സംസ്ഥാനത്ത് അടുത്തദിവസങ്ങളിലും ശക്തമായ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തദിവസങ്ങളിലും ശക്തമായ മഴ തുടരും. അഞ്ചു ജില്ലകള്‍ക്ക് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകള്‍ക്കാണ് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടുള്ളത്. ഇവിടെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.

Read More

ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

പനമരം:സ്വകാര്യ ബസ്സും ദോസ്‌ത്‌ പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പുഞ്ചവയൽ നീർവാരം റൂട്ടിൽ അമ്മാനിക്കവലയിലാണ് ഇന്നലെ വൈകിട്ട് 6:40തോടെ അപകടം ഉണ്ടായത്. പരിക്കേറ്റ ദോസ്‌ത്‌ ഡ്രൈവർ കല്ലുവയൽ ഇലവുങ്കൽ ബിനോയി (38)യെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ‌് സ്ഥലത്ത് എത്തിയാണ് വണ്ടിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്

Read More

ചീരാൽ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പശുക്കുട്ടിക്ക് പരിക്ക്.

ചീരാൽ : കേരള തമിഴ്നാട് അതിർത്തിയായ ചീരാലിനടുത്ത് പൂളക്കുണ്ടിൽ പുലിയുടെ ആക്രമണം. പൂളകുണ്ട് സ്വദേശി ആലഞ്ചേരി ഉമ്മറിന്റെ പശുകിടവിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് അക്രമണത്തിൽ നിന്നും പുലി പിൻവാങ്ങുകയായിരുന്നു. ഇന്നലെ രാത്രി മുതൽ പഴൂർ ചീരാൽ നമ്പ്യാര്കുന്ന് പൂളക്കുണ്ട് പരിസരത്ത് പുലിശല്യം വീണ്ടും സജീവമാവുകയാണ്. പഴുരിൽ യാത്രക്കാർ ഇന്നലെ പുലിയെ കണ്ടിരുന്നു, തുടർന്ന് ചീരാൽ പരിസരത്ത് നിന്നും ഒരു നായയെ പുലി കൊല്ലുകയും ചെയ്തു….

Read More

നെല്ലാറച്ചാലിൽ ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു

കാരാപ്പുഴ:നെല്ലാറച്ചാൽ വ്യൂ പോയിൻ്റിനു സമീപം ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു. ഇന്നു പുലർച്ചെയാണ് ജീപ്പ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. അഭ്യാസപ്രകടനം നടത്തിയപ്പോൾ നിയന്ത്രണംവിട്ട് ഡാമിൽ വീണതാകാമെന്നാണ് പ്രാഥമികനിഗമനം. വാഹനത്തിൽ ഉണ്ടായിരുന്നവരെക്കുറിച്ച് വിവരമില്ല. അമ്പലവയൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

Read More

മുഖ്യമന്ത്രിക്ക് സിപിഐ എം ജില്ലാ കമ്മിറ്റി നിവേദനം നൽകി

കൽപ്പറ്റ: മഴ കനത്തയെത്തുടർന്ന് ചൂരൽമല- മുണ്ടക്കൈ പ്രദേശത്തെ വിവിധ എസ്റ്റേറ്റുകൾ അടച്ച സാഹചര്യത്തിൽ, തൊഴിലാളികളുടെ വരുമാനം നിലച്ചതിനാൽ പ്രതിദിനം 300 രൂപ നൽകുന്നതിൽ ഈ തൊഴിലാളികളെയും ഉൾപ്പെടുത്തി 300 രൂപ നൽകണം എന്നതുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ വെച്ച് മുഖ്യമന്ത്രിക്ക് സി പി ഐ എം ജില്ലാ കമ്മിറ്റി നിവേദനം നൽകി. സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ ജില്ലാ കമ്മിറ്റിയുടെ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി

