മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി 

    മാനന്തവാടി : മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, മെമ്പർമാരായ പി ചന്ദ്രൻ, രമ്യ താരേഷ്, ബി എം വിമല എന്നിവർ ചേർന്ന് ഏറ്റുവാങ്ങി….

    Read More

      വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ അപലപനീയം: ഗുരുധർമ്മ പ്രചരണ സഭ

      പുൽപ്പള്ളി: ശ്രീനാരായണീയ സമൂഹത്തിന് ആത്മീയ നേതൃത്വം ഇല്ലെന്ന് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന പൊറുക്കാനും ക്ഷമിക്കാനും കഴിയാത്തതാണെന്ന് ഗുരുധർമ്മ പ്രചരണ മാതൃസഭയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പുഷ്പവല്ലി പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് പുൽപ്പള്ളിയിൽ മാതൃസഭയുടെ നേതൃത്വത്തിൽ നടത്തിയ പ്രാർത്ഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത സമൂഹ പുന:സൃഷ്ടിക്ക് വഴിതെളിച്ച ശ്രീനാരായണ ഗുരുദേവനാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ശ്രീനാരായണീയരുടെ ആത്മപ്രകാശം. ഗുരുവിൻ്റെ സന്യസ്തശിഷ്യ പരമ്പരയിൽ ശ്രീനാരായണ ധർമ്മ സംഘത്തിന്റെ പ്രസിഡണ്ട് ബ്രഹ്മശ്രീ…

      Read More

        ഒരുമ യൂത്ത് ക്യാംപ് സമാപിച്ചു

        കൽപറ്റ: വൈസ് മെൻ ഇൻ്റർ നാഷണൽ വെസ്റ്റ് ഇന്ത്യാ റീജിയണിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള 7 ജില്ലകളിൽ നടത്തിയ ജില്ലാ ക്യാംപുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾക്കായി കൽപറ്റ സ്വാമിനാഥൻ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ യൂത്ത് ക്യാംപ് നടത്തി. ടി സിദ്ദിഖ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ക്യാംപ് ഡയറക്ടർ ഷാജൻ ജോസ്, സൈബർ സെക്യൂരിറ്റി അഡ്വൈസർ അഡ്വ ജിജിൽ ജോസഫ്, സ്വാമിനാഥൻ ഫൗണ്ടേഷൻ സയൻ്റിസ്റ്റ് ജോസഫ് ജോൺ, സിവിൽ പൊലീസ് ഓഫിസർമാരായ…

        Read More

          ജഴ്സി കൈമാറി

          പനമരം: പനമരം ഗ്രാമപഞ്ചായത്തിന്റെ 2025 -2026വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,5,6 ക്ലാസിലെ ആൺകുട്ടികൾക്കായി തുടങ്ങിയ ഫുട്ബോൾ ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജേഴ്സി കൈമാറി. പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്കമറ്റം കുട്ടികൾക്ക് ജേഴ്സി കൈമാറി.ചടങ്ങിൽ സുബൈർ കെ ടി, ടീ പി പൈലി ,കോച്ച് സുരേഷ് , ക്യാമ്പ് കോഡിനേറ്റർ നവാസ് Tഎന്നിവർ പങ്കെടുത്തു.ചടങ്ങിൽ പനമരംപോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ എ എ റഹീം കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശവും നൽകി.

          Read More

            അസംപ്ഷൻ എ യു പി സ്കൂൾ 75 ൻ്റെ നിറവിൽ

            അസംപ്ഷൻ എ യു പി സ്കൂൾ 75 ൻ്റെ നിറവിൽ   1951 ൽ ബഹുമാനപ്പെട്ട സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസം പ്ഷൻ എ യു പി സ്കൂൾ മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്‌ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും നമ്മുടെ നാടിൻ്റെ യശ്ശസ് ഉയർത്തിപ്പിടിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ മികവുറ്റ രീതിയിൽ നടത്തുന്നതിലേക്ക് 2025 ഒക്ടോബർ 04, ശനിയാഴ്ച രാവിലെ 11 മണിക്ക് സ്വാഗതസംഘ…

            Read More

              എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ 

              ബത്തേരി: കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്, അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി. മുഹമ്മദ്‌ ഫയാസ്(32)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 04.10.2025 രാവിലെ മുത്തങ്ങ തകരപ്പാടി വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇയാളുടെ പാന്റിന്റെ വലതു പോക്കറ്റിൽ നിന്ന് കവറിൽ പൊതിഞ്ഞ നിലയിൽ 9.24 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. സബ് ഇൻസ്‌പെക്ടർ കെ.എം അർഷിദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന….

