കാർഷിക മേഖല സംപുഷ്ഠമാക്കാൻ  പദ്ധതി വേണം: പി.കെ.എ. അസീസ്

     സുൽത്താൻബത്തേരി: വെല്ലുവിളികൾ നേരിടുന്ന കാർഷിക മേഖല സംപുഷ്ഠമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പദ്ധതി തയ്യാറാക്കണമെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ്. കൃഷിയും കർഷക സമൂഹവും കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തിൽ നിന്ന് കരകയറിയെങ്കിൽ മാത്രമേ കാർഷിക മേഖലയുടെ വളർച്ച പൂർണ്ണമാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര – സംസ്ഥാന സർക്കാറുകൾ കർഷകരോട് കാണിക്കുന്ന അവഗണനയിലും കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനുമെതിരെ സ്വതന്ത്ര കർഷക സംഘം ഒക്ടോ. 14ന് നടത്തുന്ന കലക്ടറേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം സുൽത്താൻ ബത്തേരി…

    Read More

      മാനന്തവാടി കമ്മനയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച

      മാനന്തവാടി: മാനന്തവാടി കമ്മനയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് അഞ്ച് പവനോളം സ്വർണാഭരണങ്ങൾ കവർന്നു. കമ്മന കളരിയിൽ ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ പുറത്തുപോയ തക്കം നോക്കിയാണ് കവർച്ച.   ഇന്ന് രാവിലെ 11 മണിയോടെ ചന്ദ്രന്റെ ഭാര്യ സുമ സമീപത്തെ ജോലിസ്ഥലത്തേക്ക് പോയിരുന്നു. വൈകുന്നേരം നാല് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അടുക്കള വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് വീടിനകത്ത് കടന്നത്. കിടപ്പുമുറിയിലെ അലമാരയുടെ ലോക്കർ കുത്തിപ്പൊളിച്ച് അകത്തുണ്ടായിരുന്ന താലിയുൾപ്പെടെ രണ്ട് സ്വർണമാലകളും കമ്മലുകളും ഉൾപ്പെടെ…

      Read More

        എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

        മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളുവുമായി ചർച്ച നടത്തി. സൈക്ലിംഗ് ഫെഡറേഷൻ ട്രഷറർ എസ്. സ് സുധീഷ് കുമാർ, കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റി സി. ഇ . ഒ ബിനു കുര്യാക്കോസ് , സ്പോർട്സ് കൗൺസിൽ…

        Read More

          വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

          വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്   -വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലിയിലെ വികസനസദസ്‌   വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍, സൗ രോർജ്ജം ഉപയോഗിച്ചുള്ള വിളക്കുകൾ, തെരുവ് വിളക്ക് തുടങ്ങിയ വികസന പ്രവൃത്തികള്‍ക്കായി ചെലവഴിച്ചത് 17.03 കോടി…

          Read More

            സമാർട്ട് ലൈബ്രറി മാനേജ്മെന്റ് ശില്പശാല സംഘടിപ്പിച്ചു.

            കൽപ്പറ്റ: ജില്ല ലൈബ്രറിയുടെ നേതൃത്വത്തിൽ ജില്ലയിലെ പുതിയ ലൈബ്രേറിയൻമാർക്ക് സ്മാർട്ട് ലൈബ്രറി മാനേജ്മെന്റ് പരിശീലനം നൽകി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി. കെ.സത്താർ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി ഉപദേശ ക സമിതി ചെയർമാൻ ഇ. കെ. ബിജുജൻ അധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സംഘാടനം, അക്കൗണ്ടിംഗ് ഓഫീസ് മാനേജ്‌മെന്റ്, ലൈബ്രറി മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നൽകി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ, ജില്ല ജോയിന്റ് സെക്രട്ടറി എം. ദേവകുമാർ, വൈത്തിരി താലൂക്ക്…

            Read More

              സംസ്ഥാന എക്സൈസ് കലാകായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു.  

              സംസ്ഥാന എക്സൈസ് കലാകായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു. വയനാട് ജില്ലയിൽ നടക്കുന്ന ഇരുപത്തിയൊന്നാമത് സംസ്ഥാന എക്സൈസ് കലാകായിക മേള 2025 ഒക്ടോബർ മാസം മാസം 17, 18, 19 തീയതികളിൽ എം കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയം മരവയൽ, മുണ്ടേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുകയാണ്. കലാകായിക മേളയോട് അനുബന്ധിച്ച് ജില്ലയിൽ വിവിധ പരിപാടികൾ ഇതിനോടകം നടന്നുവരികയാണ്. പ്രസ്തുത കലാ മേളയോട് അനുബന്ധിച്ച് ഗെയിംസ് മത്സരങ്ങൾ ഒക്ടോബർ മാസം പതിനേഴാം തീയതി ആരംഭിക്കുകയും…

              Read More

                പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ ജനകീയ സമരസമിതി സൂചന ധർണ നടത്തി

