണവാടികളായി. ബാക്കി മൂന്ന് അങ്കണവാടികളുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കുട്ടികളുടെ ആദ്യകാല പഠനത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തതും ആധുനിക സൗകര്യങ്ങളോടെയുള്ളതുമാണ് സ്മാർട്ട്‌ അങ്കണവാടികൾ. പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ- ഔട്ട്‌ഡോർ കളി സ്ഥലം, ഹാൾ,…

Read More

കടമാൻതോട് തൊണ്ടാർ ഡാം പദ്ധതികൾ ജനങ്ങളോടുള്ള വെല്ലുവിളി-എസ്ഡിപിഐ

കൽപ്പറ്റ: പുൽപ്പള്ളി മേഖലയിലെ കടമാൻ തോട്, എടവക പഞ്ചായത്ത് പരിധിയിലെ തൊണ്ടാർ ഡാം പദ്ധതികളുടെ ഡി പി ആർ തയാറാക്കുന്നതിനു ഭരണാനുമതി നൽകിയ ജലവിഭവ വകുപ്പിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പദ്ധതി ഉപേക്ഷിക്കാൻ അധികൃതർ തയ്യാറാവണമെന്നും എസ്ഡിപിഐ ജില്ലാ വൈ:പ്രസിഡൻറ് എൻ.ഹംസ ആവശ്യപ്പെട്ടു. വയനാട് ജില്ലയിൽ നിലവിലുള്ള രണ്ട് ഡാമുകളും  കൃഷിക്കാവശ്യമാവുന്ന ജലം ലഭ്യമാക്കും എന്ന വാഗ്ദാനം നൽകി നിർമിച്ചതാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പദ്ധതികൾ പൂർത്തീകരിക്കാനും കൃഷി ആവശ്യത്തിന് ജലസേചനം നടപ്പിലാക്കാനും സാധിച്ചിട്ടില്ല. ഡിപിആർ തയ്യാറാക്കുന്നതിനു തൊട്ടുമുൻപുള്ള…

Read More

ചെളിയിലൊരു കളി; കാൽപ്പന്തുകളിയുടെ ലഹരി പടർത്തി എം ജി എം ഫുട്ബോൾ ടീം

മാനന്തവാടി: കാൽപ്പന്തുകളിയുടെ ലഹരി പടർത്തി എം ജി എം ഫുട്ബോൾ ടീം ആവേശത്തോടെ വള്ളിയൂർക്കാവ് പാടത്ത് പോരാടി. ചെളി നിറഞ്ഞ വയലിൽ മഴയത്തും ഫുട്ബോൾ ആവേശത്തിലായിരുന്നു എം ജി എമ്മിലെ കുട്ടികളും അധ്യാപകരും. ചെളിയും വെള്ളവും നിറഞ്ഞ വയൽ ഫുട്ബോൾ കളിക്കാരുടെ ആവേശമായി. കഴിഞ്ഞവർഷവും ചെളി എന്ന പേരിൽ മഡ് ഫുട്ബോൾ മത്സരം നടത്തുകയുണ്ടായി. മണ്ണിനെ അറിഞ്ഞ്, മണ്ണിൽ കുളിച്ച്, മണ്ണിൽ കളിച്ച് മണ്ണിന്റെ മഹത്വം തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ മഡ് ഫുട്ബോൾ നടത്തിയത് നിരവധി…

Read More