Headlines

കെഎസ്ആർടിസി ബസ്സിൽ കോട്ടയം സ്വദേശി മരിച്ച നിലയിൽ

സുൽത്താൻ ബത്തേരി : തിരുവനന്തപുരത്തു നിന്നുംസുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ്സിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത് കോട്ടയം പൂവ്വത്തും മൂട് മാളിയേക്കൽ ഷാജി. എം. ഫിലിപ്പ് (52) ആണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ

Read More

കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാതല വിതരണ മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു

മീനങ്ങാടി : കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെപിസിസി അംഗം കെ.ഇ. വിനയന്‍ നിര്‍വഹിച്ചു. കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ് കുമാര്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം ബിജു മാത്യു, ജില്ലാ സെക്രട്ടറി ടി എം അനൂപ്, എം ടി ബിജു, ജിജോ കുര്യാക്കോസ്, നന്ദകുമാര്‍, രജീഷ് മായന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More

മേപ്പാടിയിൽ വാഹനമിടിച്ച് വയോധിക മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

മേപ്പാടി: ബലിപെരുന്നാൾ ദിനത്തിൽ മേപ്പാടി ഒന്നാംമൈലിൽ ബൊലേറോ വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വയോധിക മരിച്ച സംഭവ ത്തിൽ 4 പേർ കൂടി അറസ്റ്റിലായി. നെല്ലിമുണ്ട സ്വദേശിനി ബിയ്യുമ്മയാണ് മരിച്ചത്. ബൊലേറോയി ഉണ്ടായിരുന്ന കാസർകോഡ് സ്വദേശികളായ അരമംഗലം പുതിയവളപ്പ് വീട്ടിൽ പ്രശാന്ത് [21] .പെരുമ്പള വലയങ്കുഴി പച്ചിലങ്കര വീട് നിഥി നാരായണൻ [20] പെരുമ്പള ചാവക്കാട് വീട് നിഥിൻ നാരായണൻ [22] പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ നാല് പേരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

Read More

ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ്, ആദിവാസി കോൺഗ്രസ് നാഷണൽ കോർഡിനേറ്റർമാർ ഭൂ സംരക്ഷണ സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

  മുള്ളൻകൊല്ലി : പെരിക്കല്ലൂർ 80 കവല ഭൂ സംരക്ഷണ സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പെരിക്കല്ലൂർ സെൻറ് തോമസ് പള്ളിമുറിയിലെത്തി രക്ഷാധികാരി ഫാ. ജോർജ് കാപ്പുകാല, ചെയർമാൻ ജോസ് നെല്ലേടം, കൺവീനർ ഡാമിൻ ജോസഫ് എന്നിവർക്ക് Dr. എം ഭാർഗവ് ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ, ഇ എ ശങ്കരൻ ആദിവാസി കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ തുടങ്ങിയവർ സംരക്ഷണ സമിതി അംഗങ്ങളെ കണ്ടു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്ന്…

Read More

എന്‍സിപി(എസ്) വയനാട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു.

കല്‍പ്പറ്റ: വയനാട് ജില്ലയുടെ ആസ്ഥാനമായ കല്‍പ്പറ്റയുടെ ഹൃദയഭാഗത്ത് ചൂരല്‍മല മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് വേണ്ടി ഏറ്റവും വിലകൂടിയതും സൗകര്യപ്രദവുമായ ഭൂമിയില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സ്വപ്നതുല്യമായ ടൗണ്‍ഷിപ്പിന്റെയും ഗൃഹനിര്‍മാണത്തിന്റെയും ജോലികള്‍ പുരോഗമിക്കുന്നതിന് നേരിട്ട് നേതൃത്വം നല്‍കുന്ന മേുഖ്യമന്ത്രി പിണറായി വിജയന് എന്‍സിപി (എസ്) സ്ഥാപക ആഘോഷദിന യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഐക്യകണ്‌ഠേന അഭിനന്ദനം രേഖപ്പെടുത്തി.സ്ഥാപക ദിനാഘോഷം എന്‍സിപി(എസ് )സംസ്ഥാന സെക്രട്ടറി സി എം ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ…

Read More

വന്യ ജീവി ആക്രമണങ്ങൾ; ജനജാഗ്രത സമിതി യോഗം ചേർന്നു

പനമരം: വന്യ ജീവി ആക്രമണങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രദേശവാസികളെ കൂടി ഉൾപെടുത്തി കൊണ്ട് പഞ്ചായത്ത് തലത്തിൽ ജനജാഗ്രതാ സമിതികൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായിൽ അദ്ധ്യക്ഷനായി. യോഗത്തിൽ വെള്ളമുണ്ട സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. മാനന്തവാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റോസ്മേരി ജോസ്. ജനജാഗ്രത സമിതിയുടെ പ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും പി.ആർ. ടി. (പ്രൈമറി റെസ്പോൺസ് ടീം) രൂപീകരണത്തെ കുറിച്ചും…

Read More

സ്കൂൾ കിറ്റ് വിതരണവും, പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു.