Read More

ജനതാദൾ എസ് (കൈപ്പാണി വിഭാഗം) ആർ.ജെ.ഡിയിൽ ലയിച്ചു

കോഴിക്കോട്:ജനതാദൾ എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള ജനതാദൾ എസ് വിഭാഗം രാഷ്ട്രീയ ജനതാദളിൽ ലയിച്ചു. ലയന സമ്മേളനം ആർ.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ്‌കുമാർ ജുനൈദ് കൈപ്പാണിക്ക് പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. വർഗീയ ഫാഷിസത്തിനെതിരായി ചെറുതും വലുതുമായ മുഴുവൻ സോഷ്യലിസ്റ്റ് ജനാധിപത്യ ശക്തികളും ഏകീകരിക്കപ്പെടണമെന്നും രാജ്യത്തെ രക്ഷിക്കാനായുള്ള ദേശീയബദലിനായി നിലകൊള്ളുവാൻ ആർ.ജെ.ഡി പ്രതിജ്ഞബദ്ധമാണെന്നും എം.വി. ശ്രേയാംസ്‌കുമാർ പറഞ്ഞു. ഈ ദിശയിൽ സ്വാഗതാർഹമായ നീക്കമാണ് ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള ജനതാദൾ കൈക്കൊണ്ടതെന്നും ശ്രേയാംസ്…

Read More

ലഹരി വിരുദ്ധ ദിനാചരണം നടത്തി

കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ ദിനാചരണം നടത്തി. എംആർഎസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും, വിദ്യാലയങ്ങൾക്കുള്ള ലഹരി വിരുദ്ധ പ്രഖ്യാപനവും, ബോധവൽക്കരണവും പ്രതിജ്ഞയും ചെയ്തു. പരിപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി രജിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത്‌ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീനത്ത്‌ തൻവീർ സ്വാഗതംപറഞ്ഞു ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശംസുദ്ദീൻ, മെമ്പർമാരായ കമല രാമൻ, ജെസ്‌ലി ലെസ്ലി,ജൂനിയർ.ഹെൽത്ത്‌ ഇൻസ്‌പെക്ടർ…

Read More

തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമതായി വയനാട്* 206.37 കോടി രൂപ ചെലവിൽ 43.76 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമതായി വയനാട് ജില്ല. 2024-25 വർഷം 206.37 കോടി രൂപ ചെലവിൽ 43.76 ലക്ഷം തൊഴിൽ ദിനങ്ങളാണ് ജില്ലയിൽ സൃഷ്ടിച്ചത്. ഇതു വഴി 147.75 കോടി രൂപ കൂലി, 51.47 കോടി രൂപ മെറ്റീരിയൽ എന്നിവ ചിലവഴിച്ച് 61051 കുടുംബങ്ങൾക്ക് തൊഴിൽ നൽകാനും സാധിച്ചു. 26358 കുടുംബങ്ങൾ നൂറു ദിനം പൂർത്തീകരിച്ചിട്ടുണ്ട്. ജില്ലയിൽ 22442 പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതിലൂടെ 21.23 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും…

Read More

അബ്ദുൾ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ

അബ്ദുൾ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ. 2023 വർഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ സൈബർ കുറ്റന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ വയനാട് സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സലാം കെ എ അർഹനായി. 2023 ൽ കൽപ്പറ്റ സ്വദേശിയെ സൈബർ തട്ടിപ്പിന് ഇരയാക്കി 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരനെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്ത കേസിലാണ് അവാർഡ് ലഭിച്ചത്. 2021 മുതൽ വയനാട് സൈബർ…

Read More

വയനാട്ടില്‍ കനത്ത മഴ, ബാണാസുര മലയുടെ താഴ്വാരത്ത് വലിയ ഗര്‍ത്തം; പരിശോധന നടത്താന്‍ വിധഗ്ദ്ധ സംഘമെത്തും

വെള്ളമുണ്ട: വയനാട്ടില്‍ കനത്ത മഴ തുടരുന്നതിനിടെ ആശങ്കയായി വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു.ബാണാസുരമലയുടെ താഴ് വാരത്ത്, പുളിഞ്ഞാലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ നെല്ലിക്കാചാലാണ് ഏകദേശം നാല് മീറ്ററിലധികം വ്യാസവും അത്ര തന്നെ ആഴവുമുള്ള കുഴി രൂപപ്പെട്ടത്. വൈകുന്നേരം ആറ് മണിക്കാണ് ഗര്‍ത്തം സമീപവാസികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരും റവന്യു വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പ്രദേശത്ത് വിശദമായ പരിശോധന നടത്താനായി ഇന്ന് വിദഗ്ധ സംഘമെത്തും. മഴ…

Read More