ജില്ലാ അണ്ടർ 13 ചെസ്, അഭിനവ് ദീപക്കും എം.എസ്.അനുഷയും ചാമ്പ്യന്മാർ

മീനങ്ങാടി :കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വയനാട് ജില്ല അണ്ടർ -13 ചെസ് ചാമ്പ്യൻഷിപ്പ് ജിഎച്ച്എസ്എസ് മീനങ്ങാടിയിൽ സമാപിച്ചു. ടൂർണമെന്റിലെ ഓപ്പൺ വിഭാഗത്തിലും ഗേൾസ് വിഭാഗത്തിലും ഫിഡേ റേറ്റഡ് താരങ്ങളായ കൽപറ്റ ഡി പോൾ സ്കൂളിലെ അഭിനവ് ദീപക്ക്, ജി.എച്ച്.എസ്.എസ് മീനങ്ങാടിയിലെ എം.എസ്.അനുഷ എന്നിവർ ചാമ്പ്യൻമാരായി . ആദി ദിയാൻ ആർ.സി, പാർവണ പി എന്നിവർ റണ്ണേഴ്സ് ആയി. കോഴിക്കോട് നടക്കുന്ന സംസ്ഥാന ന് അണ്ടർ 13 ചാമ്പ്യൻഷിപ്പിലേക്ക്…

Read More

മിനി എം സി എഫിൽ സൂക്ഷിച്ച പ്ലാസ്റ്റിക് മലിന്യത്തിനു തീ പിടിച്ചു

മാനന്തവാടി : നഗരസഭയുടെ പുത്തൻപുരയിൽ ഉള്ള മിനി എം സി എഫ് ൽ സൂക്ഷിച്ച പ്ലാസ്റ്റിക് മലിന്യത്തിനു തീ പിടിച്ചു. ഇന്നലെ രാത്രി 9:30 ന് ആണ് തീ പിടിച്ചത്. മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് സ്ഥലത്ത് എത്തി തീ കെടുത്തി. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സതീശൻ എ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ശശി കെ ജി, ജയൻ സി എ,ആഷിഫ് ഇ…

Read More

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ : നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി വകയിരുത്തിയത്. സെറിബ്രല്‍ പാള്‍സി, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, പക്ഷാഘാതത്താല്‍ തളര്‍ന്നവര്‍ക്ക് വ്യായാമത്തിന് നൂതന സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍, കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി ജില്ലകളില്‍ നിന്നും ഫിസിയോതെറാപ്പി യൂണിറ്റില്‍ ദിവസേന നൂറിലധികം ആളുകളാണ് ചികിത്സയ്ക്ക് എത്തുന്നത്….

Read More

ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കണം റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സി ആര്‍ ഐ എഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നിര്‍മ്മാണം വൈകുന്നത്. റോഡുമായി ബന്ധപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതര വീഴ്ചകളാണുണ്ടായത്. ഇതേ തുടര്‍ന്നാണ് ജനപ്രതിനികള്‍ വ്യത്യസ്ത സമരവുമായി ചുരമിറങ്ങിയത്. കോട്ടത്തറ പഞ്ചായത്തിലെയും തരിയോട് പഞ്ചായത്തിലെയും ജനപ്രതിനിധികളാണ്…

Read More

മദ്റസ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉദ്ഘാടനവും ശൈഖുന മാണിയൂർ ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി

പാണ്ടിക്കടവ് : തഹിയ്യത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാണിയൂർ ഉസ്താദ് അനുസ്മരണവും നടത്തി.സ്മാർട്ട് ക്ലാസ് ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് ഉമ്മർ സാഹിബ് നിർവഹിച്ചു. ലുഖ്മാൻ ബാഖവി അനുസ്മരണ പ്രഭാഷണവും നടത്തി. ” നല്ല നാളേക്കായ് കൂടൊരുക്കാം ” എന്ന പ്രമേയത്തിൽ എസ് കെ എസ് ബി വി മുഹറം ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം മഹല്ല് കമ്മിറ്റി പ്രതിനിധികൾ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് മുസ്തഫ T അധ്യക്ഷനായി. സദർ മുഅല്ലിം ജാബിർ ദാഈ…

Read More

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്കുള്ള യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. കെ വി രജിത ഉത്ഘാടനം ചെയ്തു. പനമരം പോലീസ് സബ് ഇൻസ്‌പെക്ടർ ദാമോദരൻ ചീക്കല്ലൂർ, ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ ലത്തീഫ് മേമാടൻ, ബിന്ദുബാബു, മഹമൂദ് പനമരം,മുനീർ, മൊയ്‌ദുട്ടി തുടങ്ങിയവർ സംസാരിച്ചു.

