മുസ്ലിം ലീഗ് ഗസ്സ ഐക്യദാർഢ്യ റാലി നടത്തി

    നെടുങ്കരണ : ഇസ്രയേൽ വംശഹത്യ നേരിട്ട് കൊണ്ടിരിക്കുന്ന ഗസ്സയിലെ മനുഷ്യർക്ക് ഐക്യദാർഢ്യം അർപ്പിച്ച് മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി റാലി നടത്തി . റാലിക്ക് ജില്ലാ ലീഗ് ഉപാധ്യക്ഷൻ യാഹ്യാഖാൻ തലക്കൽ , മണ്ഡലം ലീഗ് ഉപാധ്യക്ഷൻ എം. ബാപ്പുട്ടി , പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് എ.കെ സലീം ജനറൽ സെക്രട്ടറി സി.ടി ഹുനൈസ് , ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കളായ എ.കെ റഫീഖ്, പി. കെ ലത്തീഫ്, പി.എം എ കരീം, വി അബ്ദുള്ളക്കുട്ടി,…

    Read More

      മൂടക്കൊല്ലി വനഭാഗത്ത് നിന്നും കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി

      മൂടക്കൊല്ലി വനഭാഗത്ത് നിന്നും കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി സൗത്ത് വയനാട് വനം ഡിവിഷനിൽ ചെതലത്ത് റേഞ്ച്, ഇരുളം ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂടക്കൊല്ലി വനഭാഗത്ത് വച്ചു കേഴ മാനിനെ വേട്ടയാടി പിടിച്ച അനിൽ മാവത്ത്, റോമോൻ, പഴമ്പിള്ളിയി വീട്, മൂടക്കൊല്ലി, വർഗീസ്, എള്ളിൽ വീട്, മൂടക്കൊല്ലി, വിഷ്ണു ദിനേശ് കള്ളി യാട്ട് കുന്നേൽ വീട്, മൂടക്കൊല്ലി എന്നിവർ അടങ്ങിയ സംഘത്തെ ചെതലത്ത് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എം. കെ രാജീവ്‌ കുമാർ അറസ്റ്റ് ചെയ്തു….

      Read More

        പി എം ഫൗണ്ടേഷൻ പുരസ്കാരം മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സമ്മാനിച്ചു

        മീനങ്ങാടി : ഇന്ത്യയിലെ സ്കൂൾ പുരസ്കാരങ്ങളിൽ ഏറ്റവും വലിയ സമ്മാനത്തുകയുള്ള പി എം ഫൗണ്ടേഷൻ പുരസ്കാരങ്ങൾ ബഹുമാനപ്പെട്ട മന്ത്രി എം.ബി രാജേഷ് സമ്മാനിച്ചു.സാമൂഹ്യ ഉൾച്ചേരൽ മുഖ്യ പ്രമേയമായ മത്സരത്തിൽ രണ്ടാം സ്ഥാനം ( 2 ലക്ഷം രൂപയും പ്രശസ്തിപത്രവും) കരസ്ഥമാക്കി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മീനങ്ങാടി, ജില്ലയ്ക്ക് അഭിമാനമായി.ഏവരെയും ചേർത്തുപിടിച്ച്, ദീർഘവീക്ഷണത്തോടെ വിദ്യാലയം നടപ്പിലാക്കിയ നയതന പദ്ധതികൾ വിവിധ ഘട്ടങ്ങളിലെ വിശദമായ വിലയിരുത്തലുകൾക്ക് വിധേയമാക്കിയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. കൊച്ചിയിലെ മെറിഡിയൻ ഇൻറർനാഷണൽ കൺവെൻഷനൽ സെൻററിൽ നടന്ന…

        Read More

          വിളവെടുപ്പ് മഹോത്സവം നടത്തി

          വാഴവറ്റ : സെന്റ് സെബാസ്റ്റ്യൻസ് എ എൽ പി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകരും വിദ്യാർഥികളും ചേർന്നൊരുക്കിയ പച്ചക്കറിത്തോട്ടം വിളവെടുപ്പ് സ്കൂൾ ലീഡർ ഷംലിയ സി ഉദ്ഘാടനം ചെയ്തു. ചീര, വഴുതിന, മുളക്, മത്തങ്ങ, കാബേജ്, വെണ്ട, തക്കാളി, പയർ എന്നിവ വിളവെടുപ്പിന് സജ്ജമായിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് ആവശ്യമായ വിവിധ പച്ചക്കറികൾ തോട്ടത്തിൽ നിന്ന് ലഭ്യമാണെന്ന് ഹരിത ക്ലബ് കോർഡിനേറ്റർ അറിയിച്ചു.