കമ്പളക്കാട് : എം എസ് എഫ് – ഹരിത കമ്പളക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം നടത്തി. ചടങ്ങിൽ അപ്രതീക്ഷിതമായി വാഹനാപകടത്തിൽ മരണപ്പെട്ട ദിൽഷാനയുടെ അനുസ്മരണ – പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു . മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. റിൻഷാദ് അറക്ക അദ്ധ്യക്ഷത വഹിച്ചു. ടൗൺ ഖത്തീബ് ഉവൈസ് വാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂർഷ ചേനോത്ത് മുഖ്യപ്രഭാഷണം…

Read More

കിസാൻ സർവീസ് സൊസൈറ്റി കർഷക സെമിനാർ സംഘടിപ്പിച്ചു.

റിപ്പൺ: കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാട് യൂണിറ്റിൻ്റെ സഹകരണത്തോടെ ഹാൻ്റ് ഇൻ ഹാൻ്റ് ഇന്ത്യയുടെ നേതൃത്വത്തിൽ റിപ്പൺ പുതുക്കാട്ടിൽ കർഷക സെമിനാർ സംഘടിപ്പിച്ചു. റിട്ടയേർഡ് ക്യഷി വകുപ്പ് ഓഫീസർ സുബ്രഹ്മണ്യൻ വിഷയാവതരണം നടത്തി. കാലാവസ്ഥ വ്യതിയാനത്തിന്റെ അപകട സാധ്യതകളെ കുറിച്ചും, പരിഹാര മാർഗങ്ങളെ കുറിച്ചും ഇന്ത്യയിലെ കാപ്പി കർഷകർക്ക് പുത്തൻ ഉണർവേകുന്നതിനു വേണ്ടി രൂപകല്പന ചെയ്തതാണ് ഇന്ത്യ കോഫി കാലാവസ്ഥ പ്രതിരോധ ഭൂപ്രകൃതി പ്രോഗ്രാം. കർണാടകയിലെ ഹസ്സൻ, ചിക്കമംഗളുരു, കൂർഗ്, കേരളത്തിലെ വയനാട് എന്നീ സ്ഥലങ്ങളിലാണ് ഈ…

Read More

പോക്സോ; പ്രതിക്ക് 23 വർഷം തടവും, 30000 പിഴയും

  മീനങ്ങാടി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് വിവിധ വകുപ്പുകളിലായി 23 വർഷം തടവും 30000 രൂപ പിഴയും വിധിച്ചു. പുറക്കാടി പാലക്കമൂല കൊങ്ങിയമ്പലം പൂവത്തൊടി വീട്ടിൽ പി എൻ ഷിജു (44)വിനെ യാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി.നമ്പ്യാർ ശിക്ഷിച്ചത്. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ഒരു വർഷത്തോളം ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ മീനങ്ങാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന ബിജു ആന്റണി കേസിലെ ആദ്യന്വേഷണം നടത്തുകയും…

Read More

കാൽനട യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് മുങ്ങിയ പ്രതി അറസ്റ്റിൽ

കോഴിക്കോട്: കാൽനട യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വയനാട് പനമരം സ്വദേശി ഗണപതി കൊള്ളി വീട്ടിൽ കൃഷ്ണമോഹൻ (38) ആണ് പിടിയിലായത്. ഇയാളെ വയനാട്ടിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ഏപ്രിൽ 10ന് രാത്രി ഒൻപതുമണിയോടെ കോഴിക്കോട് മാവൂർ റോഡ് രാജാജി ജങ്‌ഷനിൽ നിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്‌ ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോകുമ്പോൾ പാലക്കാട് സ്വദേശിയായ വി.കെ വിബീഷിന്റെ മൊബൈൽ ഫോണാണ് കൃഷ്ണമോഹൻ തട്ടിപ്പറിച്ചെടുത്ത് രക്ഷപ്പെട്ടത്. ഇയാൾ ബസിലും ലോറിയിലും ഡ്രൈവറായി ജോലി…

Read More