                പുൽപ്പള്ളി :പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുമ്പിൽ ജനകീയ സമരസമിതി സൂചന ധർണ നടത്തി. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിനെ കൊള്ളയടിച്ചവരുടെ സ്വത്തുക്കൾ കണ്ടുകിട്ടി വഞ്ചിക്കപ്പെട്ട കർഷകരുടെ പ്രമാണങ്ങൾ തിരികെ നൽകുക കടക്കണി മൂലം ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ,കുടുംബത്തിന് നീതി ലഭ്യമാക്കുക, സർക്കാർ ധനസഹായം നൽകുക വഞ്ചന ചതി കൃത്രിമ രേഖ സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ അന്വേഷണം ഏജൻസി കണ്ടെത്തിയ കെ കെ അബ്രഹാമിനെയും കൂട്ടാളികളെയും ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചന സമരം നടത്തിയത്…

                Read More

                  ‘ഒരുതുള്ളി വെള്ളം ചോദിച്ചപ്പോള്‍ ഒരു പുഴ തന്നെ എത്തിക്കാന്‍ സാധിച്ചു’; ഗസ്സക്ക് കുടിനീരെത്തിച്ച്‌ മലയാളിയായ ശ്രീരശ്മി.

                  കോഴിക്കോട്: ഗസ്സയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും എത്തിച്ചുനല്‍കി ശ്രദ്ധേയയായിരിക്കുകയാണ് മലയാളി സന്നദ്ധപ്രവര്‍ത്തകയും കലാകാരിയുമായ ശ്രീരശ്മി.   ശ്രീരശ്മിക്ക് നന്ദി പറഞ്ഞ് ഗസയിലെ കുടുംബങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ചൂരല്‍മലയുള്‍പ്പടെ വിവിധ ദുരന്ത മേഖലകളില്‍ സന്നദ്ധ പ്രവര്ത്തനം നടത്തിയ ‘കൂട്ട്’ കമ്മ്യൂണിറ്റി സ്ഥാപക കൂടിയാണ് ശ്രീരശ്മി.   ഗസ്സയിലെ കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിരന്തരം കാണുമ്ബോള്‍ ഉറക്കംപോലും കിട്ടാത്ത അവസ്ഥയുണ്ടായിരുന്നെന്ന് ശ്രീരശ്മി മീഡിയവണിനോട് പറഞ്ഞു.’ഗസ്സയില്‍ യുദ്ധം തുടങ്ങുന്ന സമയത്ത് തന്നെ എനിക്കൊന്നും ചെയ്യാൻ…

                  Read More

                    വാർഷികവും, പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

                    മാനന്തവാടി : പുതിയിടംകുന്ന് കടത്തനാട് ചേകോർ കളരി സംഘത്തിന്റെ പതിമൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചുവടുമാറ്റവും പ്രതിഭകളെ ആദരിക്കലും കളരി അങ്കണത്തിൽ വച്ച് നടന്നു. ചടങ്ങിന് റോഷിൻ മാത്യു സ്വാഗതം ആശംസിച്ചു.കെ ജെ. പൈലി അധ്യക്ഷത വഹിച്ചു.അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വയനാട് ജില്ലാ വിമുക്തി മാനേജറുമായ സജിത് ചന്ദ്രൻ ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും, ലഹരി വിരുദ്ധ സന്ദേശം നൽകുകയും, കളരിപ്പയറ്റിലൂടെ ലഭിക്കുന്ന പ്രതിരോധവും മെയ് വഴക്കവും ഏറ്റവും മികച്ച പോസിറ്റീവ് ലഹരിക്ക് ഉദാഹരണമാണെന്നും , യുവാക്കൾ കളരി…

                    Read More

                      ബ്രഹ്മഗിരി തട്ടിപ്പ്: നിയമം ലംഘിച്ച് കോടികൾ നിക്ഷേപിച്ചത് സി.പി.എം സഹകരണ സംഘങ്ങൾ; വിവരാവകാശ രേഖകൾ പുറത്ത്

                      കൽപ്പറ്റ: ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളും സംഘങ്ങളും കോടികൾ നിക്ഷേപിച്ചത് നിയമങ്ങൾ കാറ്റിൽപ്പറത്തിയാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്. സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെയാണ് ഈ നിക്ഷേപങ്ങൾ നടത്തിയതെന്നും ഇത് ഗുരുതരമായ നിയമലംഘനമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച വിവരാവകാശ രേഖകൾ പുറത്തുവിട്ടത്.   സഹകരണ നിയമപ്രകാരം, അംഗങ്ങൾ നിക്ഷേപിക്കുന്ന പണം സഹകരണ സ്ഥാപനങ്ങൾക്ക് തോന്നിയതുപോലെ മറ്റ് സ്ഥാപനങ്ങളിൽ നിക്ഷേപിക്കാൻ അധികാരമില്ല. ഇതിന് സഹകരണ രജിസ്ട്രാറുടെ മുൻകൂർ അനുമതി നിർബന്ധമാണ്. എന്നാൽ,…

                      Read More