ക്യാമറ മോഷ്ടിക്കും; വിൽക്കുന്ന കടയിൽ തന്നെ വീണ്ടും കക്കാൻ കേറും; മറ്റൊരു ക്യാമറ കുടുക്കി
തൃശൂർ നഗരത്തിൽ കഴിഞ്ഞ ദിവസം ഒരു കവർച്ച നടന്നു. മുന്തിയ ഇനം കാമറകൾ വിൽക്കുന്ന കട. പതിനാലു ലക്ഷം രൂപയുടെ ക്യാമറകൾ നഷ്‌ടപ്പെട്ടു. കടയുടമ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിനോട് പരാതി ബോധിപ്പിച്ചു. ക്യാമറ കള്ളനെ പിടിക്കാനുള്ള ദൗത്യം തൃശൂർ എ.സി.പി. കെ.ജി.സുരേഷിനെ ഏൽപിച്ചു. സി.സി.ടി.വി. കാമറ പരിശോധിച്ചപ്പോൾ ഒരു കുട മാത്രം കാണാനുണ്ട്. കുട ചൂടിയ കള്ളനെ എങ്ങനെ പിടിക്കും. കേരള പൊലീസിനോടാണോ കളി. കള്ളൻ എപ്പോഴെങ്കിലും ഒരിക്കൽ കുട…
