ജില്ലാ അണ്ടർ- 19 ചെസ്-ശ്രീരാഗ് പത്മനും എം.എസ്.അനുഷയും ചാമ്പ്യന്മാർ
കൽപറ്റ:കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെയും ആക്ടീവ് പാസ്സ് മൊബൈൽ ആപ്പിൻ്റെയും നേതൃത്വത്തിൽ നടത്തിയ വയനാട് ജില്ല അണ്ടർ -19 ചെസ് ചാമ്പ്യൻഷിപ്പ് ജി.എച്ച്.എസ്.എസ് മീനങ്ങാടിയിൽ സമാപിച്ചു. ടൂർണമെന്റിലെ ഓപ്പൺ വിഭാഗത്തിലും ഗേൾസ് വിഭാഗത്തിലും ഫിഡേ റേറ്റഡ് താരങ്ങളായ മാനന്തവാടി ഗവ. എൻജിനീയറിങ് കോളേജിലെ ശ്രീരാഗ് പദ്മൻ ജി.എച്ച്.എസ്.എസ് മീനങ്ങാടിയിലെ അനുഷ എം.എസ് എന്നിവർ ചാമ്പ്യന്മാരായി . അനന്തനാരായൺ, ആദി ദിയാൻ ആർ.സി, അനുരാഗ് എം.എസ്, ജൊഹാന അജി, ദുർഗ.കെ. വി, ഇതൾ…