Read More

ആംബുലൻസായി കെ എസ് ആർ ടി സി

സുൽത്താൻ ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ ATK304/1030KKDMSE KSRTC സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി കെ, ഡ്രൈവർ സജീഷ് ടി പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികന്റെ ജീവൻ രക്ഷിച്ചു. ബസ് കേരള ബോർഡർ കഴിഞ്ഞ് ബന്ദിപ്പൂർ വനമേഖലയിലേക്ക് പ്രവേശിച്ചുടനെ ബസിലെ യാത്രക്കാരനായ പുൽപള്ളി പാടിച്ചിറ സ്വദേശി ഷാജി എന്നയാൾക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞ് വീഴുകയായിരുന്നു. ബസിൽ യാത്രചെയ്തിരുന്ന നഴ്സിംഗ് വിദ്യാർഥികളും, മറ്റ് യാത്രക്കാരും ചേർന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും കടുത്ത…

Read More

കേരളത്തിന്റെ ആരോഗ്യ മേഖലയിലെ മികവ് ലോകത്തിന് മാതൃകയെന്ന് മന്ത്രി ഒ ആർ കേളു

തിരുനെല്ലി: സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയിലെ മികവ് ലോകത്തിന് മാതൃകയെന്ന് പട്ടികജാതി-പട്ടികവർഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. കേന്ദ്രസർക്കാർ നീതി ആയോഗിന്റെയും ആസ്‌പിരേഷനൽ ജില്ലാ പ്രോഗ്രാമിൻ്റെയും ഭാഗമായി തോൽപ്പെട്ടിയിൽ നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു മന്ത്രി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കീഴിലാണ് ആയുഷ്‌മാൻ ആരോഗ്യമന്ദിർ നിർമിച്ചത്. ആസ്പിരേഷനൽ ജില്ലാ പ്രോഗ്രാമിന്റെ ഭാഗമായി 47.5 ലക്ഷം രൂപ ചെലവഴിച്ചാണ്‌ ഹൈടെക് കെട്ടിടം നിർമിച്ചത്. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി ബാലകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ…

Read More

ലോമാസ് ലൈറ്റ്ഉദ്ഘാടനം ചെയ്തു

തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് 15ാംവാർഡിലെ പരിയാര മുക്കിൽ2024.25പഞ്ചായത്ത്പ്രാദേശിക ഫണ്ട് വകയിരുത്തിനിർമ്മിച്ച ലോമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടുക്കാട് നിർവഹിച്ചുപരിയാര ടൗണിൽ ഒരുപാട് വർഷത്തെ വെളിച്ചം എന്ന ആഗ്രഹംസഫലമായതിന്റെ സന്തോഷത്തിൽപ്രദേശവാസികൾ മധുരം വിതരണം നടത്തുകയും ചെയ്തു നവാസ് പി കെ മമ്മൂട്ടി ഹാജി എ കെ റിയാസ് P ഉസ്മാൻ എ കെ അന്ത്രു കെ ഇബ്രാഹിം മമ്മൂട്ടി എ ഇബ്രാഹിം കെ അമ്മദ് ഹാജി പി.കെ മുനീർ കെ അബ്ദുള്ള എം ഇബ്രാഹിം…

Read More

കുട്ടികൾക്ക് പോഷകാഹാരം സുപ്രധാനം: മന്ത്രി ഒ ആർ കേളു

തിരുനെല്ലി: പോഷകാഹാരം ആരോഗ്യത്തിന് അത്യാവശ്യമാണെന്ന കാര്യം മറക്കരുതെന്നും കുട്ടികൾക്ക് എപ്പോഴും പോഷകം നിറഞ്ഞ ഭക്ഷണം നൽകണമെന്നും പട്ടികജാതി – പട്ടികവർഗ – പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. തിരുനെല്ലി ഗ്രാമപഞ്ചായത്തും അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ദേശീയ ആരോഗ്യ ദൗത്യം, ആൾട്രിക്‌സ് കോർപ്പറേഷൻ ലിമിറ്റഡ് ബാംഗ്ലൂർ എന്നിവയുടെ സഹകരണത്തോടെ നിർമിച്ച ന്യൂട്രീഷണൽ റീഹാബിലിറ്റേഷൻ സെൻ്ററിൻ്റെ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ പോഷകാഹാരക്കുറവുള്ള കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 45.22 ലക്ഷം രൂപ…

Read More