Headlines

പുളിഞ്ഞാലിൽ വിജയോത്സവം സംഘടിപ്പിച്ചു

പുളിഞ്ഞാൽ: ജി.എച്ച്.എസ് പുളിഞ്ഞാലിൽ സംഘടിപ്പിച്ച വിജയോത്സവം2025 വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.ടി.എയും പ്രവാസി കൂട്ടായ്മയും തയ്യാറാക്കിയ ഉപഹാരങ്ങൾ കൈമാറി. പി.ടി.എ പ്രസിഡന്റ്‌ അബ്ദുൽ ജബ്ബാർ സി.പി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ശാരദ അത്തിമുറ്റം,ഷൈജി ഷിബു ഹെഡ്മിസ്ട്രസ് അശ്വതി കെ.ഐ, അമ്മദ് കെ, ഉഷാകുമാരി,ഫിലിപ്പ്,നാസർ കെ. എം, ഗിരീഷ് പി. ടി, ബിന്ദു ബി. ആർ,സമദ് എൻ, അബ്ദുള്ള,…

Read More

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജോബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

മാനന്തവാടി: സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജോബ്സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.ജില്ലയിൽ പ്രാദേശികമായ തൊഴിൽ സാധ്യതകൾ കണ്ടെത്തി തൊഴിൽ നൈപുണ്യ പരിശീലനം നല്കുകയാണ് ജോബ് സ്റ്റേഷൻ്റെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന പരിപാടി പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. തൊഴിൽ ദാതാക്കളെയും, തൊഴിൽ അന്വേഷകരെയും കണ്ടെത്തി തൊഴിൽ നൽകാൻ ഇതുമൂലം സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി…

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ബോധാവസ്ഥയിൽ ഉള്ള തലച്ചോറ് ശസ്ത്രക്രിയ നടന്നു.

മേപ്പാടി: ന്യൂറോ സർജറിയിൽ വയനാട് ജില്ലയിൽ പുതിയൊരധ്യായം കുറിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം. ബോധാവസ്ഥയിലുള്ള തലച്ചോറ് ശസ്ത്രക്രിയ (Awake Brain Surgery) നടത്തികൊണ്ടാണ് ഇത്തരമൊരു കാൽവെപ്പ് നടത്തിയത്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63 കാരനാണ് ബോധം പൂർണ്ണമായി വീണ്ടെടുത്ത ശേഷം തലച്ചോറിൽ ശസ്ത്രക്രിയ നടത്തി മുഴ വിജയകരമായി നീക്കം ചെയ്തത്. കേൾക്കുമ്പോൾ ഭയാനകമായി തോന്നാമെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ തലച്ചോറിന് ഏറ്റവും സുരക്ഷിതമായ ശസ്ത്രക്രിയാ രീതികളിൽ ഒന്നാണിത്. തലച്ചോറിൻ്റെ ചില ഭാഗങ്ങൾ…

Read More

യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സംഭവം: രണ്ട് പേർ കൂടി അറസ്റ്റിൽ

സുൽത്താൻ ബത്തേരി: യുവാവിനെ മാരകായുധം കൊണ്ട് സംഘം ചേർന്ന് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കുപ്പാടി, കൊടുപ്പാറ വീട്ടിൽ, കെ. മുഹമ്മദ് നാസിം(28), കോളിയാടി, വട്ടപറമ്പിൽ വീട്ടിൽ ബി.പി. നിഷാദ്(20) എന്നിവരെയാണ് ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നാസിം ബത്തേരി സ്റ്റേഷനിൽ 2020 ൽ പോക്സോ കേസിലും, 2024 ൽ കവർച്ച കേസിലും പ്രതിയാണ്. ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ ബത്തേരി, പള്ളിക്കണ്ടി,…

Read More

റൈസ് അപ് വയനാട് വിദ്യോത്സവം സമാപിച്ചു

കൽപ്പറ്റ: ജില്ലയിലെ വിദ്യാർത്ഥികളുടെ കരിയർ സംബന്ധമായ ആശങ്കകൾക്ക് പരിഹാരം കാണുവാൻ വേണ്ടി വയനാട് ജില്ലാപഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻസ് ഇനിഷ്യേറ്റീവും,ഷീൻ ഇന്റർനാഷണലും ചേർന്ന് ഡബ്ലൂ.എം.ഒ കോളേജുമായി സഹകരിച്ച്‌ മുട്ടിൽ ക്യാമ്പസിൽ സംഘടിപ്പിച്ച ‘റൈസ് അപ് വിദ്യോത്സവം’ സമാപിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡബ്ലൂ.എം.ഒ കോളേജ് പ്രിൻസിപ്പൽ വിജി പോൾ അധ്യക്ഷത വഹിച്ചു.ഷീൻ ഇന്റർനാഷണൽ എം.ഡി മുഹമ്മദ് റാഫി കെ.ഇ, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.നജ്മുദ്ദീൻ, കരിയർ…

