ഗവ. എൽ പി പനമരം സ്കൂളിൽ ശിശുദിന ആഘോഷം നടത്തി

    പനമരം സ്കൂളിൽ ശിശുദിന ആഘോഷം നടത്തി.  സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീജ ഇ .കെ സ്വാഗതം പറഞ്ഞ യോഗത്തിൽ H.M ശ്രീ പൈലി T.P അധ്യക്ഷത വഹിച്ചു P.T.A .പ്രസിഡൻ്റ് ശ്രീ ഇർഷാദ് കെ പി ഉദ്ഘാടനം നിർവഹിച്ചു. ശ്രീ മുനീർ സി കെ ( SMC ചെയർമാൻ ),ശ്രീ റഷീദ് ( വൈസ് പ്രസിഡൻ്റ് ) സനൽകുമാർ (പ്രീ പ്രൈമറി P.T.A പ്രസിഡൻ്റ്) ശ്രീമതി .അജിഷ N.A (MPTA പ്രസി ഡൻ്റ്) , ശ്രീമതി നിഖിത…

    Read More

      ശിശുദിന റാലി സംഘടിപ്പിച്ചു

      പുത്തൻകുന്ന് സെൻറ് തോമസ് എൽപി സ്കൂളിൽ ശിശുദിന റാലി സംഘടിപ്പിച്ചു.ശിശു ദിനത്തിൻ്റെ ഭാഗമായി സ്കൂളിൽ നെഹ്റു തൊപ്പി നിർമ്മാണം, പ്രസംഗമത്സരം ,ക്വിസ് മത്സരം വിവിധ കലാപരിപാടികൾ, ഭക്ഷണ വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു.   ചടങ്ങിൽ വെച്ച് ഉപജില്ല കലോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ നൽകി.   പൊതുസമ്മേളനത്തിൽ പ്രധാന അധ്യാപിക ബീന ടീച്ചർ സ്വാഗതം പറഞ്ഞു .പിടിഎ പ്രസിഡണ്ട് അനി ബാബുവിന്റെ അധ്യക്ഷതയിൽ എം സി വൈ എം രൂപത ഡയറക്ടർ ഫാദർ ജോൺ വെളിയിൽ ഉദ്ഘാടനം…

      Read More

        വയനാട് ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

        കല്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 17 സീറ്റുകളിൽ 15 ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തോമാട്ട്ചാൽ,മുള്ളൻകൊല്ലി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. 1 ബീന വിജയൻ ( മീനങ്ങാടി) 2, എൻ.പി കുഞ്ഞുമോൾ ( അമ്പലവയൽ) 3 ജസ്റ്റിൻ ബേബി ( എടവക ) 4 കെ. ആർ ജിതിൻ ( തിരുനെല്ലി ) 5 റഹീമ വാളാട് (തവിഞ്ഞാൽ ) 6അനസ് റോസ്ന സ്റ്റെഫി (വൈത്തിരി) 7 പി.എം ആസിയ ടീച്ചർ…

        Read More

          എസ്.ഡി.പി.ഐ മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

          മാനന്തവാടി: എസ്.ഡി.പി.ഐ മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പിലാക്കാവില്‍ നടന്ന വാര്‍ഡ്തല കണ്‍വന്‍ഷനില്‍, ജില്ലാ ജനറല്‍ സെക്രട്ടറി മെഹറൂഫ് അഞ്ചുകുന്നാണ് പ്രഖ്യാപനം നടത്തിയത്. മുനിസിപ്പാലിറ്റിയിലെ ഒന്നാം വാര്‍ഡ് പിലാക്കാവില്‍ സമദ് കോട്ടയും രണ്ടാം വാര്‍ഡ് ജെസ്സിയില്‍ ബബിത ശ്രീനുവുമാണ് സാരഥികള്‍. കണ്‍വന്‍ഷന്‍ മുനിസിപ്പല്‍ പ്രസിഡന്റ് കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സെക്രട്ടറി നൗഷാദ് ചെറ്റപ്പാലം, ട്രഷറര്‍ സലാം പഞ്ചാരക്കൊല്ലി സംസാരിച്ചു.

          Read More

            തൊഴിൽ പരിശീലന സഹവാസ ക്യാമ്പ് ആരംഭിച്ചു 

            ഗോത്ര വർഗ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പിന്തുണ പരിപാടിയുടെ ഭാഗമായുള്ള തൊഴിലധിഷ്ഠിത ജീവിതനൈപുണി വികാസ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. നവംബർ 13,14 ദിവസങ്ങളിലായി പോട്ടറി പെയിന്റിംഗ് അടക്കമുള്ള വ്യത്യസ്ത തൊഴിലുകളുടെ ശില്പശാല ആണ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് മാനന്തവാടി എ ഇ ഒ ശ്രീ സുനിൽകുമാർ എം ഉൽഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ് ഷീജ ജെയിംസ്, ബിനു ടോംസ്, ഷിബു എം സി, സനൽ, മുഹമ്മദ്‌ നവാസ്, മീര, ശ്വേത, ജോഷി തുടങ്ങിയവർ സംസാരിച്ചു.

