രാഷ്ട്രീയ യുവജനതാദളിൽ ചേർന്നു

കൽപ്പറ്റ: വൈത്തിരി വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ നിന്ന് വിവിധ സംഘടനകളിൽ നിന്ന് രാജിവച്ച് അനസ് മനുവിന്റെയും മുഹമ്മദ് അനസിന്റെയും നേതൃത്വത്തിൽ പ്രവർത്തകർ രാഷ്ട്രീയ യുവജനതാദളിൽ ചേർന്നു. ആർജെഡി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സ്വീകരണയോഗത്തിൽ രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡൻറ് പിപി ഷൈജൽ സംഘടനയിലേക്ക് സ്വീകരിച്ചു. രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് ഷൈജൽ കൈപ്പങ്ങൽ അധ്യക്ഷത വഹിച്ചു. ജോമിഷ് പി ജെ നിസാർ പള്ളിമുക്ക് നിഷാൽ ചുളുക്ക ജേക്കബ് പുത്തുമല നിജില്‍ ചുണ്ടേൽ ഷമീർ കൽപ്പറ്റ എന്നിവർ…

Read More

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി

കൽപ്പറ്റ: മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്. 2024 ഓഗസ്റ്റ് മാസത്തില്‍ 2221 ഗുണഭോക്താക്കള്‍ക്ക് 1.9 കോടി രൂപ (19989000) വിതരണം ചെയ്തു. രണ്ട്, മൂന്ന് ഗഡു തുകയായി ഡിസംബറില്‍ 4421 ഗുണഭോക്താക്കള്‍ക്ക് 3.9 കോടി (39789000) നല്‍കി. 2025 മെയില്‍ നാല്, അഞ്ച് ഗഡു തുകയായി 2292 ഗുണഭോക്താക്കള്‍ക്ക്…

Read More

അനുമോദനവും, വിവിധ സ്കോളർഷിപ്പ് വിതരണവും നിർവഹിച്ചു

തരിയോട് : ഗവ.ഹയര്‍സെക്കൻഡറി സ്കൂളില്‍ നിന്നു മികച്ച വിജയം കരസ്ഥമാക്കിയ എസ്.എസ്.എല്‍.സി-പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരവും വിവിധ സ്കോളര്‍ഷിപ്പ് വിതരണവും, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. അറക്കപ്പറമ്പില്‍ തോമസ് എജ്യുകേഷൻ എന്‍ഡോവ്മെൻ്റ്, ശാരദാമ്മ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്, മാത്യു മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്, ശ്രീമതി മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് എന്നിവ മികച്ച വിജയം നേടിയവര്‍ക്ക് നല്‍കി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ബെന്നിമാത്യു സ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ശ മറിയം…

Read More

റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം ലഹരി വിരുദ്ധ സംഗമം നടത്തി

കൽപ്പറ്റ: ലോക ലഹരി വിരുദ്ധ ദിനത്തിൽ റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം (RAAF) _ ലഹരി വിരുദ്ധ സംഗമം നടത്തി ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.മികച്ച പരിശീലകരെ ഉൾപ്പെടുത്തി ക്യാമ്പസുകളിൽ റോഡ് സുരക്ഷാ ക്ലാസ്സുകളും – ലഹരി ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു. കൽപ്പറ്റ അഫാസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി സജി മണ്ടലത്തിൽ സ്വാഗതം ആശംസിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ഇ.ഷംസുദ്ദീൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജിംഷിൻ സുരേഷ്, നൗഫൽ.വി.കെ, ജോൺ.കെ.ജെ, ഉസ്മാൻ.പി,…

Read More

ലഹരി വിരുദ്ധ സെമിനാർ നടത്തി

പുൽപള്ളി: കുടുംബശ്രീ മിഷൻ വയനാടും എക്സൈസ് വകുപ്പും ചേർന്ന് എഫ്.എൻ.എച്ച്.ഡബ്ല്യു പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പുൽപള്ളി സി.ഡി.എസ്. ഹാളിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ചടങ്ങിന് സി.ഡി.എസ്. വൈസ്. ചെയർ പേഴ്സൺ സൗമ്യ സജി സ്വാഗതം ആശംസിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ ശ്യാമള രവി അധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ലാ കോ -ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാർ നയിച്ചു. എ.ഡി.എസ്. പ്രസിഡൻ്റ് വിലാസിനി ഹരിദാസ്, വാർഡ് മെംബർമാരായ അനിൽ സി.കുമാർ, അനുമോൾ…

Read More

ഒന്നരവർഷം മുന്നേ കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം ചേരമ്പാടി വനത്തിൽ.