Read More

ചുരത്തിലെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

താമരശ്ശേരി:താമരശ്ശേരിചുരത്തിൽ 9 ആം വളവിനു താഴെ വീഴാറായ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം മുറിച്ച സ്ഥലത്ത് വെൺവെ ആയിട്ടാണ് ഇപ്പോൾ കടന്ന് പോകുന്നത്.. വാഹനത്തിരക്ക് കുറവായത് കാരണം വലിയ ഗതാഗത തടസ്സങ്ങളൊന്നും ഇപ്പോൾ ഇല്ല.

Read More

മിഷൻ 2025 വികസന സെമിനാർ സംഘടിപ്പിച്ചു

മിഷൻ 2025 വികസന സെമിനാർ സംഘടിപ്പിച്ചു പനമരം: മിഷൻ 2025പനമരം പഞ്ചായത്തിൽ അഞ്ചുകുന്ന് – പനമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വയനാട് ജില്ല കോൺഗ്രസ് പ്രസിഡണ്ട് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രിയും,കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായ പികെ ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. പനമരം മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല അദ്ധ്യക്ഷത വഹിച്ചു. അഞ്ചുകുന്ന് മണ്ഡലം പ്രസിഡണ്ട് ജോസ് നിലമ്പനാട് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിൽസൺ തൂപ്പുംക്കര, ജില്ല കോൺഗ്രസ് ജനറൽ…

Read More

വയനാടിന്റെ വൃത്തിക്ക് മാര്‍ക്കിടുന്നു ‘സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025’ സര്‍വ്വേ ജൂണ്‍ 17 മുതല്‍ 23 വരെ

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനവും ജില്ലയും ഏതാണ് എന്ന് സര്‍വ്വേ നമ്മുടെ ജില്ലയിലും ആരംഭിക്കുന്നു. സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ ഫേസ് രണ്ടിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും വൃത്തിയുടെ അടിസ്ഥാനത്തില്‍ റാങ്ക് നല്‍കാന്‍ സര്‍വേനടത്തുന്നു. ജൂണ്‍ 17-മുതല്‍ 23-വരെയാണ് ‘സ്വച്ഛ് സര്‍വേ ക്ഷണ്‍ ഗ്രാമീണ്‍ 2025’ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. വയനാട് ജില്ലയിലെ വിവിധ വീടുകള്‍, വില്ലേജുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ വൃത്തിയാണ് സര്‍വേയില്‍ പരിശോധിക്കുക. രാജ്യത്തെ വിവിധ അംഗീകൃത ഏജന്‍സികള്‍ വഴിയാണ് സര്‍വേ. തദ്ദേശവകുപ്പിന്റെ നേതൃത്വത്തില്‍ ശുചിത്വമിഷനാണ് സംസ്ഥാനത്തെ…

Read More

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണം: കേരള പ്രവാസി സംഘം

അമ്പലവയൽ: പശ്ചിമേഷ്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന് വരുന്ന യുദ്ധസമാനമായ സാഹചര്യം പ്രവാസി സമൂഹത്തെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവാസി മലയാളികൾ ജോലി ചെയ്യുന്ന രാജ്യമാണ് ഇസ്രായേൽ. ഇസ്രായേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി സമൂഹം ആകെ ഭീതിയിലാണുള്ളത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അടിയന്തിരമായി നിർത്തിവെക്കണമെന് കേരള പ്രവാസി സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ കെ നാണു സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ ആർ പ്രസാദ്…

Read More

ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

മേപ്പാടി : ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നഴ്സിംഗ് ഗവേഷണ മേഖലയിൽ എ ഐ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത് ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ റിസോഴ്‌സ് പേഴ്‌സണായ ഡോ. കൃഷ്ണ രാജ് നിർമ്മിത ബുദ്ധിയുടെ വിവിധ തലങ്ങളെ കുറിച്ചുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ. ലിഡാ ആന്റണി,…

Read More