            Read More

              കാപ്പി മോഷണം പതിവാകുന്നു;നടപടിയെടുക്കണമെന്ന് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ

              കൽപ്പറ്റ: വയനാട്ടിലെ കാപ്പി ത്തോട്ടങ്ങളിൽ വ്യാപകമായി നടക്കുന്ന കളവുകളിൽ പോലിസിൻ്റെ ഭാഗത്തുനിന്നും ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യം. ജില്ലാപോലീസ് മേധാവിക്ക് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ നിവേദനം നൽകി.മലഞ്ചരക്ക് വ്യാപാരികൾ കാപ്പി വിൽക്കാൻ കൊണ്ടുവരുന്നവരോട് ആധാർ കാർഡിൻ്റെ കോപ്പി വാങ്ങി വെക്കണമെന്നും അസോസിയേഷൻ ആവിശ്യപ്പെട്ടു. അനൂപ് പാലുകുന്ന് ,അലി ബ്രാൻ, മധു ,ബൊപ്പയ്യ ജൈനൻ, ചിറദീപ് എന്നിവർ സംസാരിച്ചു

              Read More

                മകൻ എൽഡിഎഫ് സ്ഥാനാർഥി: പിതാവിന് തൊഴിൽ നിഷേധിച്ചെന്ന് പരാതി; ഐഎൻടിയുസി വിട്ട് 9 പേർ സിഐടിയുവിൽ

                പുൽപ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പിൽ മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന്റെ പേരിൽ പിതാവിന് ഐഎൻടിയുസി തൊഴിൽ നിഷേധിച്ചതായി പരാതി. ഇതിൽ പ്രതിഷേധിച്ച് മരം കയറ്റിറക്ക് തൊഴിലാളിയായ രാജനും എട്ട് സഹപ്രവർത്തകരും ഐഎൻടിയുസിയിൽ നിന്ന് രാജിവെച്ച് സിഐടിയുവിൽ ചേർന്നു.   മുള്ളൻകൊല്ലി പഞ്ചായത്ത് 18-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയും എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റുമായ യുവാവിന്റെ പിതാവാണ് രാജൻ. 20 വർഷമായി ഐഎൻടിയുസി അംഗമായ തനിക്ക് യൂണിയൻ തൊഴിൽ വിലക്ക് ഏർപ്പെടുത്തിയെന്നാണ് രാജന്റെ ആരോപണം. തുടർന്ന് രാജനും സഹപ്രവർത്തകരും സിഐടിയുവിൽ ചേരാൻ…

                Read More

                  സ്പര്‍ശ്: സ്‌നേഹ സംഗമവും നാലാം വാര്‍ഷികവും ഞായറാഴ്ച

                  സ്പര്‍ശ്: സ്‌നേഹ സംഗമവും നാലാം വാര്‍ഷികവും.  നവംബര്‍ 16 ഞായറാഴ്ച. കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂളില്‍ നടക്കും. കല്‍പ്പറ്റ : കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജീവകാരുണ്യ സേവന പരിപാടിയായ സ്പര്‍ശ് ഓട്ടിസം ബാധിതര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയാണ്. 4 വര്‍ഷമായി പദ്ധതിയില്‍ പേര്‍ റജിസ്റ്റര്‍ ചെയ്ത 86 പേര്‍ക്ക് മാസം തോറും ആയിരം രൂപ വീതം മണിയോര്‍ഡര്‍ മുഖേന പെന്‍ഷന്‍ വിതരണം ചെയ്തുവരുന്നുണ്ട്. കൂടാതെ ഭക്ഷ്യകിറ്റുകളും മരുന്നുകളും മറ്റ് സഹായങ്ങളും പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉറപ്പാക്കുന്നുണ്ട്. വര്‍ഷം തോറും ഗുണഭോക്താക്കളുടെ…

                  Read More

                    വാടകയ്ക്കെടുത്ത് ലോറികൾ തിരിച്ചുകൊടുത്തില്ല; സഹകരണ സംഘം ഭാരവാഹികൾക്കെതിരെ കേസ്

                    വാടകയ്ക്കെടുത്ത് ലോറികൾ തിരിച്ചുകൊടുത്തില്ല; സഹകരണ സംഘം ഭാരവാഹികൾക്കെതിരെ കേസ് ലോൺ അടയ്ക്കാമെന്ന വ്യവസ്ഥയിൽ വാടകയ്ക്കെടുത്ത ലോറികളുടെ തിരിച്ചടവ് മുടക്കുകയും വാഹനം തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തെന്ന പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു.   വയനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് ജോസ് പാറപ്പുറം, വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് എന്നിവർക്കെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്. കോടോം ഉദയപുരം ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ലോറികൾ വാടകയ്ക്കെടുത്ത വകയിൽ 27 ലക്ഷം…

                    Read More

                      ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്

                      തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് ധാരണ. 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിനുനടക്കും. ക്രിസ്മസ് അവധി പുനഃക്രമീകരിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലെടുക്കും. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ടുഘട്ടമായി പരീക്ഷ നടത്താന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, അവധിക്ക്…

                      Read More