കേരളോത്സവം 2025; ഒക്ടോബർ 6 മുതൽ 15വരെ.

    മാനന്തവാടി : കേരളീയ യുവത്വത്തിൻ്റെ കലാപരവും കായികവുമായ കഴിവുകൾ മാറ്റുരയ്ക്കപ്പെടുന്ന കേരളോത്സവത്തിൻ്റെ നഗരസഭാതല മത്സരങ്ങൾ 2025 ഒക്ടോബർ 6 മുതൽ 15 വരെ മാനന്തവാടിയിൽ സംഘടിപ്പിക്കപ്പെടുന്നു. മാനന്തവാടി നഗരസഭയും യുവജനക്ഷേമ ബോർഡും സംയുക്തമായി നടത്തുന്ന കേരളോത്സവം 2025 ഒക്ടോബർ 6ന് വൈകുന്നേരം നാലുമണിക്ക് വിളംബര റാലിയോടെയാണ് ആരംഭിക്കുന്നത്. ഒക്ടോബർ 7 മുതൽ15 വരെ വിവിധ വേദികളിലായി കലാകായിക മത്സരങ്ങൾ നടത്തപ്പെടുന്നു. മത്സരത്തിലേക്കുള്ള രജിസ്ട്രേഷൻ ആറാം തീയതി മൂന്നുമണിക്ക് അവസാനിക്കുന്നതാണ്. 1/11/ 2024ന് 15 വയസ്സ് തികഞ്ഞ വരും 40…

    Read More

      സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു

      കണിയാമ്പറ്റ : കൂടോത്തുമ്മൽ പടിഞ്ഞാറേവീട് ഉന്നതിയിലെ സാമൂഹ്യ പഠനമുറിയിൽ വച്ച് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഫെസിലിറ്റേറ്റർ കെ ശാന്തി സ്വാഗതം ആശംസിച്ചു. വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ സി സജിത്ത്കുമാർ അച്ചൂരാനം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിക്കുകയും “കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും ” എന്ന ആപ്തവാക്യം യുവ തലമുറ ഏറ്റെടുക്കണമെന്നും, തെറ്റായ ലഹരികളോട് നോ പറയണമെന്നും ആഹ്വാനം ചെയ്തു. ഊരുമൂപ്പൻ പി.രാമൻ, പി.വി. സുനിത മുതലായവർ ആശംസകൾ…

      Read More

        പൊതു വിഷയങ്ങളിൽ ബോധവൽക്കരണം ക്ലാസ് സംഘടിപ്പിച്ചു

        കമ്പളക്കാട് ജനമൈത്രി പോലീസ് കരിങ്കുറ്റി പെൺകുട്ടികൾക്കുള്ള ട്രൈബൽ ഹോസ്റ്റലിൽ വച്ച് വിവിധ പൊതു വിഷയങ്ങളിൽ ബോധവൽക്കരണം ക്ലാസ് സംഘടിപ്പിച്ചു. കമ്പളക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ദാമോദരൻ എൻ കെ . സി പി ഒ ജിഷ്ണു രാജു എന്നിവർ വിദ്യാർത്ഥികൾക്ക് പാടിയും കഥകൾ പറഞ്ഞും, വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ഹോസ്റ്റൽ കെയർ ടേക്കർ രഹിൽന രാജൻ അധ്യക്ഷത വഹിച്ചു. ഹോസ്റ്റൽ ഉദ്യോഗസ്ഥനായ അഖിലേഷ് എം സി സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥിനി ബിൽന…

        Read More

          ചിത്രരചന മത്സരം നടത്തി.

          ഒക്ടോബർ 15,16 തീയ്യതികളിലായി വാകേരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീരവികസന വകുപ്പ് നടത്തുന്ന വയനാട് ജില്ലാ ക്ഷീരസംഗമം 2025-26 നോടനുബന്ധിച്ച് വാകേരി ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാളിൽ വെച്ച് യു.പി, ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കുള്ള ചിത്രരചന മത്സരം നടത്തി. പരിപാടിയിൽ സംഘം സെക്രട്ടറി സജി പി.എസ് സ്വാഗതവും ശ്രീമതി ശ്രീകല ശ്യാം (പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പർ) അദ്ധ്യക്ഷതയും വഹിക്കുകയും ശ്രീ. സണ്ണി കെ. ജെ (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ, പൂതാടി ഗ്രാമപഞ്ചായത്ത്) ഉദ്ഘാടനം ചെയ്യുകയും…