              Read More

                എംഡിഎംഎ യുമായി യുവാവ് പിടിയിൽ

                തൊണ്ടർനാട് : കോഴിക്കോട് അഴിയൂർ കുഞ്ഞിപ്പള്ളി റഹ്മത്ത് വീട്ടിൽ ടി പി റാഷിഖി(29) നെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. 04.10.2025 രാവിലെ മട്ടിലയം അംഗൻവാടിക്കു സമീപം നടത്തിയ വാഹന പരിശോധനക്കിടെ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളുടെപാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന പേഴ്‌സിൽ നിന്നാണ് 0.44 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. സബ് ഇൻസ്‌പെക്ടർ പി. പി അഖിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന

                Read More

                  മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

                  മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ -മെത്താഫിറ്റമിൻ കൈമാറുന്നതിനിടെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത്‌ ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്. 03.10.2025 തിയ്യതി കൽപ്പറ്റ ബൈപ്പാസ് റോഡിലെ റാട്ടക്കൊല്ലി-പുൽപ്പാറ റോഡ് ജങ്ഷനിൽ വച്ച് അമീർ ശ്രീജിത്തിന് മെത്തഫിറ്റാമിൻ കൈമാറുകയായിരുന്നു. പൊളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ 1 ഗ്രാം മെത്തഫിറ്റാമിനാണ്…

                  Read More

                    വയോജന ദിനത്തോടനുബന്ധിച്ച് പെരിക്കല്ലൂർ പൗരസമിതി പ്രദേശത്തെ ഏറ്റവും പ്രായമായ വ്യക്തിയെ ആദരിച്ചു

                    പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വയോജന വാരാചരണത്തിന്റെ ഭാഗമായി പ്രദേശത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ആമിന(96) കൊട്ടക്കാട്ടിലിനെ ആദരിച്ചു. പൗരസമിതി പ്രസിഡണ്ട് ഗിരീഷ് കുമാറിന്റെ അധ്യക്ഷതയിൽ ഒന്നാം വാർഡ് മെമ്പർ കലേഷ് പി എസ്, മാത്തുക്കുട്ടി ജോർജ്, എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് ആദരിച്ചു. പൗരസമിതി സെക്രട്ടറി ജോഷി ജോൺ സ്വാഗതം പറയുകയും, ട്രഷറർ ഡാമിൻ ജോസഫ്, ബിനോയ് വിളയാനിയിൽ, കിഷോർ ലൂയിസ്, രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പെരിക്കല്ലൂർ പൗരസമിതി ഈ…

                    Read More

                      ആനപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം; വളർത്തുനായയെ കൊന്നുതിന്നു

                      അമ്പലവയൽ:* അമ്പലവയൽ ആനപ്പാറയിൽ ജനവാസകേന്ദ്രത്തിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നുതിന്നു. ഇന്ന് പുലർച്ചെ ആനപ്പാറ പാലത്തിന് സമീപം താമസിക്കുന്ന കളത്തിങ്കൽ വേണുഗോപാലിന്റെ വീട്ടിലെ നായയെയാണ് പുലി പിടിച്ചത്.   വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ പുലിയുടേതെന്ന് സ്ഥിരീകരിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. വീടിനോട് ചേർന്നുള്ള തൊഴുത്തിൽ പശുവും കിടാങ്ങളുമുള്ളതിനാൽ വേണുഗോപാലും കുടുംബവും കടുത്ത ഭീതിയിലാണ്.   ഒരാഴ്ച മുൻപ് സമീപപ്രദേശമായ പാടിപ്പറമ്പിൽ പുലിയിറങ്ങി ആടിനെ പിടികൂടിയിരുന്നു. ഈ സംഭവത്തിന്റെ ഭീതി വിട്ടുമാറും മുൻപാണ് പുതിയ ആക്രമണം. പ്രദേശത്ത്…

                      Read More