ബത്തേരി: ഒന്നരവർഷം മുന്നേ കാണാതായ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ (53) മൃതദേഹം കണ്ടെത്തി. നീലഗിരി ചേരമ്പാടി വനത്തിലാണ് ക്ഷേമ ചന്ദ്രൻറെ മൃതദേഹം കണ്ടെത്തിയത്. ബത്തേരി സ്വദേശിയായ ഹേമചന്ദ്രൻ കോഴിക്കോട് ലേക്ക് താമസം മാറ്റിയിരുന്നു.2024 ഏപ്രിൽ ഒന്നിനാണ് ഹേമചന്ദ്രനെ കാണാനില്ല എന്ന് കാണിച്ച് ഭാര്യ സുഭിഷ പരാതി നൽകിയത്. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഒന്നര വർഷത്തിനുശേഷം ഹേമചന്ദ്രൻറെ മൃതദേഹം കണ്ടെത്തിയത്. ചേരമ്പാടി ഊട്ടി റോഡിന് സമീപത്ത് 4 കിലോമീറ്റർ പരിസരത്ത് വനത്തിൽ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്….

Read More

സംരംഭങ്ങൾ വളർത്തിയെടുക്കാൻ ജില്ലയിൽ അനുകൂല സാഹചര്യമെന്ന് ജില്ലാ കളക്ടർ

കൽപ്പറ്റ: സംരംഭങ്ങൾ വളർത്തിയെടുക്കാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് ജില്ലയിലെന്നും ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി മുന്നോട്ടു വരുന്ന യുവതീയുവാക്കൾക്ക് കൃത്യമായ മാർഗദർശനം നൽകേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. ലോക ബാങ്ക് സഹകരണത്തോടെ വ്യവസായ വാണിജ്യ വകുപ്പ് മുട്ടിൽ ജില്ലാ വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര എംഎസ്എംഇ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ. വ്യവസായ വികസനത്തിന് വലിയ മാറ്റങ്ങൾതന്നെ സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്നും വിവിധ പദ്ധതികളിലൂടെ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ സംരംഭകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കളക്ടർ…

Read More

വയനാട് ടൗണ്‍ഷിപ്പ്: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ സ്ഥലത്തിൻ്റെ മൂല്യം അളക്കാൻ വിദഗ്‌ധ സമിതിയെ നിയമിക്കാൻ ഉത്തരവ്

കൽപ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് ടൗണ്‍ഷിപ്പ് നിർമിക്കാൻ ഉദ്ദേശിക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ വില തർക്കം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കും. ഇത് സംബന്ധിച്ച്‌ ബത്തേരി സബ് കോടതി ഇന്ന് ഉത്തരവിട്ടു. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ആസ്തിയുടെ കണക്കെടുക്കാനാണ് സമിതിയെ നിയോഗിച്ചത്. നിലവില്‍ നിയമിച്ച കമ്മീഷണറെ വിദഗ്ധ സമിതി കണക്കെടുപ്പിന് സഹായിക്കും. യഥാർത്ഥ മൂല്യം കണക്കാക്കാതെയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്തതെന്ന ഉടമയുടെ ഹർജിയിലാണ് നടപടി. ഹർജിയെ എതിർത്ത സർക്കാർ നിലപാട് തള്ളിയാണ് ബത്തേരി സബ് കോടതിയുടെ ഉത്തരവ്….

Read More

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന സേവനങ്ങൾ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ

*പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന സേവനങ്ങൾ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ* *2025 ജൂലൈ 31 വരെ ജനറൽ, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടറുടെ പരിശോധന സൗജന്യമായിരിയ്ക്കും* മേപ്പാടി/ഗൂഡല്ലൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്ന കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ സംയുക്ത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (PM-JAY), അഥവാ ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ വയനാട് മേപ്പാടിയിലുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ…

Read More

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇരുളം : പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇരുളം ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി നോട്ട്ബുക്ക് പേന പെൻസിൽ എന്നിവ വിതരണം ചെയ്തു. മങ്കട ഗവൺമെന്റ് കോളേജിലെയും എം എസ് ടി എം കോളേജ് പെരിന്തൽമണ്ണയിലെയും എൻഎസ്എസ് യൂണിറ്റുകൾ സമാഹരിച്ച പുസ്തകങ്ങളാണ് വിതരണം ചെയ്തത്.ചടങ്ങിൽ ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്ററ് ഓഫീസർ കെ. പി. അബ്ദുൽ ഗഫൂർ, സെക്ഷൻ ഫോറസ്ററ് ഓഫിസർ ഭാസ്കരൻ. എം. ഒ. എൻ. എസ്. എസ്. പ്രീതിനിധി മുഹമ്മദ് ഷിബിലി. കെ. സ്കൂൾ…

Read More