മുള്ളൻകൊല്ലി റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് ഭരണസമിതി അംഗങ്ങൾ
മുള്ളൻകൊല്ലി :യുഡിഎഫ് നേതൃത്വം നൽകുന്ന റബ്ബർ& അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയെ തകർക്കാൻ സിപിഎമ്മും, ബിജെപിയും ആസൂത്രിത ശ്രമങ്ങൾ നടത്തുന്നുവെന്ന് പ്രസിഡന്റ് സാജൻ ജോസഫ് കടുപ്പിൽ ആരോപിച്ചു. സൊസൈറ്റിക്കെതിരെ അടിസ്ഥാനമില്ലാതെ അഴിമതി ആരോപണം ഉന്നയിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും സമരങ്ങൾ സംഘടിപ്പിക്കുന്നതും ഗൂഢാലോചനയുടെ ഭാഗമാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് പ്രവർത്തനം തുടങ്ങിയതാണ് സൊസൈറ്റി. തുടക്കം മുതൽ യുഡിഎഫ് ഭരണത്തിലുള്ള സംഘത്തിൽ മുള്ളൻകൊല്ലി പഞ്ചായത്തിലെ നാലായിരത്തോളം കർഷകർ അംഗങ്ങളാണ് ഇല്ലാത്ത അഴിമതിക്കഥകൾ പറഞ്ഞ് സൊസൈറ്റിയെയും ഭരണസമിതിയെയും ഇകഴ്ത്താൻ ആസൂത്രിത നീക്കം നടത്തുകയാണ്….