          Read More

            സെന്ന ചെടികളെ നിർമ്മാർജനം ചെയ്തു

            ബേഗുർ: ജിയുപി എസ് ബാവലിയിലെ സ്കൂ‌ൾ സോഷ്യൽ സർവീസ് സ്‌കീം വിദ്യാർത്ഥികളും ബേഗൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് ഉദ്യോഗസ്ഥരും ചേർന്ന് വനനശീകരണത്തിന് കാരണമാകുന്ന സെന്ന ചെടികൾ നിർമ്മാർജനം ചെയ്‌തു. രണ്ടായിരത്തോളം വരുന്ന സെന്ന ചെടികളാണ് വിദ്യാർത്ഥികളും അധ്യാപകരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പിഴുതു കളഞ്ഞത്. ഈ ഉദ്യമത്തിന് ബേഗൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ രാജൻ, ജി യുപിഎസ് ബാവലിയിലെ പ്രധാന അധ്യാപകൻ ബിജു എം.എസ്, അധ്യാപകരായ അജേഷ് കുമാർ, സലിം സി, നീന ജോർജ്, ജിഷ ടി…

            Read More

              പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്

              പുൽപ്പള്ളി: പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) ഒന്നാം സ്ഥാനം പോലീസുകാരന്. വൈത്തിരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ് ആണ് ഒന്നാമതെത്തി ജില്ലാ പോലീസിന്റെ അഭിമാനമായത്. ഈ വർഷം ഡിസംബറിൽ ജില്ലയിൽ നടക്കാനിരിക്കുന്ന സംസ്ഥാന തല മത്സരത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

              Read More

                നെടുമ്പാല-വീട്ടിമറ്റം റോഡ് ഉദ്ഘാടനം ചെയ്തു

                മേപ്പാടി: പഞ്ചായത്തിലെ നെടുമ്പാല-വീട്ടിമറ്റം റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു. ജില്ലാ, ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടത്തിയത്. വീട്ടിമറ്റത്തും സമീപങ്ങളിലുമുള്ളവർക്ക് കൽപ്പറ്റയുമായി എളുപ്പം ബന്ധപ്പെടാൻ ഉതകുന്നതാണ് റോഡ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രാജു ഹെജമാടി, പഞ്ചായത്തംഗം ഹാരിസ്, മുൻ മെംബർ ബെന്നി പീറ്റർ എന്നിവർ പ്രസംഗിച്ചു.  

                Read More

                  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

                  മുള്ളൻകൊല്ലി :സെന്റ്‌ ജോസഫ്സ് മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ, ICDS മായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുള്ളൻകൊല്ലിയിലെ അംഗൻവാടി ടീച്ചേഴ്സിനും അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. മുള്ളൻകൊല്ലി വാർഡ് മെമ്പർ ബഹു. ചന്ദ്രബാബു അവറുകൾ അധ്യക്ഷത വഹിച്ച പരിപാടി മുള്ളൻകൊല്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഹു. വിജയൻ അവറുകൾ ഉൽഘാടനം ചെയ്തു. കൂടാതെ ആശംസകൾ അർപ്പിച്ച് ICDS സൂപ്പർവൈസർ ലീഷ്മ മാഡം സംസാരിച്ചു , കൂടാതെ ക്യാമ്പിനെ കുറിച്ചു ഹോസ്പിറ്റൽ PRO മനോജ്‌…

                  Read More

                    കേരളോത്സവം; കസ്പോ കരിമ്പുമ്മൽ ജേതാക്കൾ

                    പനമരം: പനമരം ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ ടൂർണമെന്റിൽ കാസ്പോ കരിമ്പുമ്മൽ ജേതാക്കൾ ആയി. വാശിയേറിയ ഫൈനൽ മത്സരത്തിൽ കബനി കീഞ്ഞ്കടവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കാസ്പോ പരാജയപ്പെടുത്തിയത് .വിജയികളെ കസ്‌പോ ടീം അധികൃതർ പനമരംടൗണിൽ ഉജ്ജ്വലമായ സ്വീകരണം നൽകി.

                    Read More

                      ബ്രഹ്മഗിരി സോസൈറ്റി തട്ടിപ്പ്: മന്ത്രി ഒ ആർ കേളു രാജിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച്‌ നടത്തി.

                      മാനന്തവാടി : ബ്രഹ്മഗിരി സോസൈറ്റി തട്ടിപ്പ് മന്ത്രി ഒ ആർ കേളു രാജിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച്‌ നടത്തി.   ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ ടി ജെ ഐസക് മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്രഹ്മഗിരി സോസൈറ്റിയിൽ നടന്നത് 120 കോടി രൂപയുടെ അഴിമതിയാണ്. സോസൈറ്റിയിൽ നടന്നത് സി പി എം നേതൃത്വത്തിലുള്ള കൊള്ളയാണെന്ന് ടി ജെ ഐസക് പറഞ്ഞു ഇക്കാര്യത്തിൽ ഇ ഡി അന്വേഷണം നടത്തണമെന്നും ടി ജെ ഐസക്ക് ആവശ്യപെട്ടു.   പനമരം…

                      Read More