Headlines

മിൽമ ഡയറിയിലെ കരാർ തൊഴിലാളികൾക്ക് അടിയന്തിരമായി ശമ്പളം വിതരണം ചെയ്യണം: സംയുക്ത ട്രേഡ് യൂണിയൻ

കൽപ്പറ്റ : വയനാട് മിൽമ ഡയറിയിലെ 200 ഓളം കരാർ തൊഴിലാളികൾക്ക് കഴിഞ്ഞ 50 ദിവസങ്ങളായി ശമ്പളം നൽകാത്ത കരാറുകാരന്റെയും മിൽമ മാനേജ്മെന്റിന്റെയും നടപടിക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഡയറിക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണാസമരം സംഘടിപ്പിച്ചു.വിദ്യാലയങ്ങൾ തുറക്കുന്ന സമയത്തും, ബലിപെരുന്നാൾ സമയത്തും ശമ്പളം നൽകാത്ത നടപടി പ്രതിഷേധാർഹമാണെന്നുംകുടിശ്ശിക വരുത്തിയിട്ടുള്ള ശമ്പളം എത്രയും പെട്ടെന്ന് വിതരണം ചെയ്തില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ സമരത്തിന് നേതൃത്വം നൽകും. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു….

Read More

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് എൻസിസി കേഡറ്റുകൾ

മീനങ്ങാടി : വയനാട്ടിലെ 5 കേരള ബറ്റാലിയനിലെ എൻസിസി കേഡറ്റുകൾ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ആർട്ട് ഓഫ് ലിവിങ് യോഗ ഇൻസ്ട്രക്ടർമാരായ ആനന്ദ് പത്മനാഭൻ, മഞ്ജുഷ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 400 കേഡറ്റുകൾ പങ്കെടുത്തു. കമാൻഡിങ് ഓഫിസർ കേണൽ. മുകുന്ദ് ഗുരുരാജ്, അസോസിയേറ്റ് എൻസിസി ഓഫിസർമാരായ ക്യാപ്ടൻ. ഡോ. പ്രമോദ് കെ.എസ്, എസ്ഒ. മുഹമ്മദ് റാഫി കെ.എ, ടി.ഒ മിഥുൻ, എസ്.എം. മുരളി മോഹൻ, ബറ്റാലിയൻ…

Read More

എട്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് 14 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ

കൽപ്പറ്റ : എട്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് 14 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ. വെള്ളമുണ്ട പോലീസ് 2021 ൽ രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിലാണ് കണ്ണൂർ പേരാവൂർ സ്വദേശി ജെയിംസ് വർഗീസിനെ ശിക്ഷിച്ചത്. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി സ്പെഷൽ ജഡ്ജ് കെ. കൃഷ്ണകുമാറാണ് വിവിധ വകുപ്പുകളിൽ ശിക്ഷ വിധിച്ചത്. കണ്ണൂർ പേരാവൂർ തൊണ്ടി വയലാമണ്ണിൽ ജെയിംസ് വർഗീസിനെയാണ് 14 വർഷം തടവിനും 30,000 രൂപ പിഴയടക്കാനും…

Read More

എസ്ഡിപിഐ സ്ഥാപകദിനം ആഘോഷിച്ചു

മാനന്തവാടി: ജൂൺ 21 എസ്ഡിപിഐ പതിനേഴാമത് സ്ഥാപക ദിനം മാനന്തവാടി മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് കമ്മിറ്റികൾ വിപുലമായ രീതിയിൽ ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ കിണറ്റിങ്ങൽ ബ്രാഞ്ചിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.മാനന്തവാടിയിൽ സംസ്ഥാന സെക്രട്ടറി പി.ജമീല, അഞ്ചാംമൈലിൽ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ, എരുമത്തെരുവിൽ മണ്ഡലം സെക്രട്ടറി സജീർ എം ടി,പഞ്ചാരക്കൊല്ലിയിൽ മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഫൽ പി.കെ എന്നിവരും പതാക ഉയർത്തി. സ്ഥാപകദിനത്തിന്റെ ഭാഗമായി വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ…

Read More

5 മുതല്‍ 9 വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില്‍ 30% മാര്‍ക്ക് നിര്‍ബന്ധമാകും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:  സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു.എട്ടാം ക്ലാസില്‍ വര്‍ഷാന്തപരീക്ഷയില്‍ വിഷയാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30 ശതമാനം മാര്‍ക്ക് നേടണമെന്നതും, അങ്ങനെ നേടാത്ത കുട്ടികള്‍ക്ക് അവധിക്കാലത്ത് അധിക പഠനപിന്തുണ നല്‍കി അടുത്ത ക്ലാസിലേക്ക് കയറ്റം നല്‍കാനുമാണ് തീരുമാനിച്ചത്. വലിയ തോതില്‍ സാമൂഹിക ശ്രദ്ധ ഇതിന് ലഭിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും…