          Read More

            വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവം 2025: ലോഗോ പ്രകാശനം ചെയ്തു

            കണിയാമ്പറ്റ : 2025 ഒക്ടോബർ 6, 7, 8 തീയതികളിലായി കണിയാമ്പറ്റ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ശാസ്ത്രോത്സവം സ്വാഗതസംഘം ചെയർപേഴ്സനും കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ വി രജിത ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലത്തീഫ് മേമാടൻ, കമല രാമൻ, സരിത മണികണ്ഠൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോഹരൻ എം, പിടിഎ വൈസ് പ്രസിഡണ്ട് സലീം വി, ശാസ്ത്രോത്സവം ജനറൽ കൺവീനറും കണിയാമ്പറ്റ…

            Read More

              ബഡ്സ് സ്പെഷ്യൽ സ്കൂൾ മുണ്ടേരിയിൽ നൃത്ത- സംഗീത സദസ്സ് സംഘടിപ്പിച്ചു

              മുണ്ടേരി : ബഡ്സ് സ്പെഷ്യൽ സ്കൂൾ മുണ്ടേരിയിൽ സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നൃത്ത- സംഗീത സദസ്സ് സംഘടിപ്പിച്ചു. ടീച്ചർ ഇൻ ചാർജ് സിജി ആൻറണി, പി. ബിന്ദു ടീച്ചർ അസിസ്റ്റൻറ് കമ്മീഷണറും വയനാട് ജില്ലാ വിമുക്തി മാനേജറുമായ സജിത് ചന്ദ്രൻ മുതലായവർ സന്നിഹിതരായി. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം പ്രോഗ്രാമിന് നേതൃത്വം നൽകി. വിദ്യാർഥികളായ ഷുഹൈബ് ആസിൽ, ദിനേശ് കുമാർ , പി.മുംതാസ്, അബിൻ ഷിബു…

              Read More

                പുത്തനുണര്‍വിൽ കുറവാ ദ്വീപ്; അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഒഴുകിയെത്തി സഞ്ചാരികൾ

                ഹൂവടക്കേ വയനാട്ടിൽ കിഴക്കോട്ട് ഒഴുകുന്ന കബനീ നദിയുടെ ശാഖകളാൽ ചുറ്റപ്പെട്ട് 950 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന നിത്യഹരിതവനമായ കുറുവദ്വീപ് പുത്തൻ ഉണര്‍വിലാണ് ഇപ്പോൾ. കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവ ദ്വീപിലേക്ക് വീണ്ടും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതോടെ മാസങ്ങൾക്ക് ശേഷം ടൂറിസം മേഖല സജീവമായി. അപൂര്‍വയിനം പക്ഷികൾ, പൂക്കൾ, ചിത്രശലഭങ്ങൾ, ഔഷധസസ്യങ്ങൾ, കൂടാതെ വിവിധ തരത്തിലുള്ള വൃക്ഷലതാദികൾ എന്നിവ കൊണ്ട് സമ്പന്നമായ കുറുവദ്വീപ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട വിനോദകേന്ദ്രമാണ്. സസ്യ-ജന്തു ശാസ്ത്ര തത്പരരായ ഒട്ടേറെ സഞ്ചാരികളും സംസ്ഥാനത്തിനകത്തും…

                Read More

                  വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്‌ഥിര വികസന പാതയിൽ; മന്ത്രി ഒ. ആർ കേളു

                  വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്‌ഥിര വികസന പാതയിൽ; മന്ത്രി ഒ. ആർ കേളു വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്‌ഥിര വികസന പാതയിലെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. കുറുവ ദ്വീപിൽ നിർമിച്ച ചങ്ങാടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ടൂറിസം തിരിച്ചു വരവിന്റെ പാതയിലാണ്. കുറുവ ദ്വീപിൽ എത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ മുള ചങ്ങാടങ്ങൾ ഒരുക്കിയിട്ടുള്ളത്. വരുന്ന അവധി ദിവസങ്ങളിൽ വിനോദത്തിനു ഏറെ…

                  Read More

                    എൻഎസ്എസ് വൊളൻ്റിയർമാർക്കായി മിനി ക്യാമ്പ് സംഘടിപ്പിച്ചു

                    കരിങ്കുറ്റി : കരിങ്കുറ്റി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ എൻഎസ്എസ് വൊളൻ്റിയർമാർക്കായി മിനി ക്യാമ്പ് സംഘടിപ്പിച്ചു. ലിംഗ വിവേചനങ്ങൾക്കെതിരെ വൊളൻ്റിയർമാർ സമത്വജാല തെളിയിച്ചു ക്യാമ്പ് ഉദ്ഘാടനം പ്രിൻസിപ്പൽ ലിജി സി.എം നിർവഹിച്ചു. ജെൻഡർ ഇക്വാലിറ്റി ഓഡിറ്റിനോടു ഡ്രസ് ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള ബോധവൽക്കരണ ക്ലാസ് – വർജ്യം , പ്ലാസ്റ്റിക് പുനരുപയോഗത്തിലൂടെ വെർട്ടിക്കൽ ഗാർഡൻ നിർമാണം, ഓറിയന്റേഷൻ ക്ലാസുകൾ, ക്യാമ്പസ് പ്രോജക്ട് എന്നിവ വിജയകരമായി പൂർത്തിയാക്കി. പ്രിൻസിപ്പൽ ലിജി. സി.എം, എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ സൗമ്യ…

                    Read More

                      പാളക്കൊല്ലി-ചേകാടി റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപക പരാതി.

                      പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ പാളക്കൊല്ലി-ചേകാടി റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപക പരാതി. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതപൂർണ്ണമായിട്ടും റീ-ടാർ ചെയ്യാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.   പാളക്കൊല്ലി മുതൽ ചേകാടി വരെയുള്ള അഞ്ച് കിലോമീറ്ററോളം ദൂരം വനത്തിലൂടെയാണ് കടന്നുപോകുന്നത്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും സർവീസ് നടത്തുന്ന ഈ പാതയുടെ പല ഭാഗങ്ങളും പൂർണ്ണമായും തകർന്ന് കുണ്ടും…

                      Read More