Read More

സിയാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു

  പനമരം: കൈതക്കൽ സിയാസ് കോളേജ് ലൈബ്രറിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രന്ഥകാരനുമായ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ഹാരിസ് ഖുതുബി അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക്-സാമൂഹിക ജീവിതത്തിൽ ലൈബ്രറികൾ നിർണായക പങ്ക് വഹിക്കുന്നെണ്ടെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

Read More

ആധാർ സേവനങ്ങൾ സ്കൂളുകളിലേക്ക്

കൽപ്പറ്റ : ജില്ലയിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും ആധാർ സേവനങ്ങൾ ഉറപ്പാക്കുന്നു. ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച യൂണിഫോം പദ്ധതി മുഖേന ആധാറിൽ അഞ്ച് മുതൽ 15 വയസ് വരെ വരുത്തേണ്ട നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റ് നൂറുശതമാനം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുനെല്ലി എംആർഎസ് സ്കൂളിൽ ജില്ലാ കളക്ടർ നിർവഹിച്ചു. പരിപാടിയിൽ 18 വിദ്യാർത്ഥികൾക്ക് ആധാർ സേവനം ലഭ്യമാക്കി. ഒരു മാസത്തിനകം ജില്ലയിലെ മുഴുവൻ എംആർഎസ് സ്കൂളുകളിലും അക്ഷയ കേന്ദ്രങ്ങൾ മുഖേന ക്യാമ്പ് സംഘടിപ്പിച്ച് ആധാറിൽ…

Read More

ആയുഷ് ഗ്രാമം വയനാടിൻ്റെ യോഗ പരിശീലനം; ബഡ്സ് പാരഡൈസിൽ

തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായ് ലോഗോ പ്രകാശനം ചെയ്തു. യോഗ ദിന ലോഗോ പ്രകാശനം വാർഡ് മെമ്പർ കെ ജി ജയ നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ നാഷണൽ ആയുഷ് മിഷൻ ആയുഷ് ഗ്രാമിൻ്റെ നേതൃത്വത്തിൽ നാല് വർഷമായി ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകുന്നുണ്ട്. ആയുഷ് ഗ്രാമം യോഗ പരിശീലക വി അശ്വതി, അറ്റൻ്റർ പി എഫ് ബിബിൻ എന്നിവർ ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് യോഗ…

Read More

വയനാട് പുനരധിവാസ ടൗൺഷിപ്പ്: വീട് തെരഞ്ഞെടുക്കാത്ത 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു. ആകെ വിതരണം ചെയ്തത് 16. 05 കോടി

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൽപ്പറ്റയിൽ ഉയരുന്ന ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് തെരഞ്ഞെടുത്ത 104 കുടുംബങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായാണ് ഗുണഭോക്താക്കൾക്ക് തുക വിതരണം ചെയ്തത്. ആകെ 16, 05,00,000 രൂപയാണ് വിതരണം ചെയ്തത്. ഇതിൽ 2.8 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും (എസ്ഡിആർഎഫ്) 13.52 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ്. ടൗൺഷിപ്പിൽ ആകെയുള്ള 402 ഗുണഭോക്താക്കളുടെ പുനരധിവാസ പട്ടികയിൽ…

Read More

വയനാട്ടിലെ ജനങ്ങൾ ജപ്തി ഭീക്ഷണി മൂലം ആത്മഹത്യയുടെ വക്കിൽ .

കൽപ്പറ്റ: വയനാട്ടിൽ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾ ബാങ്കുകളിൽ നിന്നും കൃഷി ആവശ്യങ്ങൾക്ക്‌ വേണ്ടി കടമെടുത്ത് തിരിച്ചടക്കാൻ കഴിയാത്തതിൻറെ പേരിൽ ബാങ്കുകളിൽ നിന്നും ജപ്തി നടപടികൾ സ്വീകരിക്കുകയും കർഷകര്‍ക്ക് വീടും സ്ഥലവും ഉപേക്ഷിച്ചു ഇറങ്ങി പോകേണ്ട സ്ഥിതിയിലും, ആത്മഹത്യയുടെ വക്കിലുമാണ്. ജില്ലയിലെ സി.പി.എം. ഭരിക്കുന്ന പനമരം കാർഷിക വികസന ബാങ്കിൽ നിന്നും കാർഷിക കടം എടുത്തവർക്ക് യഥാസമയം തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യത്തിൽ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. തിരുനെല്ലി പഞ്ചായത്തിലെ ത്രിശ്ശില്ലേരിയിലെ പ്ലാമൂല വീട്ടിൽ താമസിക്കുന്ന വി.വി. നാരായണ വാര്യർ എന്ന…

Read More